Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ നാല് യുവാക്കൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്; അപകട മുണ്ടായത് വെള്ളിയാഴ്ച പുലർച്ചെ

കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ നാല് യുവാക്കൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്; അപകട മുണ്ടായത് വെള്ളിയാഴ്ച പുലർച്ചെ

സ്വന്തം ലേഖകൻ

കോയമ്പത്തൂർ: കോയമ്പത്തൂർ-ആനക്കട്ടി റോഡിൽ വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ നാല് യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതരപരിക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡരികിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. പുലർച്ചെ നാലു മണിയോടെയായിരുന്നു അപകടം. സീരനായ്ക്കൻപാളയം സ്വദേശി ഇന്ദിരേശ്(22), പൂമാർക്കറ്റ് സ്വദേശിയായ കാർത്തിക് രാജു(22), കസ്തൂരിനായ്ക്കൻ പാളയം സ്വദേശി മോഹൻ ഹരി(23),വടകോവൈ സ്വദേശിയായ മണികണ്ഠൻ(22) എന്നിവരാണ് മരിച്ചത്.

വടകോവൈ സ്വദേശിയായ പ്രകാശ്(23) പരിക്കേറ്റ് ചികിത്സയിലാണ്. ഇവരിൽ ഇന്ദരീശ്, പ്രകാശ് എന്നിവർ ഹിന്ദുസ്ഥാൻ കോളേജ് വിദ്യാർത്ഥികളും കാർത്തിക് രാജു, മോഹൻ ഹരി, മണികണ്ഠൻ എന്നിവർ കോളേജിലെ മുൻ വിദ്യാർത്ഥികളുമാണ്.

കൗണ്ടംപാളയത്തുള്ള സുഹൃത്ത് വെങ്കിടേഷിന്റെ പിറന്നാളോഘോഷത്തിൽ പങ്കെടുത്ത് യുവാക്കൾ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ദിരേശാണ് കാറോടിച്ചിരുന്നത്. അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമികനിഗമനം. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. നാലുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ പ്രകാശ് കോയമ്പത്തൂർ സിഎംസിഎച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP