Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശ്രീരാമന്റെ ഭംഗി അദ്ദേഹത്തിന്റെ പേരിലല്ല, വ്യക്തിത്വത്തിലാണ്, തിന്മയ്ക്കുമേലുള്ള സത്യത്തിന്റെ വിജയ പ്രതീകമാണ് അദ്ദേഹം; ഹിന്ദുക്കൾക്ക് ഇത് ചരിത്ര ദിവസം; രാമക്ഷേത്ര ഭൂമി പൂജയെ കുറിച്ച് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം പറയുന്നു

ശ്രീരാമന്റെ ഭംഗി അദ്ദേഹത്തിന്റെ പേരിലല്ല, വ്യക്തിത്വത്തിലാണ്, തിന്മയ്ക്കുമേലുള്ള സത്യത്തിന്റെ വിജയ പ്രതീകമാണ് അദ്ദേഹം; ഹിന്ദുക്കൾക്ക് ഇത് ചരിത്ര ദിവസം; രാമക്ഷേത്ര ഭൂമി പൂജയെ കുറിച്ച് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം പറയുന്നു

സ്വന്തം ലേഖകൻ

ഇസ്ലാമാബാദ്: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ച് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ക്ഷേത്ര നിർമ്മാണത്തിന് പിന്തുണ അറിയിച്ചത്. 'ലോകമെമ്പാടുമുള്ള ഹിന്ദുക്കൾക്ക് ഇത് ചരിത്ര ദിനമാണ്, ഭഗവാൻ ശ്രീരാമൻ നമ്മുടെ ആരാധന മൂർത്തിയാണ്' എന്നുമാണ് കനേരിയ ട്വിറ്ററിൽ കുറിച്ചത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെത്തിയ രണ്ടാമത്തെ ഹിന്ദു ക്രിക്കറ്റ് താരമാണ് കനേരിയ.

'ഭഗവാൻ ശ്രീരാമന്റെ ഭംഗി അദ്ദേഹത്തിന്റെ പേരിലല്ല. വ്യക്തിത്വത്തിലാണ്. തിന്മയ്ക്കുമേലുള്ള സത്യത്തിന്റെ വിജയ പ്രതീകമാണ് അദ്ദേഹം. ഇന്ന് ലോകമെമ്പാടും സന്തോഷത്തിന്റെ ഒരു തരഗമുണ്ട്. ഇത് മഹത്തായ സംപതൃപ്തി നൽകുന്ന നിമിഷമാണ്'- മറ്റൊരു ട്വീറ്റിൽ കനേരിയ വ്യക്തമാക്കി. ജയ് ശ്രീറാം എന്ന ഹാഷ് ടാഗിനൊപ്പമാണ് കനേരിയ ട്വിറ്ററിൽ പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. ഹിന്ദുവായതിന്റെ പേരിൽ പാക്കിസ്ഥാനിൽ വിവേചനം നേരിടുന്നുവെന്ന ്ഡാനിഷ് കനേരിയ നേരത്തെ ആരോപണം ഉയർത്തിയിരുന്നു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP