Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബാബ രാംദേവിനെ കണ്ടം വഴി ഓടിച്ച് മദ്രാസ് ഹൈക്കോടതി; കൊവിഡിന് മരുന്നെന്ന പതഞ്ജലിയുടെ പ്രചരണത്തിന് വിലങ്ങിട്ടു; പത്തുലക്ഷം രൂപ പിഴയടക്കണമെന്ന് ഉത്തരവിട്ടു; കൊറോണിൽ എന്ന ഗുളിക ഒരു രോഗ പ്രതിരോധ മരുന്നല്ലെന്ന് കോടതി

ബാബ രാംദേവിനെ കണ്ടം വഴി ഓടിച്ച് മദ്രാസ് ഹൈക്കോടതി; കൊവിഡിന് മരുന്നെന്ന പതഞ്ജലിയുടെ പ്രചരണത്തിന് വിലങ്ങിട്ടു; പത്തുലക്ഷം രൂപ പിഴയടക്കണമെന്ന് ഉത്തരവിട്ടു; കൊറോണിൽ എന്ന ഗുളിക ഒരു രോഗ പ്രതിരോധ മരുന്നല്ലെന്ന് കോടതി

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: കോവിഡിന് മരുന്നു കണ്ടു പിടിച്ചെന്ന പേരിൽ പ്രചരണം നടത്തിയ ബാബ രാംദേവിന്റെ പതഞ്ജലിക്ക് പത്ത് ലക്ഷം പിഴ ശിക്ഷ വിധിച്ചു മദ്രാസ് ഹൈക്കോടതി. കോറോണിൽ എന്ന പേരിൽ കോവിഡ് രോഗ പ്രതിരോധ ബൂസ്റ്റർ ഗുളികകൾ വിൽക്കുന്നതിൽനിന്നും പതഞ്ജലിയെ വിലക്കിയുള്ള ഇടക്കാല സ്റ്റേ തള്ളാനും കോടതി വിസമ്മതിച്ചു.

ചെന്നൈ ആസ്ഥാനമാക്കിയുള്ള അരൂദ എഞ്ചിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ പരാതിയിലാണ് കോടതിയുടെ ഇടപെടൽ. കൊറോണിൽ-213എസ്‌പി.എൽ, കൊറോണിൽ-92ബി എന്നീ ട്രേഡ് മാർക്കുകളിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇൻഡസ്ട്രിയൽ ക്ലീനിങ് കെമിക്കൽസ് നിർമ്മിക്കുന്ന കമ്പനിയാണ് ഇത്.

'പതഞ്ജലിയും ദിവ്യ യോഗ മന്ദിർ ട്രസ്റ്റും ആവർത്തിച്ച് പറയുന്നത് തങ്ങൾ 10,000 കോടി രൂപയുടെ കമ്പനിയാണെന്നാണ്. എന്നിട്ടും അവർ ജനങ്ങൾക്കിടയിൽ ഭീതിയും പരിഭ്രാന്തിയും പരത്തി കൂടുതൽ ലാഭം കൊയ്യാനാണ് ശ്രമിക്കുന്നത്. കൊവിഡിനെ പ്രതിരോധിക്കാൻ എന്ന പേരിൽ അവരുണ്ടാക്കുന്ന കൊറോണിൽ എന്ന ഗുളിക യഥാർത്ഥത്തിൽ ഒരു രോഗ പ്രതിരോധ മരുന്നല്ല, മറിച്ച് ജലദോഷം, പനി എന്നിവയ്ക്കുള്ള പ്രതിരോധ ശേഷി വർധിപ്പിക്കുന്നത് മാത്രമാണ്', ജസ്റ്റിസ് സി.വി കാർത്തികേയൻ വിധിപ്രസ്താവത്തിൽ വ്യക്തമാക്കി.

ട്രേഡ് മാർക്ക് രജിസ്ട്രിയിൽ നടത്തിയ ലളിതമായ പരിശോധനയിൽത്തന്നെ കൊറോണിൽ രജിസ്ട്രർ ചെയ്തിട്ടുള്ളതാണെന്ന് വ്യക്തമാവുന്നതാണ്. അവരത് ചെയ്തിട്ടും ആ പേര് ഉപയോഗിക്കുകയാണെങ്കിൽ ഒരു വാദവും പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി. പിഴയിനത്തിൽ അഞ്ച് ലക്ഷം രൂപ വീതം അഡയാർ ക്യാൻസർ സെന്ററിനും സർക്കാർ യോഗ ആൻഡ് ന്യൂറോപതി മെഡിക്കൽ കോളെജിനും നൽകാനും കോടതി ഉത്തരവിട്ടു. തുക ഓഗസ്റ്റ് 21ന് മുമ്പായി നൽകണമെന്നും ഉത്തരവിൽ പറയുന്നു. പണമടച്ചതിന്റെ രേഖകൾ ഓഗസ്റ്റ് 25ന് മുമ്പ് മദ്രാസ് ഹൈക്കോടതി രജിസ്ട്രിയിൽ സമർപ്പിക്കണമെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP