Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാലം സുരേഷ് കോടതിയിലെത്തും മുമ്പേ സ്ഥലത്തെത്തി പല ഇടങ്ങളിലായി അണിനിരന്ന് അനുചരന്മാർ; ചൂതാട്ടക്കേസിലെ പ്രതി എത്തുമെന്നറിഞ്ഞ് ചുറ്റുകൂടി മാധ്യമങ്ങളും; കേസ് കോടതി പരിഗണിക്കുന്നില്ലെന്ന് കള്ളംപറഞ്ഞ് പത്രക്കാരെ മടക്കിഅയച്ചു കൂറുപുലർത്തി അനുചര വൃന്ദം; കോടതിയിൽ നിന്നും ജാമ്യം നേടിയ മാലം സുരേഷ് പറഞ്ഞത് ചീട്ടുകളിയിൽ തനിക്ക് യാതൊരു ബന്ധവും ഇല്ലെന്ന്; കയ്യൂരി അപ്പച്ചനുമായുള്ള പ്രശ്നങ്ങളാണ് കേസിന് പിന്നിലെന്നും വെളിപ്പെടുത്തൽ; തെളിവുണ്ടെങ്കിൽ ശിക്ഷിക്കട്ടെ എന്ന് വെല്ലുവിളിച്ചും വിവാദ നായകൻ

മാലം സുരേഷ് കോടതിയിലെത്തും മുമ്പേ സ്ഥലത്തെത്തി പല ഇടങ്ങളിലായി അണിനിരന്ന് അനുചരന്മാർ; ചൂതാട്ടക്കേസിലെ പ്രതി എത്തുമെന്നറിഞ്ഞ് ചുറ്റുകൂടി മാധ്യമങ്ങളും; കേസ് കോടതി പരിഗണിക്കുന്നില്ലെന്ന് കള്ളംപറഞ്ഞ് പത്രക്കാരെ മടക്കിഅയച്ചു കൂറുപുലർത്തി അനുചര വൃന്ദം; കോടതിയിൽ നിന്നും ജാമ്യം നേടിയ മാലം സുരേഷ് പറഞ്ഞത് ചീട്ടുകളിയിൽ തനിക്ക് യാതൊരു ബന്ധവും ഇല്ലെന്ന്; കയ്യൂരി അപ്പച്ചനുമായുള്ള പ്രശ്നങ്ങളാണ് കേസിന് പിന്നിലെന്നും വെളിപ്പെടുത്തൽ; തെളിവുണ്ടെങ്കിൽ ശിക്ഷിക്കട്ടെ എന്ന് വെല്ലുവിളിച്ചും വിവാദ നായകൻ

ആർ പീയൂഷ്

കോട്ടയം: ചൂതാട്ടു കളിക്കിടെ മണർകാട് ക്രൗൺ ക്ലബിൽ നിന്നും 18 ലക്ഷം രൂപ പിടികൂടിയ സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട മണർകാട് ക്രൗൺ ക്ലബ് സെക്രട്ടറി മാലം സുരേഷ് എന്ന വി.വി സുരേഷ് കോടതിയിൽ കീഴടങ്ങി. കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് മാലം സുരേഷ് കീഴടങ്ങിയത്. തുടർന്ന് കോടതി ജാമ്യം അനുവദിച്ചു. ഗുണ്ടാ സംഘങ്ങളുടെ ഒപ്പമാണ് സുരേഷ് കോടതിയിൽ ഹാജരായത്. കോടതിയിലെത്തുന്നതിന് മുൻപ് തന്നെ ഇയാളുടെ ഗുണ്ടാ സംഘങ്ങൾ കോടതി വളപ്പിൽ എത്തി വിവിധ ഇടങ്ങളിൽ നിലയുറപ്പിച്ചിരുന്നു. രാവിലെ സുരേഷ് കോടതിയിൽ ഹാജരാകും എന്നറിഞ്ഞ മാധ്യമങ്ങൾ കോടതിയുടെ മുന്നിൽ എത്തിയിരുന്നു. കേസ് കോടതി പരിഗണിക്കുന്നില്ലെന്ന് അറിയിച്ച് സുരേഷിന്റെ ഗുണ്ടാ സംഘം മാധ്യമ പ്രവർത്തകരെ മടക്കി അയക്കുകയായിരുന്നു. എന്നാൽ പിന്നീട് സുരേഷ് അഭിഭാഷകനുമായെത്തി കീഴടങ്ങുകയായിരുന്നു.

സുരേഷ് കോടതിയിലെത്തി എന്ന വിവരമറിഞ്ഞ് മടങ്ങിപ്പോയ മാധ്യമ പ്രവർത്തകരെല്ലാം തിരികെ എത്തി. കോടതിയിൽ നിന്നും ജാമ്യം നേടിയ സുരേഷ് ക്ലബ്ബിൽ നടന്ന ചീട്ടു കളിയിൽ തനിക്ക് പങ്കില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു. കയ്യൂരി അപ്പച്ചനുമായുള്ള പ്രശ്നങ്ങളാണ് ഇത്തരം ഒരു കേസിന് പിന്നിലെന്നും സുരേഷ് പറഞ്ഞു. ഉന്നത ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ ആരുമായും ഒരു ബന്ധവുമില്ലെന്നാണ് പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെളിവുണ്ടെങ്കിൽ ശിക്ഷിക്കട്ടെ എന്ന് പറഞ്ഞ് മാധ്യമ പ്രവർത്തകരുടെ മറ്റ് ചോദ്യങ്ങൾക്ക് മറുപടി പറയാതെ പോകുകയും ചെയ്തു.

കഴിഞ്ഞ 11 നാണ് മണർകാട് ക്രൗൺ ക്ലബിൽ നിന്നും 18 ലക്ഷം രൂപയുമായി 43 ചീട്ടുകളിക്കാരെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഒൻപത് മാസമായി മണർകാട് ക്രൗൺ ക്ലബ് കേന്ദ്രീകരിച്ചു നടത്തിയ ചീട്ടുകളിയാണ് പൊലീസ് സംഘം പൊളിച്ചടുക്കിയത്. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് മണർകാട് ക്രൗൺ ക്ലബിൽ നിന്നും വമ്പൻ ചീട്ടുകളി പിടികൂടിയത്. തുടർന്നു മാലം സുരേഷുമായി ഫോണിൽ സംസാരിച്ച മണർകാട് എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ രതീഷ്‌കുമാറിനെ സുരേഷ് ചതിച്ചു. പൊലീസിനെ ഒറ്റിയ രതീഷ് ഒടുവിൽ സസ്‌പെൻഷനിലായി. ഇതോടെ മാലം സുരേഷിനെതിരെ നടപടികൾ പൊലീസ് ശക്തമാക്കി. കഴിഞ്ഞ ദിവസം സെക്ഷൻസ് കോടതി ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ജാമ്യം കിട്ടുന്ന വകുപ്പായതിനാലാണ് മുൻകൂര് ജാമ്യാപേക്ഷ തള്ളിയത്. സുരേഷിനോടു വ്യാഴാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാൻ പൊലീസ് നിർദ്ദേശം നിലനിൽക്കെയാണ് ഇപ്പോൾ സുരേഷ് കോടതിയിൽ ഹാജരായി ജാമ്യം നേടിയത്.

അതേ സമയം മണർകാട് ചീട്ടുകളിക്കാൻ എത്തിയ 43 പേരുടെ മൊഴിയെടുപ്പ് ഇന്ന് ആരംഭിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്‌പി ജെ.സന്തോഷ്‌കുമാറാണ് കേസിലെ പ്രതികളുടെ മൊഴിയെടുക്കുന്നത്. ചീട്ടുകളിക്കേസ് അട്ടിമറിക്കാണ നേരത്തെ സസ്പെൻഷനിലായി മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ രതീഷ്‌കുമാർ കേസ് അട്ടിമറിക്കാൻ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് കേസ് അന്വേഷണം കാഞ്ഞിരപ്പള്ളി ഡിവൈ.എസ്‌പി ജെ.സന്തോഷ്‌കുമാറിനു കൈമാറിയത്. ഈ കേസിലാണ് പ്രതികളുടെ മൊഴിയെടുപ്പ് ഇന്ന് ആരംഭിക്കുന്നത്. റെയിഡിൽ പങ്കെടുത്ത സിഐമാരുടെയും എഎസ്ഐമാരുടെയും മൊഴിയെടുപ്പ് അടുത്ത ദിവസങ്ങളിൽ ശേഖരിക്കും.

ചീട്ടുകളിക്കിടെ പിടിച്ചെടുത്ത തുക ഗെയിമിങ് നിയമപ്രകാരം പകുതി സർക്കാർ ഖജനാവിന് നൽകണം. ബാക്കി പകുതി പണം കേസ് പിടിച്ച പൊലീസുകാർക്ക് ലഭിക്കും. എന്നാൽ ക്ലബിന്റെ താഴെത്തെ നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് 18 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തതെന്നാണ് പ്രതികൾ പറയുന്നത്. ഈ തുക പൊലീസ് തിരിച്ചു നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഇതിന് ഒത്താശയുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇവർക്ക് കൂട്ടിനുണ്ട്. എന്നാൽ ഈ ഓഫീസിൽ പണം നൽകി ടോക്കൺ വാങ്ങിയ ശേഷമായിരുന്നു ചീട്ടുകളിയെന്ന് നാട്ടുകാർ പറയുന്നു.

മണർകാട് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർക്ക് 10,000 മുതൽ 25,000 രൂപ വരെ മാസപ്പടി, ക്ലബ് നൽകുന്നുണ്ടെന്ന വാർത്തകൾ പത്ര മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇഷ്ടക്കാരെ മണർകാട് സ്റ്റേഷനിൽ നിലനിർത്താനും മറ്റ് സ്റ്റേഷനുകളിൽ നിന്നും മണർകാട് സ്റ്റേഷനിലേക്ക് കൊണ്ടുവരാനും ഇവരിൽ ചിലർ ശ്രമിച്ചിരുന്നു. ഇതിന് ചില ഉന്നത ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. കുട്ടിക്കാനത്തും തമിഴ്‌നാട്ടിലുമായി ഏഴ് ചീട്ടുകളി ക്ലബുകൾ നടത്തുന്ന ഇവർക്കുണ്ടെന്നാണ് വിവരം. ക്ലബിൽ രണ്ടര ലക്ഷം രൂപ വരെയാണ് മെമ്പർഷിപ്പ് തുക. കളത്തിൽ ഇറക്കിയ 77 ലക്ഷം രൂപ പ്രദേശവാസിയായ ഒരാൾക്കു നഷ്ടമായിരുന്നു. ഇതിനു പിന്നാലെയാണ് ചീട്ടുകളി ക്ലബിനെതിരെ പരാതി ഉയർന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിലേക്കാണ് പണം നഷ്ടപ്പെട്ടയാളുടെ ബന്ധുക്കൾ പരാതി അയച്ചത്. ഇതിനു പിന്നാലെയാണ് ജില്ലാ പൊലീസ് മേധാവിയും മൂന്നു ഡി.വൈ.എസ്‌പിമാരും മാത്രം അറിഞ്ഞ രഹസ്യ ഓപ്പറേഷൻ നടന്നത്.

മാലം സുരേഷ് ചീട്ടുകളിക്കേസിൽ പ്രതിചേർക്കപ്പെട്ടതോടെ ഇയാളുടെ കഥകൾ ഓരോന്നായി പുറത്ത് വരാൻ തുടങ്ങി. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ കൊള്ളപ്പലിശക്കാരനാണ് ഇയാളെന്നാണ് നാട്ടുകാർ പറയുന്നത്. ചെറിയ തുകകൾ കടം നൽകി ഈടായി വാങ്ങിയ വസ്തുവകകൾ സ്വന്തം പേരിലാക്കി വൻ സാമ്രാജ്യം തന്നെ തീർത്തിരിക്കുന്ന ഒരു ഷൈലോക്കാണ് ഇയാൾ. വരും ദിവസങ്ങളിൽ മാലം സുരേഷിന്റെ ചതിയിൽ പെട്ട് എല്ലാം നഷ്ട്പ്പെട്ടവരെ പറ്റിയുള്ള പരമ്പര മറുനാടൻ മലയാളിയിൽ ആരംഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP