Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മലപ്പുറം ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ മഴ; കഴിഞ്ഞ വർഷം ദുരന്തമുണ്ടായ കവളപ്പാറയിലും, പാതാറിലും മലവള്ളപ്പാച്ചിൽ, ആഢ്യൻപാറയിൽ ഉരുൾപൊട്ടൽ; കോവിഡ് ഭീതിക്കിടയിൽ വീണ്ടും പ്രകൃതി ദുരന്തം ഭയന്ന് ജനം; ആഢ്യൻപാറയിൽ ജനത്തെ മാറ്റിപ്പാർപ്പിച്ചു; ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

മലപ്പുറം ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ മഴ; കഴിഞ്ഞ വർഷം ദുരന്തമുണ്ടായ കവളപ്പാറയിലും, പാതാറിലും മലവള്ളപ്പാച്ചിൽ, ആഢ്യൻപാറയിൽ ഉരുൾപൊട്ടൽ; കോവിഡ് ഭീതിക്കിടയിൽ വീണ്ടും പ്രകൃതി ദുരന്തം ഭയന്ന് ജനം; ആഢ്യൻപാറയിൽ ജനത്തെ മാറ്റിപ്പാർപ്പിച്ചു; ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

ജംഷാദ് മലപ്പുറം

മലപ്പുറം: കഴിഞ്ഞ വർഷം പ്രകൃതി ദുരന്തമുണ്ടായ കവളപ്പാറയിലും, പതാറിലും മലവള്ളപ്പാച്ചിൽ, ആഢ്യൻപാറയിൽ ഉരുൾപൊട്ടൽ. കോവിഡ് ഭീതിക്കിടയിൽ വീണ്ടും പ്രകൃതി ദുരന്തം ഭയന്ന് ജനം. ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ആഢ്യൻപാറയിൽ ഉരുൾപൊട്ടലുണ്ടായതോടെ കാഞ്ഞിരപ്പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ഇന്നു വൈകുന്നേരം ആറ് മണിയോടെ കാഞ്ഞിരപ്പുഴയുടെ ആഢ്യൻപാറ ഭാഗത്ത് ഉണ്ടായത് . ആഢ്യൻപാറ ജല വൈദ്യുത പദ്ധതിക്ക് മുകളിലാണ് ഉരുൾപൊട്ടൽ സംഭവിച്ചതെന്നാണ് നിഗമനം.

മലവെള്ളപാച്ചിലിൽ കാഞ്ഞിരപ്പുഴയിൽ ജല വിതാനം ഉയർന്ന് അകമ്പാടം- എരുമമുണ്ട റോഡിലെ മതിൽ മൂല ഭാഗത്ത് വെള്ളം ഇരച്ച് കയറിയെങ്കിലും അൽപ സമയത്തിനകം തന്നെ വെള്ളം കുറഞ്ഞതിനാൽ അപകടം സംഭവിച്ചില്ല. എന്നാൽ മേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ ആശങ്ക വർദ്ധിക്കുകയാണ്. 2018 ലും 20ഹ 9ലും ഈ മേഖലയിൽ ചെറുതും വലുതുമായ നിരവധി ഉരുൾപൊട്ടലുകളാണ് ഉണ്ടായത്. 2018ൽ ഉരുൾപൊട്ടലിനെ തുടർന്ന് മതിൽ മൂലയിലെ 52 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ആഢ്യൻപാറ ജലവൈദ്യുതി പദ്ധതി മാസങ്ങളോളം തടസ്സപ്പെടുകയും ചെയ്തിരുന്നു. അതേ സമയം ഉരുൾപൊട്ടൽ സാധ്യതയെ തുടർന്ന് മലയോരം ജാഗ്രതയിലാണ്. ചിലയിടങ്ങളിൽ ജനങ്ങളെ മാറ്റിപാർപ്പിച്ചിട്ടുമുണ്ട്. കവളപ്പാറയിലും പാതാറിലും ശക്തമായ മലവള്ളപ്പാച്ചിലുണ്ടായി. വീടുകാർ പലരും മാറിത്താമസിച്ചു.

:ബുധനാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും എടപ്പാൾ, ചങ്ങരംകുളം, പൊന്നാനി മേഖലയിൽ വ്യാപക നാശനഷ്ടം. നിരവധി ഇടങ്ങളിൽ വൈദ്യുത ലൈനുകളും പോസ്റ്റുകളും തകർന്നു. നിരവധി വീടുകൾക്ക് മുകളിൽ മരം പൊട്ടി വീണു. എടപ്പാൾ കുറ്റിപ്പുറം റോഡിലെ സോളോ സെറാമിക്സിന്റെ ഗ്ലാസ് തകർന്നു.120 സ്‌ക്വയർ ഫീറ്റ് ഗ്ലാസാണ് തകർന്നത്. ഏകദേശം 50,000 രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.എടപ്പാൾ ഉദിനിക്കര പള്ളിപ്പുറത്തേൽ ബാബുവിന്റെ വീടിന് മുകളിലേക്ക് മരം പൊട്ടി വീണു.മാണൂർ മഠത്തിൽ വളപ്പിൽ പാത്തുമ്മയുടെ വീടിന്റ മുകളിലേക്ക് തെങ്ങ് മുറിഞ്ഞ് വീണ്
വീടിന്റ മേൽക്കൂര ഷീറ്റ്, പുറത്തെ ബാത്ത് റൂം കെട്ടിടവും തകർന്നു.

ഒരു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.വില്ലേജ് ആഫീസർ സ്ഥലം സന്ദർശിച്ചു.എടപ്പാൾ വേട്ടക്കരൻ ക്ഷേത്ര റോഡിൽ വൈദ്യുതി പോസ്റ്റും മരവും പൊട്ടിവീണു.എടപ്പാൾ തട്ടാൻ പടി കാവും കുളത്തിന് സമീപം നിന്നിരുന്ന നൂറ് വർഷത്തിലധികം പഴക്കം കണക്കാക്കുന്ന ആൽമരം കുളത്തിലേക്ക് കഴപുഴകി വീണു.ആലിന് സമീപത്തുണ്ടായിരുന്ന കോൺക്രീറ്റ് റോഡ് പാടെ തകർന്നു.അണ്ണക്കമ്പാട് കുട്ടിയാട്ടിൽ മുകുന്ദന്റെ വീടിനു മുകളിൽ തെങ്ങ് കടപുഴകി വീണ് വീടിന് കേടുപാട് പറ്റി. പൊന്നാഴിക്കര മേലെ പത്താരിയിൽ ശശികുമാറിന്റെ വീട്ടിൽ തേക്കും മരങ്ങളും വീണു. തട്ടാൻ പടി പൊൽപ്പാക്കര റോഡിൽ വിവിധ ഇടങ്ങളിൽ റോഡരിക്കുകളിലെ മരങ്ങൾ സമീപത്തെ പാടത്തെക്ക് മറിഞ്ഞ് വീണു. എടപ്പാൾ സഹാരി ഗ്രൗണ്ടിന് സമീപത്തെ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. വട്ടംകുളം പഞ്ചായത്ത് ഓഫീസ് റോഡിൽ മരം വീണ് വൈദ്യുതി ലൈനുകൾ തകർന്നു.

ചങ്ങരംകുളം മൂക്കുതല പിടാവനൂരിൽ മുക്കില വളപ്പിൽ തങ്കയുടെ ഓടിട്ട വീടിനു മുകളിൽ മരം വീണ് വീട് തകർന്നു. ശബ്ദം കേട്ട് വീട്ടിലുള്ളവർ പുറത്തേക്ക് ഓടിയതിനാൽ അപകടം ഒഴിവായി.മാട്ടം ടിപ്പു നഗറിൽ മിക്കയിടങ്ങളിലും മരങ്ങൾ കടപുഴകി.ടിപ്പു നഗറിലെ വാലിയിൽ കമറുദ്ധീന്റെ പ്ലാവ് മരം കടപുഴകി വീണു. കുന്നത്തുവളപ്പിൽ ഉമ്മറിന്റെ തോട്ടത്തിലെ എട്ട് കവുങ്ങുകൾ നിലം പൊത്തി. മേഖലയിൽ നിരവധി ഷോപ്പുകളുടെ നെയിം ബോർഡുകളും കാറ്റിൽ തകർന്ന് വീണു. ചങ്ങരംകുളം ചിയ്യാനൂർ ,എടപ്പാൾ തട്ടാൻ പടി, പൊൽപ്പാക്കര , പൊന്നാഴിക്കര തുടങ്ങിയ വിവിധ മേഖലകളിൽ നിരവധി മരങ്ങൾ കടപുഴകി. മിക്കയിടങ്ങളിലും വൈദ്യുതി കമ്പിക്കു മുകളിൽ മരങ്ങൾ വീണു. നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നു. എടപ്പാൾ, വട്ടംകുളം, കാലടി, തവനൂർ എന്നിവിടങ്ങളിലും നാശനഷ്ടമുണ്ടായി.

പൊന്നാനി മേഖലയിൽ കാറ്റിലും മഴയിലും നിരവധി മരങ്ങൾ കടപുഴകി വീണ് ഗതാഗത തടസ്സം ഉണ്ടായി. പൊന്നാനി, തുയ്യം തുടങ്ങി ആറിടങ്ങളിൽ മരം വീണത് മുറിച്ച് മാറ്റി ഗതാഗത തടസ്സം മാറ്റി.സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ രമേഷ് ബാബു, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ആയ ജോഷി, അഭിനേഷ്, അഷ്രഫുധീൻ, മനാഫ്, അഷ്റഫ്, മനോജ്, അശ്വിൻ രഞ്ജിത്ത്, സുജീഷ്, റഫീക് എന്നിവർ അടങ്ങിയവർ രണ്ട് സംഘങ്ങൾ ആയി തിരിഞാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ചങ്ങരംകുളം കെ.എസ്.ഇ.ബി പരിധിയിൽ മരങ്ങൾ വീണ് 20 ലധികം പോസ്റ്റുകൾ തകരുകയും ഏകദേശം 60 സ്ഥലങ്ങളിൽ കമ്പികൾ പൊട്ടി വീഴുകയും ഏകദേശം 100 ഓളം സ്ഥലങ്ങളിൽ മരങ്ങൾ ലൈനിൽ വീണ് കിടക്കുകയും ചെയ്തതിനാൽ വൈദ്യുത വിതരണം പൂർണ്ണമായും തടസ്സപ്പെട്ടു. വൈദ്യുത വിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. എടപ്പാളിലും പരിസരങ്ങളിലും സമാന സാഹചര്യങ്ങളാണ് ഉള്ളത്. രാത്രി ഏറെ വൈകിയും മേഖലയിൽ വൈദ്യുത വിതരണം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP