Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോതമംഗലത്ത് പെരിയാറിലൂടെ ഒഴുകിയെത്തി ആനയുടെ ജഡം; നേര്യാമംഗലം ഭാഗത്ത് ജഡം കണ്ടെത്തിയത് ഇന്ന് വൈകിട്ടോടെ; സ്ഥലത്ത് ദുർഗന്ധം വമിച്ചതോടെ വനപാലകരുടെ ഇടപെടൽ; ശക്തമായ ഒഴുക്കായതിനാൽ കരയ്ക്ക് അടുപ്പിക്കാൻ സാധിക്കുന്നില്ല

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: നേര്യമംഗലം ഭാഗത്ത് പെരിയാറിൽ ഒഴുകി വരുന്ന നിലയിൽ ആനയുടെ ജഡം കണ്ടെത്തി. ഇന്ന് വൈകിട്ടാണ് ശക്തിയായ ഒഴുക്കിൽപ്പെട്ട് ആനയുടെ ജഡം നേര്യമംഗലം ഭാഗത്തേയ്‌ക്കെത്തിയത്. ദുർഗന്ധം വമിക്കുന്നുണ്ട്.ശക്തമായ ഒഴുക്കുള്ളതിനാൽ ആനയുടെ ജഡം കരയ്ക്കടുപ്പിക്കാൻ കഴിഞ്ഞില്ലന്നാണ് നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസ് അധികൃതർ വ്യക്തമാക്കുന്നത്. താഴേയ്‌ക്കൊഴുകി താമസിയാതെ തന്നെ ജഡംഭൂതത്താൻകെട്ട് അണക്കെട്ടിൽ എത്തും.

ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു കിടക്കുന്നതിനാൽ ഇവിടെയും ജഡം തങ്ങി നിൽക്കുന്നതിന് സാധ്യതയില്ലെന്നാണ് പെരിയാർ വാലി അധികൃതരുടെ കണക്കുകൂട്ടൽ . ഇവിടെ നിന്നും താഴേയ്ക്ക് പോയാൽ കാലടി മലയാറ്റൂർ മേഖലയും കടന്ന് ഇത് ആലുവ ഭാഗത്ത് തീരത്തടിയുന്നതിനാണ് സാധ്യത

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP