Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചുങ്കം ജംഗ്ഷനിൽ ഇടത് എംഎൽഎയുടെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചത് 2018 ഒക്ടോബറിൽ; മൈസൂരിൽ നിന്നുള്ള യാത്രയ്ക്കിടെ അബ്ദുൽ ഗഫൂറിന്റെ ജീവനെടുത്തത് പാചക വാതക സിലിണ്ടറുമായി എത്തിയ ലോറി; അപകടത്തിൽ നെടുമ്പാശേരിയിലെ സ്വർണ്ണ മാഫിയയെ സംശിച്ച് എൻഐഎ; സ്വപ്‌നാ സുരേഷിനെ മറയാക്കി റമീസ് കടത്ത് തുടങ്ങിയത് താമരശ്ശേരി ആക്‌സിഡന്റിന് ശേഷം; കൊടുവള്ളിയിലെ കാരാട്ട് റസാഖിന്റെ സഹോദരന്റെ അപകട മരണത്തിൽ ദുരൂഹത കണ്ട് കേന്ദ്ര ഏജൻസികൾ

ചുങ്കം ജംഗ്ഷനിൽ ഇടത് എംഎൽഎയുടെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചത് 2018 ഒക്ടോബറിൽ; മൈസൂരിൽ നിന്നുള്ള യാത്രയ്ക്കിടെ അബ്ദുൽ ഗഫൂറിന്റെ ജീവനെടുത്തത് പാചക വാതക സിലിണ്ടറുമായി എത്തിയ ലോറി; അപകടത്തിൽ നെടുമ്പാശേരിയിലെ സ്വർണ്ണ മാഫിയയെ സംശിച്ച് എൻഐഎ; സ്വപ്‌നാ സുരേഷിനെ മറയാക്കി റമീസ് കടത്ത് തുടങ്ങിയത് താമരശ്ശേരി ആക്‌സിഡന്റിന് ശേഷം; കൊടുവള്ളിയിലെ കാരാട്ട് റസാഖിന്റെ സഹോദരന്റെ അപകട മരണത്തിൽ ദുരൂഹത കണ്ട് കേന്ദ്ര ഏജൻസികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണക്കടത്തു കേസ് അന്വേഷണത്തിനിടെ എൻ.ഐ.എയും ഇന്റലിജൻസ് ഏജൻസികളും പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹോദരൻ വാഹനാപകടത്തിൽ മരിച്ച സംഭവത്തിന്റെ വിവരങ്ങൾ ശേഖരിക്കുന്നുവെന്ന് റിപ്പോർട്ട്. കൊടുവള്ളി എംഎൽഎയായ കാരാട്ട് റസാഖിന്റെ സഹോദരന്റെ മരണത്തിന്റെ വിശദാംശങ്ങലാണ് തേടുന്നത്.

കാരാട്ട് റസാഖിന്റെ സഹോദരൻ അബ്ദുൾ ഗഫൂർ വാഹനാപകടത്തിൽ മരിച്ചത് 2018 ഒക്‌ടോബറിലാണ്. ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കാരാട്ട് മുഹമ്മദിന്റെ മകൻ അപ്പക്കാട്ടിൽ അബ്ദുൽ ഗഫൂർ മരിച്ചത്. കൂടെ ഉണ്ടായിരുന്ന കൊടുവള്ളി സ്വദേശികളായ റഫീഖ്, ഹാരിസ് എന്നിവരെ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ഈ അപകടത്തിന് പിന്നിൽ ഗൂഢാലോചന എന്തെങ്കിലും ഉണ്ടോ എന്നാകും പരിശോധിക്കുക. കൊടുവള്ളി മാഫിയയ്ക്ക് തിരുവനന്തപുരം സ്വർണ്ണ കടത്തുമായി ബന്ധമുണ്ടെന്നാണ് വിലയിരുത്തലുകൾ. ഈ സാഹചര്യത്തിലാണ് 2018ലെ അപകടം കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നത്.

കരിപ്പൂർ വിമാനത്താവളത്തിലൂടെ സ്വർണം കടത്തുന്ന സംഘം മനഃപൂർവം സൃഷ്ടിച്ച അപകടമായിരുന്നോ ഇതെന്നാണു പരിശോധിക്കുന്നത്. രണ്ടര വർഷം മുമ്പ് വയനാട്ടിൽ നടന്ന അപകടത്തെക്കുറിച്ചും മരണത്തെക്കുറിച്ചും എൻ.ഐ.എയ്ക്ക് ഏകദേശ ചിത്രം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ മുഖ്യപ്രതി കെ.ടി. റമീസിന് ഇതുമായി ബന്ധമുണ്ടോ എന്നു വിശദമായി അന്വേഷിക്കുന്നു. ഇദ്ദേഹത്തിന്റെ മരണശേഷമാണ് കരിപ്പൂർ സ്വർണക്കടത്തുസംഘം തിരുവനന്തപുരം കേന്ദ്രീകരിച്ച് സ്വപ്ന സുരേഷും സന്ദീപ് നായരും ഉൾപ്പെടെയുള്ളവരുമായി കൈകോർത്തത്. ഇതാണ് സംശയങ്ങൾക്ക് ഇടനൽകുന്നത്.

ഭരണമുന്നണിയിലെ പ്രമുഖ നേതാവ് മുൻ കൈയെടുത്താണ് സ്വപ്നയെയും സന്ദീപിനെയും റമീസിനെയും റാക്കറ്റിന്റെ ഭാഗമാക്കിയതെന്നാണ് അന്വേഷണ ഏജൻസികൾക്കു ലഭിച്ച വിവരം. സംഘത്തിന്റെ നേതൃത്വം പിന്നീട് ഇദ്ദേഹം ഏറ്റെടുത്തുവെന്നും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് കൊടുവള്ളിയിലെ എംഎൽഎയുടെ സഹോദരന്റെ മരണത്തിൽ ദുരൂഹത നിറയുന്നത്. കൊടുവള്ളിയാണ് സ്വർണ്ണ കടത്തിന്റേയും ഹവാല ഇടപാടുകളുടേയും കേന്ദ്രമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. കൊടുവള്ളിയിൽ എൻഐഎയും കസ്റ്റംസും വ്യാപക റെയ്ഡുകൾ നടത്തി. ഇതിനിടെയാണ് ഗഫൂറിന്റെ അപകട മരണത്തിലെ സംശയങ്ങൾ തുടങ്ങുന്നത്.

പുലർച്ചെ 3.15 ഓടെ താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ ആയിരുന്നു ഗഫൂറിന്റെ മരണത്തിനിടയാക്കിയ അപകടം. വയനാട്ടിൽ നിന്നും വരികയായിരുന്ന ഇവർ സഞ്ചരിച്ച കാറും പാചകവാതക സിലിണ്ടറുകളുമായി പോവുകയായിരുന്ന ലോറിയും കൂട്ടി ഇടിക്കുകയായിരുന്നു. നാട്ടുകാരും യാത്രക്കാരും ചേർന്ന് ഇവരെ കാറിൽ നിന്ന് പുറത്തെടുത്തെങ്കിലും ഗഫൂർ മരിച്ചിരുന്നു. മുസ്ലിം ലീഗിൽ നിന്ന് ഇടതുപക്ഷത്ത് എത്തിയ നേതാവാണ് കാരാട്ട് റസാഖ്. കൊടുവള്ളിയിൽ ഏറെ സ്വാധീനമുള്ള കാരാട്ട് റസാഖിനെ മുന്നിൽ നിർത്തിയാണ് കൊടുവള്ളിയിൽ ഇടതുപക്ഷം നിയമസഭയിൽ ജയിച്ചു കയറിയത്. ഇതിന് ശേഷം പല വിവാദങ്ങളിലും കാരാട്ട് റസാഖ് ഉൾപ്പെട്ടു.

സിപിഎം സെക്രട്ടറി കോടിയേരി ജനജാഗ്രതാ യാത്രയിൽ ആഡംബര കാർ ഉപയോഗിച്ചത് വിവാദമായിരുന്നു ഈ വിഷയത്തിൽ ന്യായീകരണവുമായി കാരാട്ട് റസാഖ് എംഎൽഎ എത്തിയതും സിപിഎമ്മിനെ വെട്ടിലാക്കിയിരുന്നു. ആഡംബരക്കാറും ആഡംബര ജീവിതവും എല്ലാ പാർട്ടിക്കുമുണ്ട്. ഇപ്പോൾ ആഡംബരം എന്നൊന്നില്ല. വേണ്ട സൗകര്യങ്ങൾ എല്ലാ പാർട്ടിക്കുമുണ്ട്. കോടിയേരി ബാലകൃഷ്ണനായി കാർ ഏർപെടുത്തിയതിൽ കൊടുവള്ളിയിലെ പ്രാദേശിക സംഘാടക സമിതിക്ക് വീഴ്ച് പറ്റിയെന്നു പറയാനാകില്ലെന്നും എംഎൽഎ പറഞ്ഞിരുന്നു.

സിപിഎം പോലും ഇതിനെ തള്ളി പറയുകയും ചെയ്തു. ജനജാഗ്രതാ യാത്രയിൽ ഉപയോഗിക്കുന്ന മുഴുവൻ വാഹനങ്ങളും ഉദ്ഘാടന കേന്ദ്രമായ കാസർകോട് ജില്ലയിൽനിന്ന് ഏർപ്പെടുത്തിയതാണ്. ഈ വാഹനങ്ങളെക്കുറിച്ച് ആർക്കും പരാതിയുമില്ല. എന്നാൽ ചിലയിടങ്ങളിൽ ജാഥാ ക്യാപ്റ്റനെ തുറന്ന വാഹനത്തിൽ ആനയിച്ച ശേഷം സ്വീകരണം നൽകും. കൊടുവള്ളിയിലും ഇത്തരമൊരു വാഹനം തയാറാക്കി വച്ചിരുന്നു. എന്നാൽ വാഹനം തകരാറായതിനെ തുടർന്നാണ് പ്രാദേശിക സംഘാടക സമിതി പകരം സംവിധാനമായി ആഡംബര കാർ എത്തിച്ചതെന്നായികുന്നു സിപിഎമ്മിന്റെ ഔദ്യോഗിക നിലപാട്.

എങ്കിലും വിവാദത്തിന് ഇടായാക്കിയേയ്ക്കാവുന്ന വാഹനം ഉപയോഗിച്ചതിൽ പ്രാദേശിക നേതൃത്വത്തിന് ജാഗ്രത കുറവുണ്ടായി. കാറുമായി ജാഥാ ക്യാപ്റ്റൻ കോടിയേരി ബാലകൃഷ്ണന് യാതൊരു ബന്ധവുമില്ല. യാത്രയുടെ വിജയം കണ്ട് ബിജെപിയും മുസ്്‌ലിം ലീഗുമാണ് പ്രചാരവേലയ്ക്ക് പിന്നിലെന്നും കോഴിക്കോട് ജില്ലാ കമ്മറ്റി വിശദീകരിച്ചിരുന്നു.

സ്വർണകള്ളക്കടത്ത് കേസിൽ പ്രതിയായിരുന്ന കാരാട്ട് ഫൈസലിന്റേതായിരുന്നു ഈ കാർ. ഈ കേസിൽ പ്രതിയല്ലെന്ന ഫൈസലിന്റെ വാദം പൊളിയാണെന്ന് തെളിഞ്ഞിരുന്നു. കാരാട്ട് ഫൈസലിന്റെ പ്രസ്താവന കള്ളമെന്ന് വെളിപ്പെടുത്തൽ ചർച്ചയാവുകയും ചെയ്തു. കേസിൽ ഫൈസൽ ഏഴാം പ്രതിയായിരുന്നെന്നും തന്റെ ബിസിനസ് പങ്കാളിയായിരുന്നു ഫൈസൽ എന്നും കൂട്ട്പ്രതി ഷഹബാസ് വെളിപ്പെടുത്തി. കരിപ്പൂർ സ്വർണകേസിൽ തന്റെ കൂടെ ഫൈസൽ കാക്കനാട് ജയിലിൽ കിടന്നിട്ടുണ്ടെന്നും ഷഹബാസ് വെളിപ്പെടുത്തിയിരുന്നു. കാരാട്ട് ഫൈസലുമായും കാരാട്ട് റസാഖിനെ അടുത്ത ബന്ധമാണുള്ളത്.

സ്വർണക്കടത്തുകാരന്റെ ഗൾഫിലെ ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുത്ത് കാരാട്ട് റസാഖും പി.ടി.എ. റഹിം എംഎൽഎയും മറ്റൊരു വിവാദത്തിലും ഉൾപ്പെട്ടിരുന്നു. സ്വർണക്കടത്തുകേസ് പ്രതി അബ്ദുൾ ലെയിസിന്റെ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചതാണ് വിവാദത്തിന് കാരണം. കൊഫേപോസ കേസിൽ പിടികിട്ടാപ്പുള്ളിയാണ് അബ്ദുൾ ലെയിസ്. ലെയിസിന്റെ ഓഫീസ് ഇടത് എംഎൽഎമാർ ഉദ്ഘാടനം ചെയ്യുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. അബ്ദുൾ ലെയിസിനൊപ്പം കാരാട്ട് റസാഖ്, പി.ടി.എ. റഹീം എന്നീ എംഎൽഎമാരും കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ച മിനി കൂപ്പറിന്റെ ഉടമ കാരാട്ട് ഫൈസലും ചിത്രത്തിലുണ്ടായിരുന്നു.

മുസ്ലിം ലീഗ് നേതാവായിരുന്ന കാരാട്ട് റസാഖ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പാർട്ടി വിട്ട് ഇടതുമുന്നണിയുമായി സഹകരിച്ചത്. വാശിയേറിയ തെരഞ്ഞെടുപ്പിനൊടുവിലാണ് 573 വോട്ടുകൾക്ക് കാരാട്ട് റസാഖ് വിജയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP