Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശ്രീലങ്കയിൽ നീട്ടിവച്ച പാർലമെന്റ് തെരഞ്ഞെടുപ്പ് ഇന്ന്; ശ്രീലങ്ക പീപ്പിൾസ് പാർട്ടി വൻ വിജയം നേടുമെന്ന് അനുമാനം

ശ്രീലങ്കയിൽ നീട്ടിവച്ച പാർലമെന്റ് തെരഞ്ഞെടുപ്പ് ഇന്ന്; ശ്രീലങ്ക പീപ്പിൾസ് പാർട്ടി വൻ വിജയം നേടുമെന്ന് അനുമാനം

സ്വന്തം ലേഖകൻ

കൊളംബോ: ശ്രീലങ്കയിൽ രണ്ടുപ്രാവിശ്യം നീട്ടിവച്ച പാർലമെന്റ് തെരഞ്ഞെടുപ്പ് ഇന്നു നടക്കും. ഭരണത്തിൽ രജപക്‌സെ കുടുംബത്തിന്റെ സ്വാധീനം ശക്തമാക്കുന്നതായിരിക്കും തെരഞ്ഞെടുപ്പുഫലമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്.

പ്രസിഡന്റ് ഗോട്ടാഭയ രജപക്‌സെയും പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയും നേതൃത്വം നൽകുന്ന ശ്രീലങ്ക പീപ്പിൾസ് പാർട്ടി(എസ്എൽപിപി) വൻ വിജയം നേടുമെന്നാണ് അനുമാനം.

മഹിന്ദ, അദ്ദേഹത്തിന്റെ മൂത്ത മകൻ നാമൽ, മഹിന്ദയുടെ മൂത്ത സഹോദരൻ ചമാൽ, മഹീന്ദയുടെ അനന്ദിരവന്മാരായ ശശീന്ദ്ര, നിപുണ രണവാകെ എന്നിങ്ങനെ അഞ്ചുപേരാണ് രജപക്‌സെ കുടുംബത്തിൽനിന്ന് മത്സരിക്കുന്നത്.

225 അംഗ പാർലമെന്റിലെ 196 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ്. 29 സീറ്റുകൾ വോട്ടുവിഹിതത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടികൾക്കു വീതിച്ചു നൽകും. മൂന്നിൽ രണ്ടു ഭൂരിപക്ഷം എസ്എൽപിപിക്കു ലഭിച്ചാൽ, പ്രസിഡന്റിന്റെ അധികാരങ്ങൾ പരിമതപ്പെടുത്തിയ ഭരണഘടനാ ഭേദഗതി തിരുത്താൻ ഗോട്ടാഭയയ്ക്കു കഴിയും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP