Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'സ്‌ഫോടനത്തിനു 10 മിനിറ്റു മുൻപാണ് ഞങ്ങൾ അതുവഴി വന്നത്; ബെയ്‌റൂട്ടിലെ സ്‌ഫോടനത്തിൽ നിന്നും മലയാളിയായ ഇഖ്ബാലും സുഹൃത്തുക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

'സ്‌ഫോടനത്തിനു 10 മിനിറ്റു മുൻപാണ് ഞങ്ങൾ അതുവഴി വന്നത്; ബെയ്‌റൂട്ടിലെ സ്‌ഫോടനത്തിൽ നിന്നും മലയാളിയായ ഇഖ്ബാലും സുഹൃത്തുക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ

കാസർകോട്: 'സ്‌ഫോടനത്തിനു 10 മിനിറ്റു മുൻപാണ് ഞങ്ങൾ അതുവഴി വന്നത്. ഹോട്ടൽ മുറിയിൽ കയറി ഡോർ അടച്ച ഉടനെ ഉഗ്രശബ്ദം കേട്ടു. പുറത്തേക്കു നോക്കിയപ്പോൾ ഭയങ്കര പുകയും ശബ്ദവും. ഗ്ലാസുകളൊക്കെ തകർന്നു വീഴുന്നതും ആൾക്കാരൊക്കെ ശബ്ദം വയ്ക്കുന്നതും കാണാം' ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഉഗ്രസ്‌ഫോടനത്തിനു ദൃക്‌സാക്ഷിയായ കാസർകോട് മേൽപ്പറമ്പ് കട്ടക്കാൽ ഇംഗ്ലിഷ് വില്ലയിൽ ഇക്‌ബാൽ ഇംഗ്ലിഷ് പറഞ്ഞു.

'പ്രദേശത്തു വായു മലിനീകരണം ഉള്ളതിനാൽ മൂന്ന് ദിവസം പുറത്തിറങ്ങരുതെന്ന് നിർദേശമുണ്ട്. സംഭവ സ്ഥലത്തു നിന്ന് 150 കിലോമീറ്റർ അകലെയുള്ള ഒരിടത്തേക്ക് ഇപ്പോൾ ഞങ്ങളെ മാറ്റിപ്പാർപ്പിച്ചിരിക്കയാണ്. ദുബായ് ഭരണാധികാരിയുടെ ബന്ധുവിന്റെ കമ്പനിയിലാണ് ഞാനടക്കമുള്ളവർ ജോലി ചെയ്യുന്നത്. മൂന്ന് ദിവസം കഴിഞ്ഞാൽ വീണ്ടും ബെയ്‌റൂട്ടിലേക്ക് മടങ്ങിയെത്തണം. അപ്പോൾ നഗരം മിക്കവാറും വേദനിപ്പിക്കുന്ന കാഴ്ചയാവും' ഇക്‌ബാൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP