Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ത്രിപുര മുഖ്യമന്ത്രിയുടെ ഭാര്യക്കും മകൾക്കും കോവിഡ്; ബിപ്ലബ് ദേവിന്റെയും മകന്റെയും അമ്മയുടെയും പരിശോധനാ ഫലം നെ​ഗറ്റീവ്

ത്രിപുര മുഖ്യമന്ത്രിയുടെ ഭാര്യക്കും മകൾക്കും കോവിഡ്; ബിപ്ലബ് ദേവിന്റെയും മകന്റെയും അമ്മയുടെയും പരിശോധനാ ഫലം നെ​ഗറ്റീവ്

മറുനാടൻ ഡെസ്‌ക്‌

അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവിന്റെ ഭാര്യയ്ക്കും മകൾക്കും കോവിഡ്. ഭാര്യയ്ക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ച കാര്യം മുഖ്യമന്ത്രി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അതേസമയം, മുഖ്യമന്ത്രിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്. തന്റെ കോവിഡ് ഫലം നെഗറ്റീവാണെന്നും അടുത്ത ഒരാഴ്ച വീട്ടിൽ നിരീക്ഷണത്തിൽ തുടരുമെന്നും ബിപ്ലബ് ദേബ് പറഞ്ഞു. തന്റെ ജോലികൾ വീട്ടിൽ ഇരുന്ന് നിർവഹിക്കും. നിങ്ങളുടെ പ്രാർത്ഥന എന്നോടൊപ്പമുണ്ടാകണമെന്നും മുഖ്യമന്ത്രി ത്രിപുരയിലെ ജനങ്ങളോട് അഭ്യർത്ഥിച്ചു.

മുഖ്യമന്ത്രിയുടെ ഭാര്യ നിധി ദേബ്, മകൾ ശ്രേയ എന്നിവരുടെ കോവിഡ് പരിശോധനയിലാണ് ഫലം പോസറ്റീവായത്. അതേസമയം മകന്റെയും അമ്മയുടെ കോവിഡ് ഫലം നെഗറ്റീവാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്കും മകൾക്കും കോവിഡ് ലക്ഷണങ്ങൾ ഇല്ലായിരുന്നു. ഇവരും വീട്ടിലാണ് നിരീക്ഷണത്തിൽ തുടരുന്നത്. മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP