Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സാംസങ്ങിന്റെ പുതിയ നോട്ട് 20 അൾട്രാ സ്മാർട്ട്ഫോണുകൾ വിപണിയിലിറങ്ങി; 6.7 ഇഞ്ച് സ്‌ക്രീനോടുകൂടിയ ഈ ഫോൺ ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും പവർഫുൾ നോട്ട് ആണെന്ന് കമ്പനി അവകാശപ്പെടുന്നു; 5 ജി സപ്പോർട്ട്, ക്ലൗഡിൽ എക്സ് ബോക്സ് ഗെയിമുകൾ സ്ട്രീം ചെയ്യുവാനുള്ള സൗകര്യം; കൂടാതെ മറ്റനേകം പ്രത്യേകതകളുമായെത്തുന്ന ഈ പുതിയ സ്മാർട്ട്ഫോണിനെ കുറിച്ച് അറിയാം

മറുനാടൻ ഡെസ്‌ക്‌

ലിയ സ്‌ക്രീനും, ക്ലൗഡിൽ എക്സ് ബോക്സ് ഗെയിമുകൾ സ്ട്രീം ചെയ്യുവാനുള്ള സൗകര്യവുമായി പുതിയ ഗാലക്സി നോട്ട് 20 സ്മാർട്ട് ഫോണുകൾ സാംസങ്ങ് ഔദ്യോഗികമായി പുറത്തിറക്കി. നോട്ട് ഉപഭോക്താക്കൾക്കായി രൂപകല്പന ചെയ്തിട്ടുള്ള സ്റ്റാൻഡേർഡ് നോട്ട് 20, നോട്ട് 20 അൾട്ര എന്നി രണ്ട് മോഡലുകളും 5 ജി സാങ്കേതിക വിദ്യയെ സപ്പോർട്ട് ചെയ്യും.

ക്ലൗഡ് വഴി 90 ൽ അധികം ഗെയിമുകൾ ഇതിൽ ലഭ്യമായിരിക്കും. അതായത് ഒരു പോർട്ടബിൾ ഗെയിം കൺസോൾ ആയി ഇതിനെ കണക്കാക്കം എന്നർത്ഥം. 6.7 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനോടുകൂടിയ നോട്ട് 20 യുടെ 4 ജി വെർഷന്റെ വില 849 പൗണ്ടും5 ജി വെർഷന്റെ വില 949 പൗണ്ടും ആണ്. അതേസമയം ഒരല്പം വലിപ്പം കൂടുതലുള്ള 6.9 ഇഞ്ച് സ്‌ക്രീനോടു കൂടിയ നോട്ട് 20 അൾട്രയുടെ വില 1179 പൗണ്ടാണ്. ഇത് പൂർണ്ണമായും 5 ജി സപ്പോർട്ട് ചെയ്യുന്നതാണ്.

കഴിഞ്ഞ വർഷം പുറത്തിറക്കിയ നോട്ട് 10 ഫോണുകളെക്കാൾ കൂടുതൽ വലിപ്പമുള്ളവയാണ് ഈ രണ്ട് ഫോണുകളും. ആൻഡ്രോയ്ഡ് 10 ൽ പ്രവർത്തിക്കുന്ന ഈ ഫോണിൽ ഒരു ട്രിപ്പിൾ കാമറ സിസ്റ്റവും ഒരു പുതിയ എസ് പെൻ സ്‌റ്റൈലസും ഉണ്ട്. ഏറ്റവും പവർഫുള്ളായ നോട്ട് എന്ന് കമ്പനി വിശേഷിപ്പിക്കുന്ന ഈ ഫോൺ ഇന്നുമുതൽ സാംസങ്ങ് വെബ്സൈറ്റിൽ പ്രീ ഓർഡർ ചെയ്യുവാൻ സാധിക്കും. ഓഗസ്റ്റ് 21 മുതലായിരിക്കും വില്പന ആരംഭിക്കുക.

ഇതോടൊപ്പം ഗലക്സി ടാബ് എസ് 7, എസ് 7 പ്ലുസ് ടാബലറ്റുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഗാലക്സി 3 സ്മാർട്ട് വാച്ച്, ഗാലക്സി ബഡ്സ് അലൈവ് എന്നിവയും പുറത്തിറക്കി. മാത്രമല്ല, ഈ കൊറിയൻ കമ്പനിയുടെ അടുത്ത തലമുറ സ്മാർട്ട് ഫോൺ ആയ ഗാലക്സി സെഡ് ഫോൾഡ് 2 വിന്റെ ഫസ്റ്റ് ലുക്കും ഇന്നലെ പുറത്തിറക്കിയിരുന്നു. കൊറോണ പ്രതിസന്ധിമൂലം ഇന്നലെ ഓണലൈനിൽ നടന്ന സാംസങ്ങ്ഗാലക്സി അൺപാക്ക്ഡ് ഈവന്റിലായിരുന്നു പുതിയ ഡിവൈസുകൾ പുറത്തിറക്കിയത്.

മുൻപൊരിക്കലും ഇല്ലാത്ത തരത്തിലുള്ള പ്രതിസന്ധി ഘട്ടത്തിൽ മനുഷ്യരെ തമ്മിൽ ബന്ധിപ്പിച്ച് നിർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചത് ആധുനിക സാങ്കേതിക വിദ്യായയിരുന്നു എന്ന് തദവസരത്തിൽ സാംസങ്ങ് ഇലക്ട്രോണിക്സിന്റെ യു കെ ആൻഡ് അയർലൻഡ് കോർപ്പറേറ്റ് വൈസ് പ്രസിഡന്റ് കോണോർ പിയേഴ്സ് പറഞ്ഞു. വെർച്ചുവൽ ഗെയിമുകൾ അടുത്ത തലത്തിലേക്ക് ഉയർത്താൻ മൈക്രോസോഫ്റ്റുമായി ചേർന്ന് തങ്ങൾ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് 20 ന്റെ റിയർ കാമറ 64 മെഗാപിക്സലിന്റേതാണ്. കൂടാതെ 3 എക്സ് ഹൈബ്രിഡ് സൂമും ഉണ്ട്. അൾട്രയിലാകട്ടെ 108 മെഗാപിക്സൽ വൈഡ് ലെൻസ് കാമറയും. മാത്രമല്ല നല്ല ചിത്രങ്ങൾ പകർത്താനും സിനിമാറ്റിക് വീഡിയോകൾ നിർമ്മിക്കാനുമായി പ്രോ-ഗ്രേഡ് ടൂൾസും ഇതിൽ ഉണ്ട്. ഈ രണ്ട് മോഡലുകളിലേയും പ്രധാന കാമറകൾ 8 കെ വരെ വീഡിയോ റെക്കോർഡിംഗും സപ്പോർട്ട് ചെയ്യും.

രണ്ട് മോഡലുകളും ഡുവൽ സിം സപ്പോർട്ട് ഉള്ളവയാണ്. മാത്രമല്ല ഐ പി 68 സർട്ടിഫിക്കേഷനും ഉണ്ട്. അതായത് വെള്ളത്തിനടിയിൽ അഞ്ച് അടി താഴ്‌ച്ചയിൽ വരെ 30 മിനിറ്റ് നേരം കേടുകൂടാതെ ഇരിക്കുമെന്നർത്ഥം. രണ്ടു മോഡലുകളിലേയും ബാറ്ററികൾ വയർലെസ് ചാർജ്ജിങ് ഉപയോഗിച്ച് ചാർജ്ജ് ചെയ്യാവുന്നതാണ്. മൊത്തം കപ്പാസിറ്റിയുടെ 50 ശതമാനം ചാർജ്ജ് ചെയ്യുവാൻ 30 മിനിറ്റ് മാത്രമെ സമയമെടുക്കുകയുള്ളു.മിസ്റ്റിക് ഗ്രേ, മിസ്റ്റിക് ബ്രോൺസ് , മിസ്റ്റിക് ഗ്രീൻ എന്നീ നിറങ്ങളിൽ നോട്ട് 20 എത്തുമ്പോൾ മിസ്റ്റിക് വൈറ്റ്, മിസ്റ്റിക് ബ്ലാക്ക്, മിസ്റ്റിക് ബ്രോൺസ് എന്നി നിറങ്ങളിലാണ് അൾട്ര എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP