Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗോൾഡ്മാൻ സാക്സിലെ ജോലി രാജി വച്ച് സിവിൽ സർവീസ് പഠനം; ലക്ഷ്യത്തിലുറച്ച് നടന്നപ്പോൾ നേടിയത് ആദ്യശ്രമത്തിൽ തന്നെ സിവിൽ സർവീസ് എന്ന സ്വപ്നം; 22-ാം വയസിൽ സിവിൽ സർവീസ് കീഴടക്കിയ തൃശൂർകാരി റുമൈസ ഫാത്തിമയാണ് താരം

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: 22ാം വയസിൽ റുമൈസ ഫാത്തിമ താണ്ടിയത് സിവിൽ സർവീസ് എന്ന ആരും കൊതിക്കുന്ന കടമ്പ.പ്രായത്തിൽ കവിഞ്ഞ പക്വതയും വിജ്ഞാനവും കൂട്ടുവന്നപ്പോൾ റുമൈസ കീഴടക്കിയത് സിവിൽ സർവീസിന്റെ വിജയപർവമായിരുന്നു. ആദ്യ ശ്രമത്തിൽ 185-ാം റാങ്ക് നേടിയാണ് റുമൈസ തന്റെ സ്വപ്നം സാക്ഷാത്കരിച്ചത്. യു.എസ് ബാങ്കിങ് സ്ഥാപനമായ ഗോൾഡ്മാൻ സാക്സിന്റെ ജോലി വേണ്ടെന്നു വച്ചാണ് ഇവർ സിവിൽ സർവീസ് പരിശീലനത്തിന് പോയത്.

ഗുരുവായൂർ കാരക്കാട് പുത്തൻപുരയിൽ വീട്ടിൽ ആർ.വി. അബ്ദുൾ ലത്തീഫിന്റെയും വി.കെ. സക്കീനയുടെയും മകളാണ്. 2018-ൽ ബിരുദം പൂർത്തിയാക്കിയ ശേഷം ഒരു വർഷം തിരുവനന്തപുരം ഐലേൺ അക്കാദമിയിലായിരുന്നു സിവിൽ സർവീസസ് പഠനം.
കൊച്ചുനാളിലേ സിവിൽ സർവീസ് എന്ന സ്വപ്നം റുമൈസക്കുള്ളിലുണ്ടായിരുന്നു. അതു കൊണ്ടു തന്നെ പത്താംതരത്തിൽ ഫുൾ എവൺ ഗ്രേഡ് നേടിയിട്ടും ഹയർസെക്കൻഡറിക്ക് കൊമേഴ്സ് ഗ്രൂപ്പ് തെരഞ്ഞെടുത്തു.

ചിറ്റിലപ്പിള്ളി ഐ.ഇ.എസ്. സ്‌കൂളിൽനിന്ന് പ്ലസ്ടു പഠനം പൂർത്തിയാക്കിയതിന് ശേഷം ചെന്നൈ സ്റ്റെല്ല മേരീസ് കോളേജിൽ ബി.എ. ഇക്കണോമിക്സിന് ചേർന്നു. ബിരുദപഠനത്തന് ശേഷം രണ്ടു മാസം ഗോൾഡ്മാൻ സാക്സിൻ ഇന്റേൺഷിപ്പ് ചെയ്തിരുന്നു. അതിനു ശേഷം ഓഫർ ലെറ്റർ വന്നു. പ്രതിവർഷം ആറു ലക്ഷം രൂപ ശമ്പളം. എന്നാൽ നേരത്തെ ഒരു ലക്ഷ്യം മനസ്സിലുറപ്പിച്ചിരുന്നതിനാൽ അതിൽ വീണില്ല.

ഗുരുവായൂർ ഇന്ദ്രനീലം ബിൽഡേഴ്സ് മാനേജിങ് ഡയറക്ടറാണ് റുമൈസയുടെ പിതാവ് ആർ.വി. അബ്ദുൾ ലത്തീഫ്. മാതാവ് വി.കെ. സക്കീന. ഡോ. സാദിയ മാഹിർ, കോഴിക്കോട് ഐ.ഐ.എമ്മിൽ എക്സിക്യുട്ടീവ് എം.ബി.എ. വിദ്യാർത്ഥിയായ മുഹമ്മദ് സിയാദ് എന്നിവർ സഹോദരങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP