Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൊണ്ടിമുതലായ വാഹനങ്ങൾ ഫൊറൻസിക് പരിശോധന അടക്കമുള്ളവ നടത്തി ഉടമയ്ക്ക് എത്രയും വേഗം വിട്ടുനൽകണമെന്നാണ് നിയമം; പ്രതിയാകുമെന്ന പേടിയിൽ ആരും വണ്ടി ചോദിച്ച് ചെല്ലില്ല; നടിയെ ആക്രമിച്ച കേസിലെ തൊണ്ടിമുതലായ വാനും കോടതിവളപ്പിൽ കിടന്ന് നശിക്കുന്നു; നടി സഞ്ചരിച്ച കാറിന് പിന്നിലിടിച്ച തൊണ്ടി മുതലായ വാൻ ശിക്ഷ സ്വയം ഏറ്റുവാങ്ങുമ്പോൾ

തൊണ്ടിമുതലായ വാഹനങ്ങൾ ഫൊറൻസിക് പരിശോധന അടക്കമുള്ളവ നടത്തി ഉടമയ്ക്ക് എത്രയും വേഗം വിട്ടുനൽകണമെന്നാണ് നിയമം; പ്രതിയാകുമെന്ന പേടിയിൽ ആരും വണ്ടി ചോദിച്ച് ചെല്ലില്ല; നടിയെ ആക്രമിച്ച കേസിലെ തൊണ്ടിമുതലായ വാനും കോടതിവളപ്പിൽ കിടന്ന് നശിക്കുന്നു; നടി സഞ്ചരിച്ച കാറിന് പിന്നിലിടിച്ച തൊണ്ടി മുതലായ വാൻ ശിക്ഷ സ്വയം ഏറ്റുവാങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പൊലീസിന്റെ തൊണ്ടി മുതലായാൽ ആ തെളിവിന്റെ കാര്യം തീർന്നു. എത്രവലിയ കേസായാലും ഇത് തന്നെയാണ് അവസ്ഥ. നടിയെ ആക്രമിച്ച കേസിലെ തൊണ്ടിമുതലായ വാൻ കോടതിവളപ്പിൽ കിടന്ന് നശിക്കുന്നതാണ് ഒടുവിലത്തെ ഉദാഹരണം. നടി സഞ്ചരിച്ചിരുന്ന കാറിനു പിന്നിൽ ഈ കാറ്ററിങ് വാൻ കൊണ്ടിടിച്ച ശേഷമായിരുന്നു ആക്രമണം. ഈ വാഹനമാണ് നാശത്തിന്റെ വക്കിലുള്ളത്.

തൊണ്ടിമുതലായ വാഹനങ്ങൾ ഫൊറൻസിക് പരിശോധന അടക്കമുള്ളവ നടത്തി ഉടമയ്ക്ക് എത്രയും വേഗം വിട്ടുനൽകണമെന്നാണ് നിയമം. ഇക്കാര്യം ഉറപ്പാക്കണമെന്ന് ഹൈക്കോടതിയും സംസ്ഥാന പൊലീസ് മേധാവിയുമൊക്കെ നിർദേശിച്ചതുമാണ്. എന്നാൽ ഇതൊന്നും നടക്കാറില്ല. ഇതുകാരണം തൊണ്ടി മുതലാകുന്ന തെളിവുകൾ നശിച്ചു പോകുകയാണ്. നൂറുകണക്കിനു വാഹനങ്ങളാണ് സംസ്ഥാനത്തെ വിവിധ കോടതിവളപ്പുകളിൽ കെട്ടിക്കിടക്കുന്നത്. അവയിലൊന്നായി മാറുകയാണ് നടിയെ ആക്രമിച്ച കേസിലെ വില്ലൻ വണ്ടിയും.

സാധാരണക്കാരുടെ അജ്ഞതയും കേസിലെ തൊണ്ടിമുതലായ വാഹനങ്ങളുടെ നാശത്തിന് കാരണമാകുന്നുവെന്നാണ് വിലയിരുത്തൽ. പരിശോധന കഴിഞ്ഞാൽ ആവശ്യപ്പെടുമ്പോൾ ഹാജരാക്കണമെന്ന നിബന്ധനയോടെ വാഹനം ഉടമയ്ക്കു വിട്ടുനൽകണമെന്നാണ് നിയമം. എന്നാൽ പൊലീസിനെ പേടിച്ച് തൊണ്ടി മുതലിന്റെ ഉടമകൾ ആരും ആ വഴിക്ക് പോകില്ല. കേസിൽ പ്രതിയാകുമെന്ന ഭയവും ഇതിന് കാരണമാകും. അല്ലാത്ത പക്ഷം തൊണ്ടു മുതലിന്റെ ഉടമ പ്രതിയായി ജയിലിലും. ഇത്തരത്തിൽ സംസ്ഥാനത്ത് പ്രതിവർഷം നശിക്കുന്നത് കോടിക്കണക്കിനു രൂപയുടെ വാഹനങ്ങളാണെന്നാണ് വിലയിരുത്തൽ.

കൊച്ചിയിൽ നടി ആക്രമണത്തിന് ഇരയായ കേസിൽ വിചാരണ പൂർത്തിയാക്കാൻ സമയം നീട്ടി നൽകി സുപ്രീംകോടതി വിഷയത്തിൽ ഇടപെട്ടിരുന്നു. ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ ആറ് മാസം കൂടി സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട വിചാരണ കോടതി ജഡ്ജിയുടെ നടപടി കോടതി ശരിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി മൂന്നാം ആഴ്ചയിലാണ് ഇതു സംബന്ധിച്ച സുപ്രീംകോടതി നിർദ്ദേശം വരുന്നത്. ജൂലായ് മാസത്തോടെ വിചാരണ പൂർത്തിയാവേണ്ടതായിരുന്നു. എന്നാൽ ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ കോടതി പ്രവർത്തിക്കാനായില്ല. വിചാരണ നടപടികൾ ഈ സമയം കൃത്യമായി മുമ്പോാട്ട് കൊണ്ടുപോകാനുമായില്ല.

ഈ സാഹചര്യത്തിൽ ആറ് മാസത്തേക്ക് കൂടി വിചാരണ നടപടികൾ നീട്ടാൻ അനുവദിക്കണമെന്നാണ് ജഡ്ജി ആവശ്യപ്പെട്ടിരുന്നത്. സുപ്രീംകോടതി രജിസ്ട്രിക്ക് ഇത് സംബന്ധിച്ച് കത്ത് ശനിയാഴ്ചയാണ് അദ്ദേഹം കൈമാറിയത്. വിചാരണ സ്റ്റേ ചെയ്യണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ വിചാരണ തീരും വരെ കാറ്ററിങ് വണ്ടിയും അവിടെ കിടക്കാനാണ് സാധ്യത. അതിനിടെ ഈ വണ്ടിയോട് ഉടമയ്ക്ക് താൽപ്പര്യമില്ലെന്നും സൂചനയുണ്ട്. അങ്ങനെയെങ്കിൽ വാഹനം അവിടെ കിടന്നു തന്നെ നശിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP