Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡോ.ഹർഷ് കുമാർ ഭൻവാല ക്യാപിറ്റൽ ഇന്ത്യ ഫിനാൻസ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ചെയർമാൻ

സ്വന്തം ലേഖകൻ

കൊച്ചി: ക്യാപിറ്റൽ ഇന്ത്യ ഫിനാൻസ് ലിമിറ്റഡിന്റെ പുതിയ എക്സിക്യൂട്ടീവ് ചെയർമാനായി ഡോ.ഹർഷ് കുമാർ ഭൻവാലയെ നിയമിച്ചു. നബാർഡ് മുൻ ചെയർമാനായിരുന്നു ഡോ.ഹർഷ് കുമാർ.

ഡോ.ഭൻവാല എക്സിക്യൂട്ടീവ് ചെയർമാനായി ബോർഡിൽ എത്തിയതിൽ സന്തോഷമുണ്ടെന്നും ക്യാപിറ്റൽ ഇന്ത്യ ഫിനാൻസ് ലിമിറ്റഡ് ടീമിന്റെ പേരിൽ അദേഹത്തിന് ആശംസകൾ നേരുന്നുവെന്നും രണ്ടു ദശകത്തിലധികം നീണ്ട ഭൻവാലയുടെ പരിചയ സമ്പത്ത് ക്യാപിറ്റൽ ഇന്ത്യ ഗ്രൂപ്പിന് മുതൽകൂട്ടാകുമെന്നും കമ്പയിയുടെ വളർച്ചയ്ക്ക് ഉപകരിക്കുമെന്നും കാപിറ്റൽ ഇന്ത്യ ഫിനാൻസ് ലിമിറ്റഡ് പ്രമോട്ടർ എസ്.കെ.നർവർ പറഞ്ഞു.

കാപിറ്റൽ ഇന്ത്യ കുടുംബത്തിന്റെ ഭാഗമായതിൽ സന്തോഷമുണ്ടെന്നും കമ്പനിയിലെ പ്രതിഭകൾക്കൊപ്പം ജോലി ചെയ്യാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും ഫിനാൻഷ്യൽ മേഖലയിലെ 25 വർഷത്തെ തന്റെ പരിചയം പ്രവർത്തനങ്ങളുടെ മൂല്യമാക്കി കാപിറ്റൽ ഇന്ത്യയെ വളർച്ചയിലേക്ക് നയിക്കാനാകുമെന്ന് ഉറപ്പുണ്ടെന്നും ഡോ. ഭൻവാല പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP