Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പശ്ചിമ ബംഗാളിലെ മുതിർന്ന സിപിഎം നേതാവ് ശ്യാമൾ ചക്രബർത്തി കോവിഡ് ബാധിച്ച് മരിച്ചു; മരണം ഉച്ചയോടെ കൊൽക്കത്തിയിൽ ആശുപത്രിയിൽ; അനുശോചനം അറിയിച്ച് പാർട്ടി നേതൃത്വം

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുതിർന്ന സിപിഎം നേതാവും പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ ശ്യാമൾ ചക്രബർത്തി കോവിഡ് ബാധിട്ട് മരിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ കൊൽക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

പശ്ചിമ ബംഗാളിലെ തൊഴിലാളി യൂണിയൻ നേതാവ് കൂടിയായിരുന്നു ശ്യാമൾ ചക്രബർത്തി. നേതാവിന്റെ മരണത്തിൽ സിപിഎം അനുശോചനമറിയിച്ച് ട്വീറ്റ് ചെയ്തു.

''സഖാവ് ശ്യാമൾ ചക്രബർത്തിയുടെ മരണത്തിൽ അഘാതമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹം മുതിർന്ന തൊഴിലാളി യൂണിയൻ നേതാവും മുൻ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു. ഇന്ന് രാജ്യത്തെ തൊഴിലാളി വർഗത്തിനും ഇടത് പ്രസ്ഥാനത്തിനും സുപ്രധാന ശബ്ദം നഷ്ടമായി.'' -സിപിഎം ട്വീറ്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP