Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മഴയിൽ അപകടം മുന്നിൽ കണ്ട് വീട്ടിൽ നിന്ന് ഓടിയത് മരണത്തിന്റെ മുന്നിലേക്ക്; ഉറങ്ങി കിടന്ന മകളേയും എടുത്ത് ഓടുന്നതിനടിയിൽ മരം വീണ് ആറുവയസുകാരിക്ക് അന്ത്യം; പിതാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

മറുനാടൻ ഡെസ്‌ക്‌

മാനന്തവാടി: മഴ കനത്തുപെയ്ത ആ രാത്രിയിൽ അച്ഛനോടൊപ്പം കിടന്നുറങ്ങുകയായിരുന്നു ആ പൊന്നുമോൾ. അപകടസൂചനയുടെ അലയൊലികൾ കാതിൽ പതിച്ചപ്പോൾ മകൾ ജ്യോതികയെയുമെടുത്ത് ബാബു സുരക്ഷിത തീരം തേടുകയായിരുന്നു.

ഉറങ്ങുന്ന മകളെയും തോളിലെടുത്ത് അപകടത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ ബാബു പക്ഷേ, ഓടിക്കയറിയത് വൻ ദുരന്തത്തിലേക്ക്. മരം വീഴുന്ന ശബ്ദം കേട്ട് മകളെയുമെടുത്ത് ആ പിതാവ് പുറത്തേക്ക് ഓടിയെങ്കിലും അതിനിടയിലുണ്ടായ അപ്രതീക്ഷിത ദുരന്തം ആറു വയസ്സുകാരിയുടെ ജീവനെടുത്തപ്പോൾ അത് വാളാട് ഗ്രാമത്തിന്റെ മുഴുവൻ നൊമ്പരമായി.

വാളാട് തോളക്കര ആദിവാസി കോളനിയിലെ പൊളിഞ്ഞുവീഴാറായ വീടിനുമുകളിൽ മരം വീഴുമെന്ന ആധിയിലാണ് മകളെയുമെടുത്ത് ബാബു പുറത്തേക്കോടിയത്. എന്നാൽ, വീടിനോട് തൊട്ടുതൊട്ടില്ലെന്ന മട്ടിലാണ് മരം നിലംപതിച്ചത്. ഇതിനിടയിൽ പുറത്തേക്കോടിയ ഇരുവരുടെയും ദേഹത്ത് മരശിഖരം പതിക്കുകയായിരുന്നു.

വീട്ടിനുള്ളിൽ കുട്ടിയുടെ മാതാവ് അമ്മിണി ഉൾപെടെ രണ്ടു പേരുണ്ടായിരുന്നു. അവർക്കാർക്കും പരിക്ക് പറ്റിയില്ല. അപകടത്തിൽ ബാബുവിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ജ്യോതികയും കുടുംബവും പഞ്ചായത്ത് നിർമ്മിച്ചുനൽകിയ പുതിയ വീട്ടിലേക്ക് മാറിത്താമസിക്കാൻ ഒരുങ്ങുന്നതിനിടയിലാണ് ദുരന്തമെത്തിയത്. ജ്യോതികയുടെ വേർപാടിൽ രാഹുൽ ഗാന്ധി എംപി അനുശോചിച്ചു. 'കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. അപകടത്തിൽ പരിക്കേറ്റ പിതാവ് ബാബു എത്രയും വേഗം സുഖം പ്രാപിക്കട്ടെ.' -രാഹുൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP