Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി ക്രിസ്റ്റിഫർ ഡാനിയലിന് യാത്രയയപ്പ് നൽകി

ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി ക്രിസ്റ്റിഫർ ഡാനിയലിന് യാത്രയയപ്പ് നൽകി

സ്വന്തം ലേഖകൻ

പ്രവാസം ജീവിതം മതിയാക്കി സ്ഥിരതാമസത്തിനായി നാട്ടിലേക്കു പോകുന്ന ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ക്രിസ്റ്റിഫർ ഡാനിയലിന് ഓഐസിസി കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി മൊമന്റൊ നൽകി ആദരിച്ചു. ഒ ഐ സി സി കുവൈത്തിന്റെ ഏകീകരണത്തോട് അനുബന്ധിച്ച് ജില്ല കമ്മിറ്റികൾ രൂപീകരിക്കുമ്പോൾ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ചുമതലയിലൂടെ നമ്മോടൊപ്പം തുടങ്ങിയ ബന്ധം യാതൊരു മാറ്റവുമില്ലാതെ ഇന്ന് വരെ സൂക്ഷിച്ചു കൊണ്ട് വന്ന വ്യക്തിത്വമാണു ക്രിസ്റ്റിഫറിന്റേത്. സ്‌നേഹവും അനുഭാവവും കരുതലും എന്നും കണ്ണൂർ ജില്ലാ കമ്മിറ്റിയോട് പുലർത്തി പോയിരുന്ന അച്ചായന്റെ അഭാവം തീർച്ചയായും നമുക്ക് ഓർമ്മപ്പെടുത്തുന്ന വിടവായി നിലനിൽക്കും.

ജില്ലാ കമ്മിറ്റിയുടെ തുടക്കം മുതൽ എല്ലാ പ്രാധാന പരിപാടികൾക്കും മാനസികമായ ആത്മധൈര്യം തന്നും പ്രതീക്ഷിക്കുന്നതിനേക്കാൾ സാമ്പത്തിക സഹായങ്ങൾ ചെയ്തും ജില്ലാ കമ്മിറ്റിക്ക് എന്നും ഒരു കരുത്തായ് കൂടെ നിന്നഓർമ്മകൾ പരസ്പരം പങ്കുവെച്ചു, ക്രിസ്റ്റിഫർ ഡാനിയലിനു യാത്രാ മംഗളങ്ങൾ നേർന്ന് കണ്ണൂർ ജില്ല കമ്മിറ്റിക്ക് വേണ്ടി ഭാരവാഹികളായ സിദ്ദിഖ് അപ്പക്കൻ, ലിപിൻ മുഴക്കുന്ന്, ബിജു എള്ളരിഞ്ഞി, ജോർജ്ജ് മാത്യു, ഇല്യാസ് പൊതുവാചേരി എന്നിവർ വീട്ടിൽ വെച്ച് ഉപഹാരം സമർപ്പിച്ചു. കണ്ണൂർ ജില്ലയുമായി ഒരു പ്രത്യേക മാനസിക ബന്ധം ഉണ്ടായിരുന്നു എന്നും അത് ഇനിയും തുടരും എന്നും അദ്ദേഹം സന്തോഷത്തോടെ അറിയിച്ചു.

25 വർഷത്തെ കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് പോകുന്ന പ്രിയ നേതാവിനു ജന്മനാട്ടിലെ ഭാവി ജീവിതം സുഖകരവും സന്തോഷപ്രദവുമായ് തീരട്ടെ എന്ന് ആശംസിക്കുന്നു. ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകി ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥനയോടെ ഓ ഐ സി സി കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP