Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമ്മയാണെ സത്യം അമ്മ മരിച്ചുവെന്ന് പറഞ്ഞിട്ടില്ല; ഒരു നടൻ മരിച്ചു പോയി അയാളെ കാണാൻ പോകാനാണ് വണ്ടിക്കൂലിക്ക് എന്തെങ്കിലും സഹായം ചെയ്യണമെന്ന് പറഞ്ഞത്; അപ്പോൾ അയാൾ തിരുവനന്തപുരത്തേക്ക് കൊണ്ടു വിടാമെന്നും പണം അവിടെ എത്തിയിട്ട് നൽകിയാൽ മതിയെന്നും പറഞ്ഞു; വേണ്ട എന്ന് പറഞ്ഞെങ്കിലും അയാൾ എന്നെ നിർബന്ധിപ്പിച്ച് കയറ്റി; വിചിത്ര ന്യായവുമായി മരിയാപുരത്തുകാരൻ നിശാന്തും; ഓട്ടോക്കാരനെ അളിയൻ പണം തരുമെന്ന് പറഞ്ഞ് പറ്റിച്ചു മുങ്ങിയ വിരുതൻ പറയുന്ന കഥ ഇങ്ങനെ

അമ്മയാണെ സത്യം അമ്മ മരിച്ചുവെന്ന് പറഞ്ഞിട്ടില്ല; ഒരു നടൻ മരിച്ചു പോയി അയാളെ കാണാൻ പോകാനാണ് വണ്ടിക്കൂലിക്ക് എന്തെങ്കിലും സഹായം ചെയ്യണമെന്ന് പറഞ്ഞത്; അപ്പോൾ അയാൾ തിരുവനന്തപുരത്തേക്ക് കൊണ്ടു വിടാമെന്നും പണം അവിടെ എത്തിയിട്ട് നൽകിയാൽ മതിയെന്നും പറഞ്ഞു; വേണ്ട എന്ന് പറഞ്ഞെങ്കിലും അയാൾ എന്നെ നിർബന്ധിപ്പിച്ച് കയറ്റി; വിചിത്ര ന്യായവുമായി മരിയാപുരത്തുകാരൻ നിശാന്തും; ഓട്ടോക്കാരനെ അളിയൻ പണം തരുമെന്ന് പറഞ്ഞ് പറ്റിച്ചു മുങ്ങിയ വിരുതൻ പറയുന്ന കഥ ഇങ്ങനെ

ആർ പീയൂഷ്

തിരുവനന്തപുരം: അമ്മ മരിച്ചതായി കള്ളം പറഞ്ഞ് ഓട്ടോ റിക്ഷാക്കാരനെ കബളിപ്പിച്ച് തലസ്ഥാനം വരെ യാത്ര ചെയ്ത് പണം നൽകാതെ കടന്ന് കളഞ്ഞ സംഭവത്തിൽ നിരപരാധിയാണെന്ന വിചിത്ര വെളിപ്പെടുത്തലുമായി യുവാവ്. നെയ്യാറ്റിൻകര മരിയാപുരം കരിക്കിൻ വിളയിൽ ബഥേൽ ഭവനിൽ നിശാന്താണ് ഓട്ടേ റിക്ഷക്കാരനെ കബളിപ്പിച്ചിട്ടില്ല എന്ന വിചിത്ര ന്യായവുമായി എത്തിയിരിക്കുന്നത്.

അമ്മ മരിച്ചു എന്ന് പറഞ്ഞില്ലെന്നും ഒരു നടൻ മരിച്ചതിനാൽ കാണാൻ പോകാനായിട്ടാണ് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാനായി കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിലെത്തിയതെന്നുമാണ് ഇയാൾ മറുനാടൻ മലയാളിയോട് പറഞ്ഞത്. പണമില്ലെന്ന് പറഞ്ഞപ്പോൾ ഓട്ടോ റിക്ഷാ ഡ്രൈവറായ രേവത് നിർബന്ധിപ്പിച്ച് കയറ്റി കൊണ്ടു പോയെന്നും ഇയാൾ പറഞ്ഞു. എന്നാൽ ഇയാൾ പറയുന്നത് വ്യാജമാണെന്ന് വ്യക്തമാണ്.

നിഷാന്ത് മറുനാടനോട് പറയുന്നതിങ്ങനെ; സംഭവം നടക്കുന്ന ദിവസം ഒരു സിനിമയുടെ ഓഡിഷന് വേണ്ടിയാണ് തൃശൂരെത്തിയത്. എന്നാൽ കോവിഡായതിനാൽ അത് മടന്നില്ല. കയ്യിൽ ആകെ 300 രുപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ബസ്സ്റ്റാന്റിനടുത്തുള്ള ഓട്ടോ സ്റ്റാന്റിലെത്തിയത്. അവിടെയുണ്ടായിരുന്ന രേവതിന്റെ പക്കൽ സഹായം ചോദിച്ചു. ഒരു നടൻ മരിച്ചു പോയി അയാളെ കാണാൻ പോകാനാണ് വണ്ടിക്കൂലിക്ക് എന്തെങ്കിലും സഹായം ചെയ്യണമെന്ന് പറഞ്ഞു. അപ്പോൾ അയാൾ തിരുവനന്തപുരത്തേക്ക് കൊണ്ടു വിടാമെന്നും പണം അവിടെ എത്തിയിട്ട് നൽകിയാൽ മതിയെന്നും പറഞ്ഞു.ഞാൻ വേണ്ട എന്ന് പറഞ്ഞെങ്കിലും അയാൾ എന്നെ നിർബന്ധിപ്പിച്ച് കയറ്റുകയായിരുന്നു.

യാത്രക്കിടയിൽ വാഹനത്തിൽ ഇന്ധനം നിറക്കാൻ എന്റെ പക്കൽ ഉണ്ടായിരുന്ന 300 രൂപ കൊടുത്തു. പിന്നെ യാത്രക്കിടയിൽ തട്ടുകടയിൽ നിന്നും ഭക്ഷണവും വാങ്ങിക്കൊടുത്തു. അതും എന്റെ കയ്യിലുണ്ടായിരുന്ന പണം കൊണ്ടാണ്. പുലർച്ചെ തിരുവനന്തപുരത്ത് എത്തി. തൈക്കാട് ആശുപത്രിയുടെ അടുത്തെത്തിയപ്പോൾ ഓട്ടോ ഇവിടെ നിർത്താൻ ആവിശ്യപ്പെട്ടു. ഓട്ടോ ചാർജ്ജ് നൽകാൻ പണം കണ്ടെത്താനായി മൊബൈൽ ഫോൺ വിറ്റിട്ട് വരാമെന്നു ഞാൻ പറഞ്ഞു. കുറേയേറെ നടന്ന് ഒടുവിൽ പ്രാവച്ചമ്പലത്തുള്ള ഒരു മൊബൈൽ ഷോപ്പിൽ മൊബൈൽ വിറ്റു കിട്ടിയ പണവുമായി തിരികെ 10 മണിയോടെ ആശുപത്രിയുടെ മുന്നിലെത്തി. എന്നാൽ ഓട്ടോക്കാരനെ കണ്ടെത്താനായില്ല. അവിടെയുള്ളവരോട് ചോദിച്ചപ്പോൾ ഓട്ടോക്കാരൻ തിരികെ പോയി എന്ന് പറഞ്ഞു. ഓട്ടോക്കാരന്റെ നമ്പർ എന്റെ കയ്യിലുണ്ടിയിരുന്നു. എന്നാൽ മൊബൈൽ ഫോൺ വിറ്റപ്പോൾ അത് നഷ്ടപ്പെട്ടു. എന്റെ നമ്പർ അയാളുടെ കയ്യിലുണ്ടായിരുന്നു. പക്ഷേ അയാൾ എന്നെ വിളിച്ചില്ല.

ഇത്രയും ദിവസം ഞാൻ അയാൾ വിളിക്കുമെന്ന് കരുതി പണവുമായി കാത്തിരുന്നു. നാട്ടിലെത്തി ക്വാറന്റൈനിലാണിപ്പോൾ അല്ലെങ്കിൽ തൃശൂരിലേക്ക് പോയി പണം കൊടുത്തേനം. എന്നാൽ അതിനിടയിലാണ് മാധ്യമങ്ങളിൽ വാർത്ത വരുന്നത്. എന്റെ ഒരു സുഹൃത്താണ് വാർത്ത കൊണ്ടുവന്ന് കാണിച്ചത്. തുടർന്ന് അപ്പോൾ തന്നെ ഇയാളുടെ നമ്പർ തപ്പിയെടുത്ത് ഞാൻ വിളിച്ചു. പണം തരാം അക്കൗണ്ട് നമ്പർ അയക്കാൻ പറഞ്ഞു. എന്നാൽ ഓട്ടോക്കാരൻ അക്കൗണ്ട് നമ്പർ തരില്ലെന്നും കേസുമായി പോകുമെന്നും പറഞ്ഞു. എനിക്ക് എന്ത് ചെയ്യണമെന്നറിയില്ല. ഞാൻ ഒരിക്കലും എന്റെ അമ്മ മരിച്ചു എന്ന് പറഞ്ഞിട്ടുമില്ല, അയാളെ പറ്റിച്ചിട്ടുമില്ല. ഓട്ടോക്കാരനാണ് കളവു പറയുന്നത് എന്നുമാണ് നിഷാന്തിന്റെ പ്രതികരണം.

എന്നാൽ നിഷാന്ത് പറയുന്നത് പച്ചക്കള്ളമാണെന്ന് ഏതൊരാൾക്കും മനസ്സിലാകും. അയാൾ പറഞ്ഞത് മറുനാടൻ മലയാളി പ്ര,ിദ്ധീകരിച്ചു എന്നു കൊണ്ട് ഒരിക്കലും ന്യായീകരണമല്ല. മറുനാടൻ നടത്തിയ അന്വേഷണത്തിൽ ഇയാൾ വീട്ടുകാരുമായി അകന്ന് വാടക വീട്ടിൽ കഴിയുകയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. വയനാട് സ്വദേശിനിയായ പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചു കൊണ്ടു വരികയും പിന്നീട് ഇയാളുടെ സ്വഭാവ ദൂഷ്യം മൂലം ഉപേക്ഷിച്ചു പോയി എന്നുമാണ് അറിയുന്നത്. പ്ലംബിങ് തൊഴിലാളിയായ ഇയാൾ നടുവേദന മൂലം ആ ജോലി ഉപേക്ഷിച്ച് സിനിമകളിൽ വേഷം ചെയ്യാനായി പോകുന്നു എന്നാണ് പറയുന്നത്. ലൂസിഫറിൽ വഴിയരികിൽ നിൽക്കുന്നയാളുടെ വേഷം ചെയ്തു എന്ന് പറയപ്പെടുന്നു എന്നല്ലാതെ ആരും ഇയാളെ സ്‌ക്രീനിൽ കണ്ടിട്ടില്ല.

ഓട്ടോ റിക്ഷാക്കാരനായ തൃശൂർ വരന്തരപ്പള്ളിക്കാരനായ രേവത് ബാബുവിനെ പറ്റിച്ച് കടന്നു കളഞ്ഞ വാർത്ത വന്നതിന് ശേഷം പൊലീസ് പുറത്ത് വിട്ട സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പറ്റിയുള്ള വിവരങ്ങൾ ലഭിച്ചത്. നെയ്യാറ്റിൻകര മരിയാപുരം കരിക്കിൻ വിള ബഥേൽ ഭവനിൽ നിശാന്ത് (26) ആണ് തൃശൂർ ബസ്റ്റാൻഡിന് മുന്നിലെ ഓട്ടോ റിക്ഷാ ഡ്രൈവർ രേവത് ബാബുവിനെ കബളിപ്പിച്ച് കടന്ന് കളഞ്ഞത്.

തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്താനായിട്ടാണ് രേവത് ബാബുവിനെ ഓട്ടം വിളിച്ച് കബളിപ്പിച്ചത്. പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് ഇയാളുടെ വിവരങ്ങൾ മറുനാടൻ കണ്ടെത്തുന്നത്. ഇപ്പോൾ നെയ്യാറ്റിൻ കരയിൽ നിന്നും വെള്ളറടക്ക് പോകുന്ന വഴിയിൽ കീഴാറൂർ എന്ന സ്ഥലത്തുള്ള വാടക വീട്ടിൽ ക്വാറന്റൈനിലാണ്. വിശദാംശങ്ങൾ തമ്പാനൂർ പൊലീസിന് കൈമാറിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP