Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐകൃരാഷ്ട്ര സഭയിൽ കാശ്മീർ വിഷയുമായി ഇന്ത്യയെ നേരിടാൻ ചൈന; രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തിൽ കൈകടത്തേണ്ടതില്ലെന്ന് ഇന്ത്യയുടെ മറുപടിയും; യു.എന്നിൽ ഇന്ത്യും ചൈനയും കൊമ്പുകോർക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭാ സുരക്ഷാ സമിതിയിൽ കശ്മീർ പ്രശ്‌നം ഉന്നയിക്കാനുള്ള ചൈനയുടെ ശ്രമം എതിർത്ത് ഇന്ത്യ. സഖ്യകക്ഷിയായ പാക്കിസ്ഥാനെ പിന്തുണച്ച് ചൈന നടത്തിയ നീക്കത്തെ എതിർത്ത ഇന്ത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ചൈനയുടെ ഇടപെടലിനെ ശക്തമായി എതിർത്തു.

ഇന്ത്യൻ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചൈന സുരക്ഷാ സമിതിയിൽ ചർച്ച ആരംഭിക്കാൻ ശ്രമം നടത്തിയെന്നും മുമ്പത്തെപ്പോലെ ഈ ശ്രമത്തിലും ഇതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ കുറവായിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന്റെ ഒന്നാം വാർഷകത്തോടനുബന്ധിച്ചാണ് വിഷയം യുഎൻ സുരക്ഷാ സമിതിയിൽ ചർച്ച ചെയ്യാൻ ചൈന സമ്മർദ്ദം ചെലുത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP