Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അംബേദ്കർ ഏറ്റവും മികച്ച രാമഭക്തൻ; രാമന്റെ ആശയങ്ങളാണ് ഭരണഘടനകളുടെ നിർദേശക തത്വങ്ങളിലും മൗലികാവകാശങ്ങളിലും ഉൾക്കൊണ്ടിട്ടുണ്ട്; സുബ്രഹ്മണ്യൻ സ്വാമി

അംബേദ്കർ ഏറ്റവും മികച്ച രാമഭക്തൻ; രാമന്റെ ആശയങ്ങളാണ് ഭരണഘടനകളുടെ നിർദേശക തത്വങ്ങളിലും മൗലികാവകാശങ്ങളിലും ഉൾക്കൊണ്ടിട്ടുണ്ട്; സുബ്രഹ്മണ്യൻ സ്വാമി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അംബേദ്ക്കർ മികച്ച രാമഭക്തായിരുന്നുവെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. രാമന്റെ എല്ലാ ആശയങ്ങളും ഇന്ത്യൻ ഭരണഘടനയിൽ ഉണ്ടെന്നും സുബ്രഹ്മണ്യ സ്വാമി പറഞ്ഞു. രാമൻ പ്രചരിപ്പിച്ച ആശയങ്ങൾ ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങളിലും മൗലികാവകാശങ്ങളിലും ഉൾക്കൊണ്ടിട്ടുണ്ടെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

ഇന്ത്യൻ ഭരണഘടന എഴുതിയ ആളുകൾ 'രാം ഭക്തന്മാരാണോ' എന്ന് ചോദ്യത്തിന്' തീർച്ചയായും, അംബേദ്കർ ഏറ്റവും മികച്ച ഒരാളായിരുന്നു. 1915 ൽ കൊളംബിയ യൂണിവേഴ്സിറ്റിയിൽ അദ്ദേഹത്തിന്റെ പ്രബന്ധങ്ങളും തുടർന്നുള്ള പുസ്തകങ്ങളും നിങ്ങൾ കാണുകയാണെങ്കിൽ, ഹിന്ദുത്വത്തിന്റെ ഏറ്റവും വ്യക്തമായ വക്താവായണ് ഞാൻ കരുതുന്നത്. ആ പുസ്തകങ്ങളെല്ലാം ഞാൻ വായിച്ചിട്ടുണ്ട്, അതിനാലാണ് ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നത്. ' സുബ്രഹമണ്യൻ സ്വാമി പറഞ്ഞു.

അയോധ്യയിലെ 'ഭൂമി പൂജയ്ക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്നും സ്വാമി പറഞ്ഞു. രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിച്ചുള്ള 'ഭൂമി പൂജ'യ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തുന്നുണ്ട്. മോദിയാണ് ക്ഷേത്രത്തിന് തറക്കലിടുന്നത്. നേരത്തെ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി രാമക്ഷേത്ര നിർമ്മാണത്തിന് ആശംസുകളുമായി എത്തിയത് വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP