Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിലമ്പൂരിൽ 105 കുടുംബങ്ങളിൽ നിന്നായി 410 പേരെ ക്യാമ്പുകളിലേക്ക് മാറ്റി; വിവിധയിടങ്ങളിലായി തുറന്നത് ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ; സിഎൻജി റോഡിലെ വെള്ളക്കെട്ട് മാറിയതോടെ ഗതാഗതം സാധാരണ നിലയിൽ

നിലമ്പൂരിൽ 105 കുടുംബങ്ങളിൽ നിന്നായി 410 പേരെ ക്യാമ്പുകളിലേക്ക് മാറ്റി; വിവിധയിടങ്ങളിലായി തുറന്നത് ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ; സിഎൻജി റോഡിലെ വെള്ളക്കെട്ട് മാറിയതോടെ ഗതാഗതം സാധാരണ നിലയിൽ

സ്വന്തം ലേഖകൻ

മലപ്പുറം; കനത്ത മഴയെ തുടർന്ന് ചാലിയാർ പുഴ കരകവിഞ്ഞതിനെ തുടർന്ന് നിലമ്പൂർ താലൂക്കിൽ വിവിധയിടങ്ങളിൽ നിന്നായി 105 കുടുംബങ്ങളിലെ 410 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

നിലമ്പൂർ താലൂക്കിൽ 7 ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവിൽ ആരംഭിച്ചിട്ടുള്ളത്. കുറുമ്പലങ്ങോട് വില്ലേജിലെ എരുമമുണ്ട നിർമല എച്ച്എസ്എസ്, പൂളപ്പാടം ജിഎൽപിഎസ്, ഭൂദാനം ജിൽപിഎസ്, എടക്കര വില്ലേജ് പരിധിയിലെ ജിഎച്ച്എസ് എടക്കര, ഉച്ചക്കുളം ട്രൈബൽ എൽപി സ്‌കൂൾ, നമ്പൂരിപ്പൊട്ടി ദഅവാ കോളേജ്, കരുളായി ജിഎൽപിഎസ് പുള്ളിയിൽ എന്നിവടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങിയത്. മുണ്ടക്കടവ്, നെടുങ്കയം ആദിവാസി കോളനികളിലെ 153 പേരെ സുരക്ഷിത മേഖലയിലേക്ക് മാറ്റിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം താലൂക്ക് ഓഫീസിൽ ആരംഭിച്ചിട്ടുണ്ട് .04931221471 എന്നതാണ് കൺട്രോൾ റൂം നമ്പർ.

അതേസമയം നിലമ്പൂർ മേഖലയിൽ് മഴ ഇപ്പോഴും കനത്ത് പെയ്യുകയാണ്. പുഴയിലെ ജലനിരപ്പ് താഴ്ന്നിട്ടില്ല. വയനാട്, നീലഗിരി മേഖലകളിൽ ഇപ്പോഴും മഴ തുടരുന്നതിനാൽ ചാലിയാറിലെ ജലനിരപ്പ് ഉയർന്നു വരികയാണ്. ഇന്നലെ രാത്രിയിൽ വെള്ളം കയറിയ സിഎൻജി റോഡിലെ ജനതപ്പടിയിൽ നിന്ന് ഇപ്പോൾ വെള്ളം ഇറങ്ങിയിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതം ഇപ്പോൾ സാധാരണ നിലയിലായി. എങ്കിലും ഈ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മുൻകരുതൽ നടപടിയെന്നോണം സാധനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങിയിട്ടുണ്ട്.

ഇതിനിടയിൽ കഴിഞ്ഞ പ്രളയകാലത്ത് പുഴയിൽ അവശേഷിച്ച മാലിന്യങ്ങളും മരങ്ങലും പാലങ്ങളിൽ കെട്ടിക്കിടന്ന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ചാലിയാറിലെ വിവിധ റഗുലേറ്റർ കംബ്രിഡ്ജുകളിലും പാലങ്ങളിലും മരങ്ങൾ കെട്ടിക്കിടന്ന് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. ഊർക്കടവ് റഗുലേറ്റർ കംബ്രിഡ്ജിനടുത്ത് മരത്തടികൾ കെട്ടിക്കിടക്കുകയും ഒഴുക്ക് നിലക്കുകയും ചെയ്തിട്ടുണ്ട്. ഇത് സമീപപ്രദേശങ്ങളായ വാഴക്കാട്, ആക്കോട്, മേഖലകളിൽ വെള്ളം കയറുന്നതിന് ഇടയാക്കുകയും ചെയ്തിരിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP