Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പതിച്ചുനൽകിയ ഭൂമിയാണെങ്കിൽ കൈവശ സർട്ടിഫിക്കറ്റിൽ അത് രേഖപ്പെടുത്തണം; ഹൈക്കോടതി

പതിച്ചുനൽകിയ ഭൂമിയാണെങ്കിൽ കൈവശ സർട്ടിഫിക്കറ്റിൽ അത് രേഖപ്പെടുത്തണം; ഹൈക്കോടതി

സ്വന്തം ലേഖകൻ

കൊച്ചി: ഭൂമി ഏതെങ്കിലും പ്രത്യേക ആവശ്യത്തിനായി പതിച്ചുനൽകിയതാണെങ്കിൽ കൈവശ സർട്ടിഫിക്കറ്റിൽ അത് രേഖപ്പെടുത്തണമെന്ന് റവന്യൂ അധികൃതർക്ക് ഹൈക്കോടതി നിർദ്ദേശം. ഭൂമി പതിച്ചുനൽകിയത് എന്തിനാണെന്നു പരിശോധിച്ചശേഷമേ ഇനി കൈവശ സർട്ടിഫിക്കറ്റ് നൽകാവൂ.

ഭൂമി കൃഷിയാവശ്യത്തിന് പതിച്ചുനൽകിയതാണെങ്കിൽ കൈവശ സർട്ടിഫിക്കറ്റിൽ അത് രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിൽ സർക്കാർ ഉത്തരവ് ഉണ്ടാകാത്തതിനാലാണ് റവന്യൂ ഉദ്യോഗസ്ഥർക്ക് നേരിട്ട് നിർദ്ദേശം നൽകാൻ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉത്തരവായിരിക്കുന്നത്. 1960-ലെ ഭൂപതിവ് നിയമപ്രകാരം നൽകിയ ഭൂമിയാണെങ്കിൽ അത് സർട്ടിഫിക്കറ്റിൽ വ്യക്തമാക്കണം.

ഭൂമിയുടെ ഉടമസ്ഥത സർക്കാരിനാണ്. ഏതെങ്കിലും പ്രത്യേക ആവശ്യത്തിനായി പതിച്ചുനൽകിയതാണെങ്കിൽ അതിനായി മാത്രമേ ഭൂമി ഉപയോഗിക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്താൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്. പക്ഷേ, കൃഷി ആവശ്യത്തിനായി പതിച്ചുനൽകിയ ഭൂമിയിലെ നിർമ്മാണങ്ങൾ തടയാൻ സർക്കാരിന് താത്പര്യമില്ലെന്നാണ് മനസ്സിലാകുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. കെട്ടിടനിർമ്മാണ അപേക്ഷ തള്ളിയതിനെതിരേ ഇടുക്കി കൂമ്പൻപാറ സ്വദേശിനി മേരി ജോസഫ് അടക്കമുള്ളവർ ഫയൽ ചെയ്ത ഹർജിയാണ് കോടതി പരിഗണിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP