Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിൽ സിബിഐ സംഘം ഉടൻ അന്വേഷണം ഏറ്റെടുക്കും; കേസ് ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു; സുശാന്തിന്റെ സ്വത്തുക്കൾ വകമാറ്റിയ കേസിൽ കാമുകി റിയയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസും; റിയയ്ക്കും കുടുംബത്തിനുമെതിരെ പിതാവിന്റെ പരാതിയിൽ കേസെടുത്ത് ബീഹാർ പൊലീസും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിൽ സിബിഐ സംഘം ഉടൻ അന്വേഷണം ഏറ്റെടുക്കും. കേന്ദ്രസർക്കാറിന്റെ നിർദ്ദേശപ്രകാരം കേസ് ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

സുശാന്തിന്റെ മരണത്തിൽ ആത്മഹത്യപ്രേരണ കേസ് രജിസ്റ്റർ ചെയ്ത ബിഹാർ പൊലീസുമായി കൂടിയാലോചിച്ചാവും തുടർ നടപടികൾ സ്വീകരിക്കുക. സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിക്കെതിരെ ബിഹാർ പൊലീസ് ആത്മഹത്യ പ്രേരണകേസ് ചുമത്തിയിരുന്നു. വിജയ് മല്യയുടെ ബാങ്ക് തട്ടിപ്പും അഗസ്റ്റവെസ്റ്റ്‌ലാൻഡ് ഇടപാടും അന്വേഷിച്ച സിബിഐ സംഘം തന്നെയാണ് സുശാന്തിന്റെ മരണത്തിലും അന്വേഷണം നടത്തുക.

ബിഹാർ, മഹാരാഷ്ട്ര സർക്കാറുകൾക്കിടയിൽ കടുത്ത തർക്കം നില നിൽക്കുന്നതിനിടെയാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്. കേസ് സിബിഐ അന്വേഷിക്കേണ്ടെന്നായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടേയും അഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിൻേറയും നിലപാട്. അതേസമയം റിയ ചക്രവർത്തിക്ക് സാമ്പത്തിക ക്രമക്കേട് കേസിൽ ഇ.ഡി സമൻസ് അയച്ചിട്ടുണ്ട്.

സുശാന്തിന്റെ പിതാവിന്റെ പരാതിയിൽ റിക്കും കുടുംബത്തിനും ഇവരുമായി ബന്ധപ്പെട്ട ആറ് പേർക്കെതിരെയും ബീഹാർ പൊലീസ് കേസെടുത്തിട്ടുണ്ട്. സുശാന്തിന്റെ സ്വത്തുക്കൾ റിയ തിരിമറി നടത്തിയെന്നും സഹോദരന്റെ അക്കൗണ്ടിലേക്ക് വകമാറ്റിയെന്നുമാണ് റിയയ്ക്ക് എതിരെ ഉയരുന്ന ഗുരുതര ആരോപണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP