Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് കേസുകൾ 20 ലക്ഷം കടന്നു, മോദി സർക്കാരിനെ കാണാനില്ല; കേന്ദ്രസർക്കാറിനെതിരെ ആഞ്ഞടിച്ചു രാഹുൽ ഗാന്ധി

കോവിഡ് കേസുകൾ 20 ലക്ഷം കടന്നു, മോദി സർക്കാരിനെ കാണാനില്ല; കേന്ദ്രസർക്കാറിനെതിരെ ആഞ്ഞടിച്ചു രാഹുൽ ഗാന്ധി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'കോവിഡ് കേസുകൾ 20 ലക്ഷം കടന്നിരിക്കുന്നു, മോദി സർക്കാരിനെ കാണാനില്ല'- രാഹുൽ ട്വീറ്റു ചെയ്തു. ഇന്ത്യയിൽ 20 ലക്ഷം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ്.

രാജ്യത്ത് കോവിഡ് കേസുകൾ 10 ലക്ഷം കടന്നപ്പോഴത്തെ ട്വീറ്റും രാഹുൽ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്. ജൂലൈ 17ന് പങ്കുവെച്ച ട്വീറ്റിൽ ഇന്ത്യയിൽ കോവിഡ് കേസുകൾ ഓഗസ്റ്റ് 10ന് 20 ലക്ഷം കടക്കുമെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞിരുന്നത്.

യു.എസിനും ബ്രസീലിനും പിന്നിൽ രോഗ്യവ്യാപനത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. വെറും മൂന്ന് ആഴ്ച കൊണ്ടാണ് ഇന്ത്യയിൽ കോവിഡ് രേഗികളുടെ എണ്ണം 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 20,27,075 ആയി. ഇതിൽ 6,07,384 എണ്ണം സജീവ കേസുകളാണ്. 13,78,106 പേർ രോഗമുക്തി നേടി. ഇതുവരെ 41,585 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP