Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർണാടകത്തിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം; ഉരുൾപൊട്ടലിൽ നാല് പേരെ കാണതായി; രണ്ട് വീടുകൾ തകർന്നു; അർഘരാത്രിയിൽ ഉരുൾപ്പൊട്ടലുണ്ടായത് ബ്രഹ്മഗിരി മേഖലയിൽ; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 50 കോടി മാറ്റി

മറുനാടൻ ഡെസ്‌ക്‌

മടിക്കേരി: കനത്ത മഴയെ തുടർന്ന് കർണാടകത്തിലെ കൊടക് ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ നാലു പേരെ കാണാതായി.രണ്ട് വീടുകൾ തകരുകയും ചെയ്തു. ബുധനാഴ്ച അർധരാത്രിയാണ് ബ്രഹ്മഗിരി മലനിരകളുടെ ഭാഗമായ തലക്കാവേരിയിൽ ഉരുൾ പൊട്ടലുണ്ടായത്.

തലക്കാവേരി ക്ഷേത്രത്തിലെ പൂജാരിമാർ താമസിക്കുന്ന രണ്ട് വീടുകളാണ് ഉരുൾപൊട്ടലിൽ തകർന്നതെന്ന് ജില്ലാ കളക്ടർ പ്രസ്താവനയിൽ അറിയിച്ചു. വീടുകളിലൊന്നിൽ ഉണ്ടായിരുന്ന നാലു പേരെയാണ് കാണാതായത്. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൊടക് ജില്ലയിലടക്കം കർണാടകത്തിൽ കനത്ത മഴയാണ് ലഭിച്ചത്. കൊടകിനെ കൂടാതെ ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ചിക്കമംഗളൂർ, ശിവമോഗ, ഹാസ്സൻ തുടങ്ങിയ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിന് മുഖ്യമന്ത്രി യദ്യൂരപ്പയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനിച്ചു. ദുരിതാശ്വാസ പ്രവർത്തനത്തിന് 50 കോടി രൂപ നീക്കവെച്ചതായും സർക്കാർ അറിയിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP