Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇത്തവണ ഐപിഎല്ലിനൊപ്പം വിവോയില്ല; ചൈനീസ് കമ്പനിയുടെ സ്‌പോൺസർഷിപ്പ് ഒഴിവാക്കിയതായി സ്ഥിരീകരിച്ച് ബിസിസിഐ

ഇത്തവണ ഐപിഎല്ലിനൊപ്പം വിവോയില്ല; ചൈനീസ് കമ്പനിയുടെ സ്‌പോൺസർഷിപ്പ് ഒഴിവാക്കിയതായി സ്ഥിരീകരിച്ച് ബിസിസിഐ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ചൈനീസ് കമ്പനിയുടെ സ്‌പോൺസർഷിപ്പ് വേണ്ടെന്ന് വച്ച് ബിസിസിഐ. ഈ സീസണിൽ ഐപിഎല്ലിനെ വിവോ സ്‌പോൺസർ ചെയ്യില്ലെന്നാണ് ബിസിസിഐ വ്യക്തമാക്കിയിരിക്കുന്നത്. സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെയാണ് ഐപിൽ. ചൈനീസ് ഫോൺ കമ്പനിയായ വിവോ 2018ലാണ് ഐപിഎൽ സ്പോണസർഷിപ്പ് ഏറ്റെടുത്തത് 1,199 കോടി രൂപയ്ക്ക് അഞ്ചുവർഷത്തേക്കായിരുന്നു കരാർ.

അഞ്ച് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിൾ ഹെഡറുകളും ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും. സെപ്റ്റംബർ 26 മുതൽ നവംബർ 8 വരെ ഐപിഎൽ നടത്താനായിരുന്നു നേരത്തെ ബിസിസിഐ തീരുമാനിച്ചിരുന്നത്. മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കോവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്.

വിവോയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സ്പോൺസർഷിപ്പ് ഈ വർഷത്തേക്ക് ഒഴിവാക്കിയതെന്ന് ബിസിസിഐ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. ഈ വർഷം സ്പോൺസർഷിപ്പ് ഒഴിവാക്കുന്നതിനാൽ കരാറിൽ ഒരു വർഷം കൂടി നീട്ടുന്നതിനെ കുറിച്ചും ബിസിസിഐ ആലോചിക്കുന്നുണ്ട്.

ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷങ്ങളെ തുടർന്ന് 59 ചൈനീസ് ആപ്പുകൾ നിരോധിച്ചിരുന്നു. ഈ സാഹചര്യത്തിലും വിവോയുമായി സ്പോൺസർഷിപ്പ് തുടരുമെന്നായിരുന്നു ബിസിസിഐ നേരത്തേ അറിയിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP