Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബിജെപി ദേശീയ അധ്യക്ഷനെ സന്ദർശിച്ചത് അയോധ്യമോഡലിൽ രാമേശ്വരം വികസന സാധ്യത തേടി; ഡിഎംകെ എംഎൽഎ കെകെ ശെൽവത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി

ബിജെപി ദേശീയ അധ്യക്ഷനെ സന്ദർശിച്ചത് അയോധ്യമോഡലിൽ രാമേശ്വരം വികസന സാധ്യത തേടി; ഡിഎംകെ എംഎൽഎ കെകെ ശെൽവത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ബിജെപി ദേശീയ അധ്യക്ഷനുമായി കൂടിക്കാഴ്‌ച്ച നടത്തിയതിന്റെ പേരിൽ ഡിഎംകെ നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ജെ പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയ ഡിഎംകെ എംഎൽഎ കെ.കെ ശെൽവത്തെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട ചുമതലകളിൽ നിന്ന് ഒഴിവാക്കിയതായി ഡിഎംകെ നേതൃത്വം അറിയിച്ചു. പ്രാഥമിക അംഗത്വത്തിൽ നിന്നും ഒഴിവാക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസും ശെൽവത്തിന് നൽകിയിട്ടുണ്ട്. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചക്ക് പിന്നാലെ ശെൽവം ബിജെപിയിൽ ചേരുമെന്ന പ്രചാരണവും ശക്തമായിരുന്നു. 1997ൽ എഐഎഡിഎംകെയിൽ നിന്നുമാണ് കെ കെ ശെൽവം ഡിഎംകെയിൽ ചേർന്നത്. നിലവിൽ ചെന്നൈയിലെ തൗസന്റ് ലൈറ്റ്‌സ് നിയോജമണ്ഡലത്തെയാണ് ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്.

റെയിൽവെ മന്ത്രി പീയൂഷ് ഗോയലിനെ കാണാനാണ് തന്റെ ഡൽഹി സന്ദർശനം എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. നുങ്കപ്പാങ്കം റെയിൽവെ സ്റ്റേഷനിലെ ലിഫ്റ്റുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സന്ദർശനമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അയോധ്യമോഡലിൽ രാമേശ്വരം വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് നഡ്ഡയെ കണ്ടത്. മോദിയുടെ ഭരണത്തെ പ്രശംസിച്ച അദ്ദേഹം അയോധ്യയിൽ രാമക്ഷേത്രത്തിന് ആശംസകൾ നേരുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് പാർട്ടി അദ്ദേഹത്തിനെതിരെ നടപടികൾ സ്വീകരിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP