Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്നേഹം പഠിച്ചിട്ടില്ല, അനുകമ്പ പഠിച്ചിട്ടില്ല, രാമനെക്കാൾ വലുതാണെന്ന് സ്വയം കാണിക്കുന്നതിലൂടെ, നിങ്ങൾ സന്തുഷ്ടരാണ്; ശോഭാ കരന്ദ്ലജെയുടെ ട്വീറ്റിനെതിതെരെ ശശി തരൂർ

സ്നേഹം പഠിച്ചിട്ടില്ല, അനുകമ്പ പഠിച്ചിട്ടില്ല, രാമനെക്കാൾ വലുതാണെന്ന് സ്വയം കാണിക്കുന്നതിലൂടെ, നിങ്ങൾ സന്തുഷ്ടരാണ്; ശോഭാ കരന്ദ്ലജെയുടെ ട്വീറ്റിനെതിതെരെ ശശി തരൂർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാമക്ഷേത്ര നിർമ്മാണത്തിന്റെ ഭാഗമായി നടത്തിയ 'ഭൂമി പൂജ'യ്ക്ക് പിന്നാലെ മോദിയെ ലക്ഷ്യമാക്കി ശശി തരൂരിന്റെ ട്വീറ്റ്. കർണാടക ബിജെപി നേതാവ് ശോഭാ കരന്ദ്ലജെയുടെ' അയോധ്യ അതിന്റെ പ്രിയപ്പെട്ട രാജാവിനെ വീട്ടിലേക്ക് സ്വാഗതം ചെയ്യാൻ ഒരുങ്ങിയിരിക്കുന്നു' എന്ന ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് തരൂരിന്റെ ട്വീറ്റ്.

''സ്നേഹം പഠിച്ചിട്ടില്ല, ത്യാഗം പഠിച്ചിട്ടില്ല, അനുകമ്പ പഠിച്ചിട്ടില്ല, പ്രതിപത്തി പഠിച്ചിട്ടില്ല. രാമനെക്കാൾ വലുതാണെന്ന് സ്വയം കാണിക്കുന്നതിലൂടെ, നിങ്ങൾ സന്തുഷ്ടരാണ്,'' എന്നാണ് തരൂരിന്റെ ഹിന്ദിയിലുള്ള ട്വീറ്റ്.

'ഏറ്റവും മികച്ച മനുഷ്യഗുണങ്ങളുടെ പ്രകടനമാണ് മര്യാദാ പുരുഷോത്തമനായ ശ്രീരാമൻ. നമ്മുടെ മനസ്സിന്റെ ആഴങ്ങളിലെ മനുഷ്യത്വത്തിന്റെ കാതൽ അവയാണ്. രാമൻ സ്‌നേഹമാണ്,അദ്ദേഹത്തിന് ഒരിക്കലും വെറുപ്പ് തോന്നില്ല. രാമൻ അനുകമ്പയാണ്, അദ്ദേഹത്തിന് ഒരിക്കലും ക്രൂരത കാണിക്കാൻ കഴിയില്ല. രാമൻ നീതിയാണ് അദ്ദേഹത്തിന് ഒരിക്കലും അനീതിയിൽ പ്രത്യക്ഷപ്പെടാൻ കഴിയില്ല,'' രാഹുൽ ട്വീറ്റിൽ പറയുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP