Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അട്ടപ്പാടിയിൽ കനത്ത കാറ്റും മഴയും തുടരുന്നു; ഭവാനിപ്പുഴ കരകവിഞ്ഞൊഴുകി; പാലങ്ങളെല്ലാം വെള്ളത്തിനടിയിൽ; വൈദ്യുത കാലുകൾ തകർന്നു വീഴുന്നത് തുടരുന്നു; വൈദ്യുതി പുനഃസ്ഥാപിക്കാൻ മൂന്ന് ദിവസമെങ്കിലുമെടുക്കുമെന്ന് കെഎസ്ഇബി; അട്ടപ്പാടി പൂർണ്ണമായും ഇരുട്ടിൽ

അട്ടപ്പാടിയിൽ കനത്ത കാറ്റും മഴയും തുടരുന്നു; ഭവാനിപ്പുഴ കരകവിഞ്ഞൊഴുകി; പാലങ്ങളെല്ലാം വെള്ളത്തിനടിയിൽ; വൈദ്യുത കാലുകൾ തകർന്നു വീഴുന്നത് തുടരുന്നു; വൈദ്യുതി പുനഃസ്ഥാപിക്കാൻ മൂന്ന് ദിവസമെങ്കിലുമെടുക്കുമെന്ന് കെഎസ്ഇബി; അട്ടപ്പാടി പൂർണ്ണമായും ഇരുട്ടിൽ

ജാസിം മൊയ്ദീൻ

അഗളി: അട്ടപ്പാടിയിൽ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയും കാറ്റും വ്യാപക നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. മഴയും കാറ്റും ഇപ്പോഴും ശക്തമായി തുടരുകയാണ്. ഭവാനിപ്പുഴ പലയിടത്തും കരകവിഞ്ഞൊഴുകാൻ തുടങ്ങി.

മണ്ണാർക്കാട് ചിന്നത്തടാകം പാതയിൽ നിന്നും പുതൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പ്രവേശിക്കാനുള്ള ഭവാനിപ്പുഴക്ക് കുറുകയുള്ള പാലങ്ങൾ മുഴുവൻ ഇപ്പോൾ വെള്ളത്തിനടിയിലാണ്. ചെമ്മണ്ണൂർ, പൊട്ടിക്കൽ, താവളം പാലങ്ങളാണ് വെള്ളത്തിനടിയിലായിരിക്കുന്നത്. ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിലച്ചു.

ഭവാനിപ്പുഴയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് ജലകമ്മീഷൻ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭവാനിപ്പുഴയോട് ചേർന്ന് താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തുകയും ചെയ്തിരുന്നു. ഭവാനിപ്പുഴ കരകവിഞ്ഞൊഴുകാൻ തുടങ്ങിയാൽ പല വീടുകളിലും വെള്ളം കയറുവാൻ സാധ്യതയുണ്ടെന്നതിനാൽ പലരും ഇപ്പോൾ തന്നെ മാറിത്താമസിക്കാൻ തുടങ്ങിയിട്ടുണ്ട്. മഴ കനക്കുന്ന മുറയ്ക്ക് പല ഭാഗങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടാകാനും ഇടയുണ്ട്. ഇത്തരം അപകട സാഹചര്യങ്ങളെ നേരിടാൻ താത്കാലിക ഷെൽട്ടർ ഹോമുകൾ ആരംഭിക്കുകയും ആളുകളെ അങ്ങോട്ട് മാറ്റി താമസിപ്പിക്കുകയും ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

അതേ സമയം അട്ടപ്പാടി പൂർണ്ണമായും ഇരുട്ടിലായിട്ട് ഇന്നേക്ക് മൂന്ന് ദിവസമാകുകയാണ്. ചുരത്തിൽ 33 കെവിയുടെ വൈദ്യുതി ടവർ മറിഞ്ഞു വീണതോടെയാണ് അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിലേക്കുള്ള വൈദ്യുത വിതരണം പൂർണ്ണമായും തടസപ്പെട്ടത്. ഇതു കൂടാതെ ശക്തമായ കാറ്റിൽ മറ്റു പലയിടത്തും വൈദ്യുത കാലുകളിലേക്കും ലൈനുകളിലേക്കും മരം വീണ് തകർന്നിട്ടുണ്ട്. എല്ലാ ഭാഗങ്ങളിലേക്കും വൈദ്യുതി എത്തുവാൻ കാലാവസ്ഥ അനുകൂലമാണെങ്കിൽ ഇനിയും മൂന്ന് ദിവസമെങ്കിലും എടുക്കുമെന്നാണ് കെഎസ്ഇബി അധികൃതർ അറിയിക്കുന്നത്.

അട്ടപ്പാടി കെഎസ്ഇബിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം പ്രശ്നങ്ങൾ ഒരേ സമയം പരിഹരിക്കേണ്ടി വരുന്നത്. നിലവിലുള്ള ജീവനക്കാരെ മുഴുവൻ ഉപയോഗിച്ചുകൊണ്ട് പരിമിതികൾക്കുള്ളിൽ പരമാവധി വേഗത്തിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമെന്നും വൈദ്യുതി വകുപ്പ് അറിയിക്കുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP