Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രത്യേക ഉത്തരവുകളൊന്നും ഇറക്കിയില്ല; ആരും ആരേയും ചുമതലപ്പെടുത്തിയതിനും ഉത്തരവുകളൊന്നുമില്ല; ഫിഡൽ കാസ്ട്രോയെ അനുസ്മരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പരിപാടി സംഘടിപ്പിച്ചത് ചട്ടങ്ങളും കീഴ് വഴക്കങ്ങളും കാറ്റിൽ പറത്തി; വിവരാവകാശ പ്രവർത്തകൻ ചർച്ചയാക്കുന്നത് അനുസ്മര ധൂർത്ത്; കാൽ കോടി ചെലവഴിച്ച പരിപാടിയിൽ നിറയുന്നത് 'പൊതുഭരണത്തിലെ' പാളീച്ചകൾ

പ്രത്യേക ഉത്തരവുകളൊന്നും ഇറക്കിയില്ല; ആരും ആരേയും ചുമതലപ്പെടുത്തിയതിനും ഉത്തരവുകളൊന്നുമില്ല; ഫിഡൽ കാസ്ട്രോയെ അനുസ്മരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പരിപാടി സംഘടിപ്പിച്ചത് ചട്ടങ്ങളും കീഴ് വഴക്കങ്ങളും കാറ്റിൽ പറത്തി; വിവരാവകാശ പ്രവർത്തകൻ ചർച്ചയാക്കുന്നത് അനുസ്മര ധൂർത്ത്; കാൽ കോടി ചെലവഴിച്ച പരിപാടിയിൽ നിറയുന്നത് 'പൊതുഭരണത്തിലെ' പാളീച്ചകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാർ ചട്ടങ്ങൾ കാറ്റിൽ പറത്തിയോ? പരിപാടിക്ക് സർക്കാർ ഉത്തരവ് ഇറക്കിയില്ല എന്ന് സമ്മതിച്ച് പൊതുഭരണം (പൊളിറ്റിക്കൽ) വകുപ്പ്, പരസ്യപ്പേടി മൂലം മറ്റ് മാധ്യമങ്ങൾ മുക്കിയ 'വാർത്ത' യിലെ കൂടുതൽ വിവരങ്ങൾ ഇതാ, വിവരാവകാശ പ്രവർത്തകൻ കെ ഗോവിന്ദൻ നമ്പൂതിരിയുടെ ഇടപെടൽ പുറത്തു കൊണ്ട് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

കേരള ചരിത്രത്തിൽ ആദ്യമായി ഒരു വിദേശ നേതാവിനെ അനുസ്മരിക്കാൻഖജനാവിൽനിന്നും പൊടിച്ചത് 27,97,827 രൂപയാണ്.ഒരു ഇടതുപക്ഷ വിപ്ലവ നായകനെ അനുസ്മരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന ഇടതു മന്ത്രിസഭ സർക്കാർ ചട്ടങ്ങൾ പാലിച്ചോ എന്ന സുപ്രധാന ചോദ്യവും ഈ ധൂർത്തിൽ ചർച്ചയാവുകയാണ്.

2018 ജനുവരി 25 ന് പൊതുഭരണം (പൊളിറ്റിക്കൽ) വകുപ്പ് വിവരാവകാശ പ്രവർത്തകൻകെ ഗോവിന്ദൻ നമ്പൂതിരിക്ക് നൽകിയ വിവരാവകാശ മറുപടിയിൽ പറയുന്നത് ഫിഡൽ കാസ്‌ട്രോ അനുസ്മരണ പരിപാടി മുഖ്യമന്ത്രിയുടെ ഓഫീസും പൊതുഭരണം (പൊളിറ്റിക്കൽ) വകുപ്പും ചേർന്നാണ് സംഘടിപ്പിച്ചത് എന്നാണ്. സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ് പരിപാടി നടത്തിയത്, അതേസമയം ഇതുമായി ബന്ധപെട്ടു സംസ്ഥാന സർക്കാർ യാതൊരു ഉത്തരവും ഇറക്കിയിട്ടില്ല. പരിപാടി നടത്താൻ ഒരു ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇതാണ് അതിവിചിത്രം.

സംസ്ഥാന സർക്കാർ ഈ കാര്യത്തിൽ എന്തോ മറച്ചു വെക്കുന്നുണ്ട്, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശത്തിൽ ഈ പരിപാടി സംഘടിപ്പിച്ചെങ്കിൽ എന്തുകൊണ്ടാണ് സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കാതിരുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും തുക ഖജനാവിൽ നിന്നും ചെലവിട്ടതെന്ന ചോദ്യത്തിനും പ്രസക്തി ഏറെ. ഏത് അക്കൗണ്ടിൽ നിന്നാണ് ഇരുപത്തിയേഴ് ലക്ഷം രൂപ ചെവാക്കിയതെന്നും ദുരൂഹമാണ്. സർക്കാർ പ്രവർത്തികളെ ഉയർത്തിക്കാട്ടാനുള്ള പിആർഡി തുക ചെലവഴിക്കുന്നതും ചട്ടവിരുദ്ധമാണ്.

ജനങ്ങളുടെ നികുതി പണം കൊണ്ട് പരിപാടി നടത്തുമ്പോൾ ഫിഡൽ കാസ്‌ട്രോ സംസ്ഥാനത്തിന്'നൽകിയ സംഭാവന എന്താണ്, എന്തിനാണ് ഈ പരിപാടി നടത്തിയത്, എന്ത് നേട്ടം ലഭിച്ചു എന്ന് ചോദ്യങ്ങൾക്ക് സംസ്ഥാന സർക്കാരിന് ഉത്തരമില്ല ഗോവിന്ദൻ നമ്പൂതിരി ചൂണ്ടിക്കാട്ടി. പരിപാടിയുടെ റിസൾട്ട് എന്താണ്, നോട്ട് നിരോധനം സംസ്ഥാനത്തെ ബാധിച്ച സമയത്തു ഈ പരിപാടിയുടെ ആവശ്യകത ഉണ്ടായിരുന്നോ എന്ന ചോദ്യങ്ങൾക്ക് വിവരാവകാശ നിയമത്തിന്റെ സെക്ഷൻ രണ്ട് (എഫ്) പ്രകാരം പരിധിയിൽ വരുന്നില്ല എന്ന മറുപടിയാണ് പൊതുഭരണം (പൊളിറ്റിക്കൽ) വകുപ്പ് നൽകിയത്.

ഇത്തരം അനുസ്മരണ പരിപാടികൾ നടത്താൻ സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ പ്രത്യേകം ഫണ്ട് വകയിരുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് പൊതുഭരണം (പൊളിറ്റിക്കൽ) വകുപ്പ് സമ്മതിക്കുന്നു. മാത്രമല്ല മുൻകാലങ്ങളിൽ അനുസ്മരണ പരിപാടികൾ നടത്തിയതിന്റെ രേഖകളും വകുപ്പിൽ ലഭ്യമല്ല എന്ന് പറയുന്നു.ഇതെല്ലാം ദുരൂഹമായി തുടരുകയാണ്. പരിപാടിക്ക് രണ്ട് ലക്ഷത്തിൽ താഴെയായിരുന്നു ചെലവ്. എന്നാൽ 70 പത്രങ്ങളിൽ പരസ്യത്തിനാണ് കാൽകോടി ചെലവാക്കിയത് എന്നതാണ് യാഥാർത്ഥ്യം.

ആയിരം പേർക്കുള്ള ക്ഷണത്തിന്റെ ഡിസൈൻ തയ്യാറാക്കാനും, പ്രിന്റിങ് വിതരണം ഉൾപ്പടെ ഏൽപ്പിച്ചത് സർക്കാരിന്റെ സ്ഥിരം കരാർ ലഭിക്കുന്ന തിരുവനന്തപുരത്തെ സ്റ്റാർക്ക് കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്. ഇതിന്റെ ചെലവ് രൂപ 26,300. നികുതി ഉൾപ്പടെ സർക്കാർ നൽകിയത് രൂപ 30,245. സ്റ്റേജ് ഒരുക്കാനും സൗണ്ട് സിസ്റ്റത്തിനും കരാർ ലഭിച്ചത് കണ്ണൂർ പള്ളിക്കുന്നുള്ള എസ്തിസ് മീഡിയ ക്രീയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസിക്ക്. സ്റ്റേജ് ബാക്ക് ഡ്രോപ്പിന് മാത്രം ചെലവ് രൂപ 30,000. സൗണ്ട് സിസ്റ്റം ഒരുക്കാൻ രൂപ 18,000. യൂണിവേഴ്‌സിറ്റിയുടെ പ്രധാന കവാടത്തിൽ ആർച്ചു കെട്ടാൻ ചെലവ് രൂപ 20000 നൽകുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP