Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിൽ വെള്ളപ്പൊക്ക സാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്; കനത്ത മഴയിൽ നദികളിൽ ജലനിരപ്പ് ഉയരുന്നത് വെള്ളപ്പൊക്കത്തിന് വ്യാപ്തി കൂട്ടുമെന്ന് മുന്നറിയിപ്പ്; കണ്ണൂർ ബാരാപ്പുഴ പ്രദേശത്ത് അതിജാഗ്രത; നിലമ്പൂരിൽ ദുരന്തനിവാരണ സേനയെത്തി; വടക്കൻ കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത; കേരളത്തിന് പുറമെ മാഹിയിലും ദക്ഷിണ കർണാടകയിലും സാധ്യത  

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിൽ വെള്ളപ്പൊക്ക സാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്. കേരളം, മാഹി, ദക്ഷിണ കർണാടക എന്നിവിടങ്ങളിൽ അതിതീവ്ര നിലയിൽ വെള്ളപ്പൊക്കമുണ്ടാകുമെന്നാണ് ജല കമ്മീഷൻ മുന്നറിയിപ്പ് നൽകുന്നത്.മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കർണാടകത്തിന്റെ തീരമേഖല എന്നിവിടങ്ങളിളും അതിതീവ്ര വെള്ളപ്പൊക്കമുണ്ടാകും.

കനത്ത മഴയെത്തുടർന്ന് നദികളിൽ ജലനിരപ്പ് ഉയരുന്നതിനാലാണ് വെള്ളപ്പൊക്ക സാധ്യത പ്രവചിക്കുന്നത്. ബ്രഹ്മഗിരി വനത്തിൽ ഉരുൾപൊട്ടലുണ്ടായതിനെത്തുടർന്ന് കണ്ണൂർ ബാരാപ്പുഴയിൽ വെള്ളം പൊങ്ങുന്നതിനാൽ മേഖലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കനത്ത മഴയിൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന നിലമ്പൂരിൽ ദുരന്തനിവാരണ സേന രംഗത്തെത്തിയിട്ടുണ്ട്. ഇവിടെ മുണ്ടേരിയിൽ താൽക്കാലിക പാലം ഒലിച്ചുപോയി. കഴിഞ്ഞ പ്രളയത്തിൽ തകർന്ന ശേഷം പുനർ നിർമ്മിച്ച പാലമാണ് ഒലിച്ചുപോയത്.വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. കോഴിക്കോട് ജില്ലയിലെ ചാലിയാർ, പൂനൂർ പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്കൻ കേരളത്തിൻ ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം മുതൽ കാസർകോട് വരെയുള്ള മറ്റ് വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ദേശീയ ദുരന്തനിവാരണ സേനയുടെ രണ്ട് യൂണിറ്റുകൾ ഇന്ന് കേരളത്തിലെത്തും. ബുധനാഴ്ച നാല് യൂണിറ്റുകൾ സംസ്ഥാനത്തെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP