Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുൻ വൈപ്പിൻ എംഎ‍ൽഎ. വി.കെ ബാബുവിന്റെ മകൾ അനഘ ബാബു വാഹനാപകടത്തിൽ മരിച്ചു; അപകടം ഇരു ചക്രവാഹനത്തിൽ സഞ്ചരിക്കവെ വാഹനങ്ങൾ കൂട്ടിയിടിച്ച്; അപകടം നടന്നത് എതിരെ വന്ന ടോറസ് ഇടിച്ച്  

മറുനാടൻ ഡെസ്‌ക്‌

വൈപ്പിൻ: മുൻ വൈപ്പിൻ എംഎ‍ൽഎ. വി.കെ ബാബുവിന്റെ ഇളയ മകൾ അനഘ ബാബു (24) വാഹനാപകടത്തിൽ മരിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിയോടെ പെരുമ്പടന്നകലയ്ക്ക് കിഴക്കുവശമാണ് അപകടം നടന്നത്.

ടൂ വീലറിൽ സഞ്ചരിക്കുമ്പോൾ കനത്ത കാറ്റും മഴയും ഉണ്ടായതിനെ തുടർന്ന് എതിരെ വന്ന വാഹനം ശ്രദ്ധയിൽപ്പെടാതെ വാഹനങ്ങൾ കൂട്ടി ഇടിക്കുകയായിരുന്നു. മുന്നിലെ കാറിനെ മറികടന്ന് മുന്നോട്ടു പോയ അനഘയുടെ ടൂ വീലർ എതിരെ വന്ന ടോറസിൽ ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

സമരിറ്റൻ ആശുപത്രിയിലെ നഴ്സായ അനഘ രാവിലെ അമ്മ സുശീലയെ കുഴുപ്പിള്ളിയിലെ ജോലി സ്ഥലത്ത് ആക്കിയ ശേഷമാണ് പഴങ്ങനാട്ടേക്ക് തിരിച്ചത്. പിതാവ് ബാബു മരിച്ചിട്ട് മൂന്നു മാസമേ പിന്നിടുന്നുള്ളു.അനഘയുടെ വിവാഹം ആലോചിച്ചിരുന്നെങ്കിലും ബാബുവിന്റെ മരണം മൂലം നീട്ടി വച്ചിരിക്കുകയായിരുന്നു. ഏക സഹോദരി വിവാഹിതയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP