Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റാപിഡ് ടെസ്റ്റ് പരിശോധന; സേവനദൗത്യത്തിൽ പങ്കാളികളായി കാരുണ്യനിധി കൊത്തിക്കാൽ

റാപിഡ് ടെസ്റ്റ് പരിശോധന; സേവനദൗത്യത്തിൽ പങ്കാളികളായി കാരുണ്യനിധി കൊത്തിക്കാൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ആരോഗ്യ പ്രവർത്തകർ കൊത്തിക്കാൽ ക്രെസന്റ് സ്‌കൂൾ കേന്ദ്രീകരിച്ച് നടത്തിയ റാപിഡ് ടെസ്റ്റ് മുഖേനയുള്ള കോവിഡ് പരിശോധനാ യജ്ഞത്തിൽ സേവനദൗത്യവുമായി സജീവ സാന്നിധ്യമറിയിച്ച് കാരുണ്യ നിധി കൊത്തിക്കാൽ കൂട്ടായ്മയുടെ പ്രവർത്തകർ.

ക്വോറന്റൈനിൽ കഴിയുന്നവർക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കുമടക്കമാണ് കഴിഞ്ഞ തിങ്കളാഴ്ച ആരോഗ്യ പ്രവർത്തകർ കോവിഡ് രോഗനിർണയത്തിനായുള്ള കോവിഡ് ടെസ്റ്റ് കൊത്തിക്കാൽ ക്രെസന്റ് സ്‌കൂൾ കേന്ദീകരിച്ച് നടത്തിയത്.

കാരുണ്യനിധി കൊത്തിക്കാൽ സാരഥി ഉസ്മാൻ കൊത്തിക്കാലിന്റെ നേതൃത്വത്തിൽ ഷെഫീഖ് , ഇസ്മായീൽ എന്നിവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിച്ച് കോവിഡ് പരിശോധന യജ്ഞത്തിലെ സേവനദൗത്യത്തിൽ സജീവ പങ്കാളികളായി.

കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് പ്രദേശത്തെ വീടുകളിലേക്ക് ആവശ്യസാധനങ്ങളും മരുന്നുകളും എത്തിച്ച് കൊടുക്കുന്നതിൽ സുത്യർഹമായ പ്രവർത്തനം കൊത്തിക്കാൽ കാരുണ്യനിധി കൂട്ടായ്മ നടത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP