Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കുവൈറ്റിൽ കഴിഞ്ഞ മാസം നടന്നത് 622 വിവാഹങ്ങൾ; വിവാഹ മോചനങ്ങൾ 818; കോവിഡ് കാലത്ത് വിവാഹമോചനങ്ങൾ പെരുകുന്നതിന്റെ കാരണങ്ങൾ ഇങ്ങനെ

കുവൈറ്റിൽ കഴിഞ്ഞ മാസം നടന്നത് 622 വിവാഹങ്ങൾ; വിവാഹ മോചനങ്ങൾ 818; കോവിഡ് കാലത്ത് വിവാഹമോചനങ്ങൾ പെരുകുന്നതിന്റെ കാരണങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കുവൈറ്റ് സിറ്റി: കഴിഞ്ഞ മാസം കുവൈറ്റിൽ വിവാഹത്തേക്കാൾ കൂടുകൽ വിവാഹമോചനങ്ങൾ. ലീഗൽ ഡോക്യുമെന്റ് ഡിപ്പാർട്ട്‌മെൻറിന്റെ കണക്കുകൾ പ്രകാരം 622 വിവാഹങ്ങളാണ് ജൂലൈ മാസം നടന്നത്. ഇക്കാലയളവിൽ 818 വിവാഹമോചനങ്ങളും നടന്നു. ലോക് ഡൗൺ കാലത്തെ മാനസിക പ്രശ്നങ്ങളും വീട്ടിൽ തന്നെ ദമ്പതികൾ കൂടുതൽ സമയവും ചിലവഴിക്കുന്നത് മൂലം ഉണ്ടാകുന്ന അസ്വാരസ്യങ്ങളുമാണ് വിവാഹമോചനങ്ങൾ പെരുകാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.

കുവൈറ്റിന്റെ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണ് ഒരു മാസത്തിൽ വിവാഹത്തെക്കാൾ കൂടുതൽ വിവാഹ മോചനങ്ങൾ നടക്കുന്നത്. ലോക്ക്ഡൗൺ കാലയളവിൽ കുടുംബത്തിൽ തന്നെ കൂടുതൽ സമയം ചെലവഴിക്കേണ്ടി വന്നത് തർക്കങ്ങൾ വർധിക്കാൻ കാരണമായതായി വിദഗ്ധരെ ഉദ്ധരിച്ചുള്ള 'അറബ് ടൈംസി'ന്റെ റിപ്പോർട്ടിൽ പറയുന്നു. കോവിഡ് കാലത്ത് വിവാഹങ്ങളും കുറവായിരുന്നു.

സാമ്പത്തിക പ്രതിസന്ധികൾ മൂലമുണ്ടായ മാനസിക സമ്മർദ്ദം കുടുംബങ്ങളെ ബാധിച്ചതായും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം നടന്ന വിവാഹങ്ങളിൽ പകുതിയോളം വിവാഹ മോചനത്തിൽ അവസാനിച്ചു. രാജ്യത്ത് വിവാഹമോചനങ്ങൾ കൂടുന്നതും വിവാഹങ്ങൾ കുറയുന്നതും കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നിലവിലെ പ്രത്യേക സാഹചര്യം മൂലമാണെന്നും ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിവാഹ മോചനങ്ങൾ വർധിക്കുന്നതായി വിവിധ രാജ്യങ്ങളിൽ നിന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. സൗദിയിൽ വിവാഹമോചനങ്ങളിൽ 30% വരെ വർധനവുണ്ടായതായാണ് റിപ്പോർട്ട്. പുറത്തുവരുന്ന കണക്കുകൾ പ്രകാരം സൗദി അറേബ്യയിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 13000 വിവാഹങ്ങളാണ് നടന്നത്. വിവാഹമോചന അഭ്യർഥനയുമായി എത്തിയത് 7482 പേരും. ചൈനയിലും വിവാഹ മോചന അപേക്ഷകരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായതായി വാർത്തകൾ പുറത്ത് വന്നിരുന്നു. ലോക്ക് ഡൗൺ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങൾ മൂലം വീടുകളിൽ തന്നെ കഴിയുന്നതിലൂടെ പലരും മറച്ചു വച്ച പല രഹസ്യങ്ങളും പുറത്തു വരാനും ഇടയാക്കി. ഇതാണ് വിവാഹമോചനങ്ങൾ വർധിക്കാൻ ഇടയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP