Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അക്കാഫ് നേതാക്കൾ കോൺസുൽ ജനറലുമായി കൂടിക്കാഴ്ച നടത്തി

അക്കാഫ് നേതാക്കൾ കോൺസുൽ ജനറലുമായി കൂടിക്കാഴ്ച നടത്തി

സ്വന്തം ലേഖകൻ

ദുബായ്: ഓൾ കേരള കോളേജ് അലുംനി ഫെഡറേഷൻ (അക്കാഫ്) വോളണ്ടീർ ഗ്രൂപ് നേതാക്കൾ ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെത്തി പുതിയ കോൺസുൽ ജനറൽ ഡോ.അമൻ പുരിയുമായി കൂടിക്കാഴ്ച നടത്തി.

യു എ ഇ യിൽ വെച്ചു കോവിഡ് ബാധിതരായി മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് കോൺസുലേറ്റ് വഴി സഹായമെത്തിക്കാനും, യു എ ഇ യിൽ നിന്ന് ഇന്ത്യയിലേക്കും, തിരിച്ചും റെഗുലർ വിമാന സർവീസുകൾ പുനരാരംഭിക്കുവാനും കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് അവർ സി ജി യോട് ആവശ്യപ്പെട്ടു.

അക്കാഫ് സീനിയർ നേതാക്കളായ പോൾ ടി. ജോസഫ്, മോഹൻ എസ്.വെങ്കിട്ട് എന്നിവരാണ് സി ജി യെ സന്ദർശിച്ചു കൂടിക്കാഴ്ച നടത്തിയത്.

അക്കാഫിന്റെ പ്രവർത്തനങ്ങൾ അവർ സി ജി യെ ധരിപ്പിച്ചു. ദുബായ് ഗവണ്മെന്റിനു കീഴിലുള്ള കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അഥോറിറ്റി(സി ഡി എ), ദുബായ് പൊലീസ്, ദുബായ് ഹെൽത് അഥോറിറ്റി, ദുബായ് അത്യാഹിത വിഭാഗം എന്നിവയുമായി സഹകരിച്ചു വിവിധ സേവന പ്രവർത്തനങ്ങളിൽ അക്കാഫ് വളണ്ടീയർമാർ മുൻനിരയിൽ നിന്ന് പ്രവർത്തിച്ചിട്ടുണ്ട്. കോവിഡ് ലോക്ക് ഡൗൺ സമയത്തും ആയിരക്കണക്കിന് ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്യാനും, ടെസ്റ്റ് സെന്ററുകളിലേക്കു ആളുകളെ എത്തിക്കാനും, രോഗികളായവരെ ഐസൊലേഷൻ സെന്ററുകളിലേക്കെത്തിക്കാനും, മറ്റും മാസങ്ങളോളം അക്കാഫ് വളണ്ടീയർമാർ രംഗത്തുണ്ടായിരുന്നതായും, ഇപ്പോഴും സേവന പ്രവർത്തനങ്ങൾ തുടർന്നു വരുന്നതായും അവർ സി ജി യെ അറിയിച്ചു. ഇതിനൊക്കെയും സർക്കാർ വിഭാഗങ്ങളുടെ പ്രശംസയും നേടാനായിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP