Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആയിരങ്ങൾ സംബന്ധിക്കും; ഐ സി എഫ് സല്യൂഡസ് വെള്ളിയാഴ്ച

സ്വന്തം ലേഖകൻ

അബുദാബി: കോവിഡ് പ്രതിരോധത്തിലും ലോക്ഡൗൺ പ്രതിസന്ധികളെ നേരിടുന്നതിലും ഗൾഫ് രാജ്യങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച ഐ സി എഫ് സന്നദ്ധസേവകരെ അനുമോദിക്കുന്നതിനായി വിപുലമായ സമ്മേളനം ഒരുക്കുന്നു. ഓഗസ്റ്റ് ഏഴ് വെള്ളിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് നാലുമണിക്ക് ഓൺലൈനിൽ നടക്കുന്ന സമ്മേളനത്തിൽ ആയിരങ്ങൾ സംബന്ധിക്കും.

അന്നവും അഭയവും നൽകുന്ന ഗൾഫ് രാജ്യങ്ങളിലെ ഭരണകൂടത്തോടും ഔദ്യോഗിക സംവിധാനങ്ങളോടും സഹകരിച്ചും പിന്തുണ നൽകിയും പ്രയാസമനുഭവിക്കുന്ന പതിനായിരങ്ങൾക്കാണ് ഐ സി എഫ് കോവിഡ് കാലത്ത് സ്തുത്യർഹമായ സേവന പ്രവർത്തനങ്ങൾ എത്തിച്ചത്. സാന്ത്വനമേകാൻ വൈവിധ്യമാർന്ന സേവന പദ്ധതികൾക്കായിരുന്നു ഐ സി എഫ് രൂപം നൽകിയത്. സഊദി, യു എ ഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ സാന്ത്വന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സേവനം ലഭ്യമാക്കാനും ക്ഷേമ, സേവന വകുപ്പുകളുടെ കീഴിൽ പ്രത്യേക പദ്ധതി രൂപീകരിക്കുകയും അത് നടപ്പിലാക്കുന്നതിന് സഫ്വാ എന്ന പേരിലുള്ള വളണ്ടിയർ വിങ്ങിനെ ഉപയോഗപ്പെടുത്തിയുമാണ് പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യാൻ സംഘടന പ്രവർത്തിച്ചത്. പ്രസ്തുത കാലയളവിൽ ദുരന്തഭൂമിയിൽ സേവനം ചെയ്തവർ, സഹകാരികൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവരെ ആദരിക്കുന്നതിനാണ് വിപുലമായ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബുബക്കർ മുസ്ലിയാർ, ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി, കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീൽ, എൻ കെ പ്രേമചന്ദ്രൻ എം പി, നോർക്ക റൂട്‌സ് ഡയറക്ടർമാരായ ഒ.വി. മുസ്തഫ യു എ ഇ, സി വി. റപ്പായ് ഖത്തർ, അജിത് കുമാർ കുവൈത്ത്, ലോക കേരളം സഭ അംഗം വി.കെ. റഊഫ് സൗദി, ഇന്റർനാഷണൽ ഗാന്ധിയിൽ തോട്‌സ് ചെയർമാൻ എൻ.ഒ. ഉമ്മൻ ഒമാൻ, പ്രവാസി കമ്മീഷൻ മെമ്പർ സുബൈർ കണ്ണൂർ ബഹ്‌റൈൻ, ഐ സി എഫ് ഗൾഫ് കൗൺസിൽ ഭാരവാഹികളായ സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ, സയ്യിദ് ഹബീബ് കോയ തങ്ങൾ, മമ്പാട് അബ്ദുൽ അസീസ് സഖാഫി തുടങ്ങി സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലയിലെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.

സല്യൂഡസ് എന്ന പേരിൽ സൂം ഓൺലൈൻ (ഐഡി: 333 3437343) വഴി നടക്കുന്ന പ്രത്യേക പരിപാടിയുടെ ലൈവ് ബ്രോഡ്കാസ്റ്റിങ് ഐ സി എഫ് ഫേസ്‌ബുക്ക് പേജിലും (facebook.com/icfgulf ) ലഭ്യമാവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP