Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

S.S.L.C, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഫ്രറ്റേണിറ്റിയുടെ അനുമോദനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുരുക്കുംപുഴ മുണ്ടയ്ക്കൽ കോളനിയിൽ S.S.L.C , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തിരുവനന്തപുരം ജില്ലയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. പരിപാടി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡണ്ട് നജ്ദ റൈഹാൻ ഉദ്ഘാടനം ചെയ്തു. മുണ്ടയ്ക്കൽ കോളനിയിലെ വിദ്യാർത്ഥികൾക്കുള്ള തുടർപഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ ഒരുക്കുമെന്ന് അവർ അറിയിച്ചു.

കുട്ടികൾക്കുള്ള സമ്മാനദാനം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആദിൽ അബദുൽ റഹിം നിർവ്വഹിച്ചു. പിന്നോക്ക പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സ്‌കോളർഷിപ്പുകളെ കുറിച്ചും എം.ആർ.എസ്സിനെ പരിചയപ്പെടുത്തിക്കൊണ്ടും തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ. അലി സവാദ് സംസാരിച്ചു. സാമൂഹ്യ പ്രവർത്തകൻ ഷിജു ലാൽ പരിപടിക്ക് ആശംസകളർപ്പിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ചിറയൻകീഴ് മണ്ഡലം പ്രസിഡണ്ട് ഗോപു തോന്നയ്ക്കൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജോയ് മുണ്ടയ്ക്കൽ സ്വാഗതവും വിധുൻ കൃഷ്ണ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP