Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഒന്നാംവാർഷികം ബിജെപി ആഘോഷിക്കുമ്പോൾ കശ്മീരിലെ നേതാക്കൾക്ക് പരസ്പരം കാണാൻ പോലും അവസരമില്ലെന്ന് ഒമർ അബ്ദുള്ള; കശ്മീരിലെ രാഷ്ട്രീയ പ്രവർത്തനത്തെ ഇപ്പോഴും അധികാരികൾ ഭയപ്പെടുന്നെന്നും ആരോപണം; നാഷണൽ കോൺഫറൻസ് നേതാവിന്റെ വിമർശനം സർവകക്ഷിയോ​ഗം മുടങ്ങിയതിന് പിന്നാലെ

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഒന്നാംവാർഷികം ബിജെപി ആഘോഷിക്കുമ്പോൾ കശ്മീരിലെ നേതാക്കൾക്ക് പരസ്പരം കാണാൻ പോലും അവസരമില്ലെന്ന് ഒമർ അബ്ദുള്ള; കശ്മീരിലെ രാഷ്ട്രീയ പ്രവർത്തനത്തെ ഇപ്പോഴും അധികാരികൾ ഭയപ്പെടുന്നെന്നും ആരോപണം; നാഷണൽ കോൺഫറൻസ് നേതാവിന്റെ വിമർശനം സർവകക്ഷിയോ​ഗം മുടങ്ങിയതിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ബിജെപിയേയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് ജമ്മുകശ്മീർ മുന്മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റുമായ ഒമർ അബ്ദുള്ള. ആർട്ടികൾ 370 റദ്ദാക്കിയതിന്റെ ഒന്നാം വാർഷികം ബിജെപി ആഘോഷിക്കുമ്പോൾ കശ്മീരി നേതാക്കൾക്ക് പരസ്പരം കാണാൻ പോലും പറ്റുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ ഉണ്ടായ സാഹചര്യം ചർച്ച ചെയ്യുന്നതിന് വിളിച്ചു ചേർത്ത സർവകക്ഷി യോഗം മുടങ്ങിയതിന് പിന്നാലെയാണ് ഒമർ അബ്ദുള്ള ബിജെപിക്കെതിരെ വിമർശനവവുമായി രംഗത്തെത്തിയത്.

‘ഒരു വർഷത്തിനുശേഷം, ഏതെങ്കിലും സാധാരണ രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്താൻ ഞങ്ങളെ അനുവദിക്കാൻ അധികാരികൾ ഇപ്പോഴും ഭയപ്പെടുന്നു. ഈ ഭയം കശ്മീരിലെ യഥാർത്ഥ അവസ്ഥയെക്കുറിച്ച് ധാരാളം സംസാരിക്കുന്നു. ‘അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. തങ്ങളെ യോഗം ചേരാൻ അനുവദിക്കാതിരിക്കുമ്പോൾ തന്നെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഒന്നാംവാർഷികം ആഘോഷിക്കുന്നതിന് അധികൃതർ ബിജെപിക്ക് അവസരം നൽകിയെന്നും ഒമർ അബ്ദുള്ള പറഞ്ഞു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ഒരു വർഷം തികയുന്ന പശ്ചാത്തലത്തിൽ സംയുക്ത യോഗം ചേരുമെന്ന് നാഷണൽ കോൺഫറൻസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നാഷണൽ കോൺഫറൻസിനെ കൂടാതെ പിഡിപി, കോൺഗ്രസ്, സിപിഎം, ചില പ്രാദേശിക പാർട്ടി നേതാക്കൾ എന്നിവരെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. ഫറൂഖ് അബ്ദുള്ളയുടെ ഗുപ്കറിലെ വസതിയിലാണ് യോഗം ചേരേണ്ടിയിരുന്നത്. എന്നാൽ ഈ മേഖലയിലേക്കുള്ള വഴികൾ സുരക്ഷാസേന പൂർണമായും തടഞ്ഞതോടെ യോ​ഗം നടന്നില്ല. യോഗത്തിൽ പങ്കെടുക്കേണ്ട നേതാക്കളെ വീട്ടിൽനിന്നു പുറത്തിറങ്ങാൻ അനുവദിക്കാതെ തടവിലാക്കിയിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

കാശ്മീരിന് പ്രത്യേക പദവി എടുത്ത് കളയാനുള്ള ബിൽ അവതരിപ്പിച്ചിട്ട് ഒരു വർഷം തികയുന്ന പശ്ചാത്തലത്തിൽ മേഖലയിൽ കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് കേന്ദ്രം ഏർപ്പെടുത്തിയിട്ടുള്ളത്. പ്രശ്നബാധിത പ്രദേശങ്ങളിൽ രണ്ട് ദിവസത്തെ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. യോഗത്തിൽ പങ്കെടുക്കേണ്ടവരെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ഫറൂഖ് അബ്ദുള്ള പ്രതികരിച്ചു. കശ്മീരിൽ ഉണ്ടാക്കുമെന്നു പറഞ്ഞ സാധാരണത്വം ഇതാണോ എന്നും അദ്ദേഹം ചോദിച്ചു. കേന്ദ്രത്തിന്റെ നടപടിക്കെതിരെ സിപിഎം. നേതാവ് യൂസുഫ് തരിഗാമിയും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP