Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ന്യൂയോർക്ക് ടൈം സ്‌ക്വയറിൽ ശ്രീരാമ ചിത്രങ്ങൾ പ്രദർശിപ്പിച്ചോ? പ്രചരിക്കുന്ന ചിത്രങ്ങൾക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്; ശ്രീരാമന്റെ ഫോട്ടോ ഷോപ്പ് ചിത്രങ്ങളുമായി സൈബർ പ്രചരണം; യഥാർത്ഥ വീഡിയോ പുറത്ത് വിട്ട് എ.എൻ.ഐയും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: രാമക്ഷേത്രനിർമ്മാണത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിച്ചു കഴിഞ്ഞു. ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ ഹിന്ദുക്ഷേത്രമാകും അയോധ്യയെന്നാണ് പ്രഖ്യാപിച്ച് കഴിഞ്ഞിരിക്കുന്നത്.

രാമ ജയഘോഷങ്ങൾ അയോധ്യയിൽ മാത്രമല്ല ലോകമെമ്പാടും രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിന് ശേഷം ഭക്തരെ അഭിസംബോധന ചെയത് പ്രധാനമന്ത്രി പറയുകയും ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധിയാളുകളാണ് ടീവിയിലൂടെ ഈ ദൃശ്യങ്ങൾ കണ്ടത്. അമേരിക്കയിലെ ടൈം സ്വകയറിലടക്കം ശ്രീരാമന്റേയും രാമക്ഷേത്രത്തിന്റേയും വീഡിയോകൾ പ്രദർശിപ്പിച്ചു. എന്നാൽ ചില കോണുകളിൽ നിന്ന് വ്യാപകമായ ഫോട്ടോഷോപ്പുകളും പ്രചരിപ്പിച്ചിരുന്നു.

ഇതിൽ ബിൽബോർഡിന്റെ ഏതാനും ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.അമേരിക്കയിലെ ഓരോ ഹിന്ദുവിനും റാം എന്നത് ഒരു മഹത്തായ നിമിഷമായി മാറി. ജയ് ശ്രീ റാം എന്നിങ്ങനെയുള്ള അടിക്കുറിപ്പുമായാണ് പലരും ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയെ അടക്കം ടാഗ് ചെയ്താണ് ട്വീറ്റുകൾ വന്നിരിക്കുന്നത്.

പ്രചരിക്കുന്ന എല്ലാ ചിത്രങ്ങളും വ്യാജമായി നിർമ്മിച്ചതാണ് എന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാകാവുന്നതാണ്. പ്രചരിക്കുന്ന ചിത്രങ്ങൾ റിവേഴ്‌സ് ഇമേജ് സെർച്ചിലൂടെയും സമാനമായ കീവേഡുകളിലൂടെയും നടത്തിയ പരിശോധനയിലാണ് വ്യാജമാണെന്ന് കണ്ടെത്തിരിക്കുന്നത്. പരിശോധനയിൽ ഇതിന്റെ യഥാർത്ഥ ചിത്രങ്ങൾ പല വെബ്‌സൈറ്റുകളിൽ നിന്നായി കണ്ടെത്താനും സാധിച്ചു.യഥാർത്ഥ ചിത്രങ്ങളിൽ കോക്കിന്റെയും മറ്റും ചിത്രങ്ങളാണ് ഇവിടെയുള്ളത്. അതേ സമയം ന്യൂയോർക്ക് ടൈം സ്‌ക്വയറിൽ സ്ഥാപിച്ച വീഡിയോ പ്രദർശനത്തിന്റെ വീഡിയോ എ.എൻ.ഐ അടക്കമുള്ള വാർത്ത ഏജൻസികൾ പുറത്ത് വിട്ടിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP