Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മാനസികാരോഗ്യകേന്ദ്രത്തിൽ നിന്നും പ്രതി വീണ്ടും തടവു ചാടി; പുറത്തുചാടിയത് പൊലീസിന്റെ പിടിയിലായ നാല് പേരിൽ ഒരാൾ; ചാടിയ ആഷിഖിനായി തിരിച്ചിൽ ആരംഭിച്ചു

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: രണ്ടാഴ്ച മുൻപ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ നിന്നും തടവുചാടി പിന്നീട് പൊലീസിന്റെ പിടിയിലായ നാല് പേരിൽ ഒരാൾ വീണ്ടും തടവുചാടി.

നേരത്തെ രക്ഷപ്പെട്ടു പോയ ശേഷം പൊലീസ് പിടിയിലായ ആഷിഖിനെയാണ് ഇന്ന് പുലർച്ചെ രണ്ട് മണി മുതൽ സെല്ലിൽ നിന്നും കാണാതായത്. നിരവധി ക്രിമനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. ആഷിഖിനൊപ്പം തടവുചാടിയ മൂന്ന് പേരിൽ ഒരാൾക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആഷിഖിനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

കോഴിക്കോട് മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ടാഴ്ച മുൻപാണ് നിരവധി കേസുകളിൽ പ്രതിയായവർ ഉൾപ്പടെ നാല് പേർ രക്ഷപ്പെട്ടത്. ഇതിൽ രണ്ട് പേരെ വയനാട് മേപ്പാടിയിൽ നിന്നും പൊലീസ് പിടികൂടിയിരുന്നു. കൊലക്കേസ് പ്രതികളായ നിസാമുദ്ദീൻ, അബ്ദുൽ ഗഫൂർ എന്നിവരാണ് പിടിയിലായത്. ഇരുവരും പതിനഞ്ച് കേസുകളിൽ പ്രതികളാണ്. മേപ്പാടിയിലെ ഒരു തേയിലത്തോട്ടത്തിൽ നിന്നാണ് ഇരുവരും പിടിയിലായത്.

മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട മറ്റൊരു കുറ്റവാളിയായ ആഷിഖിനെ കോഴിക്കോട് നിന്നും തന്നെ പൊലീസ് പിടികൂടിയിരുന്നു. തുഷാരഗിരി പുഴയ്ക്ക് സമീപം ഇയാളുണ്ടെന്ന് അറിഞ്ഞ പൊലീസ് സംഘം അവിടെ എത്തിയപ്പോഴേക്കും ഇയാൾ സ്ഥലം വിട്ടു. മോഷ്ടിച്ച ബൈക്കുമായുള്ള സഞ്ചാരത്തിനിടെ എൻ.ജി.ഒ ക്വാർട്ടേഴ്‌സിന് സമീപത്ത് നിന്നാണ് പിടികൂടിയത്.

മൂന്ന് പേരേയും രക്ഷപ്പെടാൻ സഹായിച്ച മാനസിക ആരോഗ്യകേന്ദ്രം അന്തേവാസി ഷഹൽ ഷാനുവും നേരത്തെ പിടിയിലായിരുന്നു. പ്രതികൾ രക്ഷപ്പെട്ടതോടെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു പൊലിസ് അന്വേഷണം. മെഡിക്കൽ കോളേജ്, നടക്കാവ്, കസബ എസ്‌ഐമാരും 13 പൊലീസുകാരും അടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP