Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം; കോടതി ജാമ്യം അനുവദിച്ചത് കുറ്റപത്രം വായിച്ചു കേൾക്കുന്ന 13 ാം തിയതി വരെ ഫ്രാങ്കോ കേരളം വിടാൻ പാടില്ലന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ; ഇനിയുള്ള ഹിയറിംഗുകളിൽ എല്ലാം ബിഷപ്പ് കോടതിയിൽ ഹാജരാകണമെന്നും കോടതിയുടെ നിർദ്ദേശം; കീഴ്‌ക്കോടതി ജാമ്യം അനുവദിച്ചത് ആത്മീയ ശക്തി കോടതിക്കുമേൽ പ്രയോഗിക്കാനാണോ എന്ന ചോദ്യവുമായി സുപ്രിംകോടതി ഫ്രാങ്കോയുടെ ഹർജി തള്ളിയതിന് പിന്നാലെ

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം; കോടതി ജാമ്യം അനുവദിച്ചത് കുറ്റപത്രം വായിച്ചു കേൾക്കുന്ന 13 ാം തിയതി വരെ ഫ്രാങ്കോ കേരളം വിടാൻ പാടില്ലന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ; ഇനിയുള്ള ഹിയറിംഗുകളിൽ എല്ലാം ബിഷപ്പ് കോടതിയിൽ ഹാജരാകണമെന്നും കോടതിയുടെ നിർദ്ദേശം; കീഴ്‌ക്കോടതി ജാമ്യം അനുവദിച്ചത് ആത്മീയ ശക്തി കോടതിക്കുമേൽ പ്രയോഗിക്കാനാണോ എന്ന ചോദ്യവുമായി സുപ്രിംകോടതി ഫ്രാങ്കോയുടെ ഹർജി തള്ളിയതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. നേരത്തെ തുടർച്ചയായി വിചാരണക്ക് ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി ബിഷപ്പിന്റെ ജാമ്യം റദ്ദാക്കി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, കോവിഡ് കാരണമാണ് താൻ കോടതിയിൽ എത്തായിരുന്നതെന്നായാിരുന്നു ബിഷപ്പ് മറുപടി നൽകിയത്. ഇന്ന് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ എത്തിയിരുന്നു. ഇതേ തുടർന്നാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പുതിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.

കുറ്റപത്രം വായിച്ചു കേൾക്കുന്ന 13 ാം തിയതി വരെ ഫ്രാങ്കോ കേരളം വിടാൻ പാടില്ലന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഇനിയുള്ള ഹിയറിംഗുകളിൽ എല്ലാം ബിഷപ്പ് കോടതിയിൽ ഹാജരാകണം. കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു.

സാക്ഷിമൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും, തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഫ്രാങ്കോ മുളക്കൽ സുപ്രീംകോടതിയെ സമീപിച്ചത്. സാക്ഷികളുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും തെളിവുകൾ നിലനിൽക്കുന്നതല്ലെന്നും ഹർജിയിൽ ഫ്രാങ്കോ മുളക്കൽ പറഞ്ഞിരുന്നു. എന്നാൽ ഫ്രാങ്കോ മുളക്കലിനെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

കോടതി തീരുമാനത്തെ എതിർക്കാൻ ശ്രമിച്ച ഫ്രാങ്കോ മുളക്കലിന്റെ അഭിഭാഷകനോട് ആത്മീയ ശക്തി കോടതിക്കുമേൽ പ്രയോഗിക്കാനാണോ ശ്രമമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ ചോദിച്ചു. ഫ്രാങ്കോ മുളക്കലിന്റെ ആവശ്യം നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. കേസിൽ വിചാരണ നേരിടണം എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

2018 ജൂണിലാണ് ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീ പീഡന പരാതി നൽകിയത്. 2014 മെയ് മാസം മുതൽ രണ്ട് വർഷത്തോളം ഒരോ മാസം ഇടവിട്ട് ബിഷപ്പ് കുറുവിലങ്ങാട്ടെ മഠത്തിൽ എത്തി. ഇതിനിടെ 13 തവണ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീ ക്രൈം ബ്രാഞ്ചിനു നൽകിയ മൊഴി. നാലു മാസം നീണ്ട അന്വേഷണത്തിനു ശേഷം ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. 25 ദിവസത്തെ ജയിൽവാസത്തിനു ശേഷം ജാമ്യത്തിലിറങ്ങി.

അധികാര ദുർവിനിയോഗം നടത്തി ലൈംഗിക പീഡനം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, മേലധികാരം ഉപയോഗിച്ചുള്ള ലൈംഗികമായി ദുരുപയോഗം ചെയ്യൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിന് മേൽ പൊലീസ് കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്. കേസിൽ കർദിനാൾ ജോർജ് ആലഞ്ചേരി ഉൾപ്പെടെ 83 സാക്ഷികളുമുണ്ട്. 25 കന്യാസ്ത്രീകൾ, 11 വൈദികർ, മൂന്ന് ബിഷപ്പുമാർ, ഒരു ഡോക്ടർ തുടങ്ങിയവരാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. രഹസ്യമൊഴിയെടുത്ത ഏഴ് ജഡ്ജിമാരെയും സാക്ഷികളാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP