Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാമാങ്കം നായിക പ്രാചി തെഹ്ലാൻ വിവാഹിതയാകുന്നു; വിവാഹം ഈ മാസം ഏഴിനെന്ന് നടി; പ്രിയ നെറ്റ്‌ബോൾ താരത്തിന് ആശംസ നേർന്ന് ആരാധകരും

മറുനാടൻ ഡെസ്‌ക്‌

മ്മൂട്ടി നായകനായെത്തിയ ചരിത്രസിനിമയായ മാമാങ്കത്തിലെ നായിക പ്രാചി തെഹ്ലാൻ വിവാഹിതയാകുന്നു. ഈ മാസം ഏഴിനാണ് വിവാഹം. ഡൽഹി സ്വദേശിയായ ബിസിനസുകാരൻ രോഹിത് സരോഹയാണ് വരൻ. തങ്ങൾ തമ്മിൽ എട്ടുവർഷമായി പ്രണയത്തിലായിരുന്നുവെന്ന് നടി വ്യക്തമാക്കി.

വിവാഹ നിശ്ചയവും വിവാഹവും ഒരേദിനം തന്നെയാണ് നടക്കുന്നത്. നിശ്ചയം രാവിലെയും വിവാഹം വൈകിട്ടുമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. 50 പേരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളതെന്ന് പ്രാചി അറിയിച്ചു.

ഇന്ന് മുതൽക്കു തന്നെ വിവാഹത്തിന്റെ ആഘോഷങ്ങൾ തുടങ്ങുമെന്നും പ്രാചി അറിയിച്ചു. മാമാങ്കത്തിലൂടെയാണ് പ്രാചി മലയാളത്തിൽ എത്തുന്നത്. ഇന്ത്യൻ നെറ്റ്ബോൾ ടീം നായികയായിരുന്നു പ്രാചി. 2010 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ നെറ്റ് ബോൾ ടീമിനെ നയിച്ചത് പ്രാചിയായിരുന്നു. 2010ലെ ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ നെറ്റ്‌ബോൾ ടീമിന്റെ ക്യാപ്റ്റൻ പദവിയിലെത്തുമ്പോൾ 17 വയസ് മാത്രമായിരുന്നു പ്രാചിക്ക് ഉണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP