Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'എതിർപ്പ് രേഖപ്പെടുത്താനുള്ള പൗരാവകാശം ഹനിക്കപ്പെട്ടതായാണ് കോടതിക്ക് പ്രഥമദൃഷ്ട്യാ ബോധ്യമാകുന്നത്; ഇംഗ്ലീഷും ഹിന്ദിയും വഴങ്ങാത്തവരും ഈ രാജ്യത്തുണ്ട്; പരിസ്ഥിതി ആഘാത നിർണയ കരട് പ്രസിദ്ധീകരിക്കാനുള്ള കേന്ദ്ര നീക്കത്തിന് കർണാടക ഹൈക്കോടതിയുടെ സ്റ്റേ

മറുനാടൻ ഡെസ്‌ക്‌

ബംഗളൂരു:പാരിസ്ഥിതി ആഘാത നിർണയ വിജ്ഞാപനം പ്രസിദ്ധികരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് കർണാടക ഹൈക്കോടതിയുടെ സ്‌റ്റേ. സെപ്റ്റംബർ 7 വരെയാണ് സ്റ്റേ.ചീഫ് ജസ്റ്റിസ് അഭയ് ഒകയും ജസ്റ്റിസ് അശോക് എസ് കിനഗിയും ചേർന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.കോവിഡ് പശ്ചാത്തലത്തിൽ ദേശീയ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് രണ്ട് ദിവസം മുൻപാണ് കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ഇതോടെ വിജ്ഞാപനത്തിൽ അതൃപ്തി രേഖപ്പെടുത്തിയവർക്ക് നിയമപരമായ നടപടി കൈക്കൊള്ളുന്നതിൽ തടസമുണ്ടായെന്ന് കോടതി നിരീക്ഷിച്ചു.

'എതിർപ്പ് രേഖപ്പെടുത്താനുള്ള പൗരാവകാശം ഹനിക്കപ്പെട്ടതായാണ് കോടതിക്ക് പ്രഥമദൃഷ്ട്യാ ബോധ്യമാകുന്നത്', കോടതി പറഞ്ഞു. കരട് വിജ്ഞാപനത്തിനുള്ള നിർദ്ദേശങ്ങളും എതിർപ്പുകളും അറിയിക്കുന്ന ഹർജി ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 11 ആണ്.

ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ മാത്രം പ്രസിദ്ധീകരിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യവും കോടതി നിരാകരിച്ചു.ഇത് കർണാടകയുടെ മാത്രം ആശങ്കയല്ലെന്നും ഹിന്ദിയും ഇംഗ്ലീഷും വഴങ്ങാത്ത ഒരുപാട് പേർ രാജ്യത്തുണ്ടെന്നും കോടതി നിരീക്ഷിച്ചു. അവർക്കും വിജ്ഞാപനത്തിൽ എതിർപ്പ് രേഖപ്പെടുത്താനുള്ള അവസരമുണ്ടാകണമെന്നും കോടതി പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP