Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനി രാത്രി ഷിഫ്റ്റിൽ സ്ത്രീകൾക്കും ഫാക്ടറിയിൽ ജോലി ചെയ്യാം; പുതിയ ഓർഡിനൻസുമായി സംസ്ഥാന സർക്കാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: രാത്രി ഷിഫ്റ്റിലും ഇനി സ്ത്രീകൾക്കു ഫാക്ടറി ജോലി ചെയ്യാം. രാത്രി ഏഴു മുതൽ രാവിലെ ആറു വരെ രാത്രി ഷിഫ്റ്റുകളിൽ സ്ത്രീകൾക്ക് ഫാക്ടറികളിൽ ജോലി ചെയ്യാനാണ് അനുമതി. ഇതിനായി 1948ലെ ഫാക്ടറീസ് ആക്ട് സെക്ഷൻ 66 ഭേദഗതി ചെയ്യാൻ ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശിപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സഹകരണ വകുപ്പിൽ 1986 മുതൽ താൽക്കാലികാടിസ്ഥാനത്തിൽ തുടർന്നു വരുന്ന കുടിശിക നിവാരണ ഓഡിറ്റർമാരുടെ 75 തസ്തികകൾ ധനകാര്യ വകുപ്പ് നിർദേശിച്ച വ്യവസ്ഥകൾക്ക് വിധേയമായി കഴിഞ്ഞ ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ സ്ഥിരം തസ്തികകളായി മാറ്റുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ഡയറക്ടർ തസ്തിക സൃഷ്ടിക്കും. സെന്റർ ഫോർ ഡിഎൻഎ ഫിംഗർ പ്രിന്റിങ് ആൻഡ് ഡയഗണോസ്റ്റിക്‌സ് മുൻ ഡയറക്ടർ (ഹൈദരാബാദ്) ഡോ. ദേബാഷിശ് മിത്രയെ പുനർനിയമന വ്യവസ്ഥയിൽ നിയമിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP