Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇംഗ്ലീഷ് ചാനൽ കടന്ന് കള്ള ബോട്ടുകയറി ഈ വർഷം ഇതുവരെ എത്തിയത് 4000ത്തോളം പേർ; ഇന്നലെ മാത്രം ബ്രിട്ടണിൽ എത്തിയത് 250 അഭയാർത്ഥികൾ; അഭയാർത്ഥികളെ ആട്ടിയോടിക്കാൻ നാവിക സേനയെ പട്രോളിനിറക്കി കലിപൂണ്ട പ്രീതി പട്ടേൽ

ഇംഗ്ലീഷ് ചാനൽ കടന്ന് കള്ള ബോട്ടുകയറി ഈ വർഷം ഇതുവരെ എത്തിയത് 4000ത്തോളം പേർ; ഇന്നലെ മാത്രം ബ്രിട്ടണിൽ എത്തിയത് 250 അഭയാർത്ഥികൾ; അഭയാർത്ഥികളെ ആട്ടിയോടിക്കാൻ നാവിക സേനയെ പട്രോളിനിറക്കി കലിപൂണ്ട പ്രീതി പട്ടേൽ

സ്വന്തം ലേഖകൻ

ഭയാർത്ഥികളും അനധികൃത കുടിയേറ്റക്കാരും കൂട്ടത്തോടെ എത്താൻ തുടങ്ങിയതോടെ ഇംഗ്ലീഷ ചാനലിൽ റോയൽ നേവിയെ പട്രോളിംഗിന് ഇറക്കാൻ ഇന്നലെ തീരുമാനിച്ചു. കള്ളബോട്ടുകൾ കയറി എത്തുന്ന ഇവരെ തിരിച്ചയയ്ക്കുവാനുള്ള പദ്ധതികൾക്ക് രൂപം നൽകാൻ സർക്കാർ ഇന്നലെ നാവികോദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ മാത്രം 250 പേരാണ് ഇത്തരത്തിൽ അനധികൃതമായി ബ്രിട്ടനിലെത്തിയത്. ഈ വർഷം ഇതുവരെ അനധികൃതമായി ബ്രിട്ടനിലെത്തിയവരുടെ എണ്ണം 2019 ൽ എത്തിയവരുടെ ഇരട്ടിയായിക്കഴിഞ്ഞു.

അനധികൃത കുടിയേറ്റം പൂർണ്ണമായും ഇല്ലാതെയാക്കുമെന്ന് കഴിഞ്ഞ ഒക്ടോബറിൽ ഹോം സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞിരുന്നു. അത് പാഴ്‌വാക്കായി എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇന്നലെ എത്തിയ കുടിയേറ്റക്കാരുടെ എണ്ണം ഒരു റെക്കോർഡ് തന്നെയായിരുന്നു. ഇതേ തുടർന്നാണ് കൂടുതൽ കർശനമായ നടപടികളെടുക്കാൻ സർക്കാർ മുതിർന്നതെന്ന് അഭ്യന്തരമന്ത്രാലയത്തിലെ ഒരു വക്താവ് പറഞ്ഞു. എന്നാൽ യഥാർത്ഥത്തിൽ ഇതിന് പരിഹാരം കാണെണ്ടത് ഫ്രാൻസ് ആണെന്നും അവിടെ നിന്നെത്തുന്നവരെ തിരികെ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേവൽ കപ്പലുകൾ ഉപയോഗിച്ച്, കുടിയേറ്റക്കാരുടെ ബോട്ടുകളെ തിരികെ ഫ്രാൻസിലേക്ക് പറഞ്ഞുവിടുന്നത് അന്താരാഷ്ട്ര മാരിടൈം നിയമപ്രകാരം അനുവദനീയമാണോ എന്നറിയാൻ പ്രീതി പട്ടേൽ നിയമോപദേശം തേടിയിട്ടുണ്ട്. ഇത് തികച്ചും നിയമവിരുദ്ധമാണെന്നാണ് ഫ്രാൻസിന്റെ വാദം. നേവിയുടെ കപ്പലുകൾ ഉപയോഗിച്ച് അഭയാർത്ഥികളുടെ ബോട്ടുകൾ തടയുന്ന കാര്യവും പരിഗണനയിലുണ്ട്.

നെറ്റുകൾ, ഫ്ളോട്ടിങ് ബൂമുകൾ എന്നിവ ഉപയോഗിച്ചും അഭയാർത്ഥികളെ തടയുവാൻ കഴിയും. കഴിഞ്ഞ മെയ്, ജൂൺ മാസങ്ങളിലായി ഈ മാർഗ്ഗങ്ങൾ പരീക്ഷിക്കുകയും ചെയ്തിരുന്നു. അഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോട് ഇക്കാര്യം പ്രതിരോധ മന്ത്രാലയവുമായി സംസാരിക്കാനും സെക്രട്ടറി നിർദ്ദേശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP