Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരോഗ്യപ്രവർത്തകർ ചെയ്യേണ്ടുന്ന കോവിഡ് പ്രതിരോധ ഉത്തരവാദിത്വങ്ങൾ പൊലീസിനെ ഏൽപ്പിച്ച നടപടി പിൻവലിക്കുക: എസ്.യു.സിഐ (കമ്മ്യൂണിസ്റ്റ്)

സ്വന്തം ലേഖകൻ

തൃപ്പൂണിത്തുറ: ആരോഗ്യ പ്രവർത്തകരുടെയും സംഘടനകളുടെയും സമയോചിതമായ മുന്നറിയിപ്പുകൾ അവഗണിച്ചു കൊണ്ട് നിർണായകമായ കോവിഡ് പ്രതിരോധ വിഷയങ്ങളിൽ തീർത്തും രാഷ്ട്രീയപരവും ഭരണപരവുമായ തീരുമാനങ്ങൾ നടപ്പിലാക്കിയത് വഴി രോഗവ്യാപനത്തിന് ഇടയാക്കിയ സർക്കാർ ഇപ്പോൾ കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന നടപടികളിലേക്ക് ആണ് നീങ്ങുന്നത്. ആരോഗ്യപ്രവർത്തകർ ചെയ്യേണ്ടുന്ന കോവിഡ് പ്രതിരോധ ഉത്തരവാദിത്വങ്ങൾ പൊലീസിനെ ഏൽപ്പിച്ച നടപടിയിൽ നിന്ന് സർക്കാർ അടിയന്തരമായി പിൻവാങ്ങണമെന്ന് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി വി വേണുഗോപാൽ ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കോവിഡ് പ്രതിരോധ-ചികിത്സാ രംഗങ്ങളിൽ സ്വന്തം സുരക്ഷപോലും പരിഗണിക്കാതെ പലപ്പോഴും തങ്ങളുടെ വീടുകളിൽനിന്നുപോലും മാറിനിന്നുകൊണ്ട് (സാലറി ചാലഞ്ചു പോലുള്ള പീഡനങ്ങളെയും നേരിട്ടുകൊണ്ട്) രാപകലില്ലാതെ പണിയെടുക്കുന്ന ആരോഗ്യപ്രവർത്തകരുടെ മേൽ, സങ്കുചിതരാഷ്ട്രീയ പരിഗണനകൾ വച്ചുകൊണ്ടെടുത്ത തീരുമാനങ്ങൾ മൂലം തങ്ങൾതന്നെ വരുത്തിവച്ച സാമൂഹ്യവ്യാപനത്തിന്റെ ഉത്തരവാദിത്വം കെട്ടിവയ്ക്കാൻ ഭരണതേതൃത്വം ശ്രമിക്കുകയാണ്. ഇത് ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കും. ഇതിനോടകം കോവിഡ് ഡ്യൂട്ടി കൊണ്ടും രോഗ ബാധയാലും പ്രയാസപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ബുദ്ധിമുട്ടേറും.

രോഗവ്യാപനമുള്ളയിടങ്ങളിൽ മുഴുവൻ പേരെയും ടെസ്റ്റിന് വിധേയമാക്കിയും, ലോക്ഡൗൺ മേഖലകളിൽ എല്ലാ ജനങ്ങൾക്കും ആവശ്യവസ്തുക്കൾ വീട്ടിലെത്തിച്ചും, സർക്കാർ നേരിട്ട് ക്വാറന്റൈൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയും, ആരോഗ്യപ്രവർത്തകർക്ക് സുരക്ഷ ഉപകരണങ്ങളും മതിയായ വിശ്രമവും നൽകിയും, ആധുനിക ആരോഗ്യ വിദ്യാഭ്യാസ യോഗ്യതയുള്ള മുഴുവൻ ഉദ്യോഗാർത്ഥികളെയും നിയമിച്ചു കൊണ്ടുമാണ് രോഗവ്യാപനം തടയേണ്ടത്. അല്ലാതെ ഏകപക്ഷീയമായ രാഷ്ട്രീയ തീരുമാനങ്ങൾ പൊലീസിനെ മുൻ നിർത്തി നടപ്പിലാക്കാനാണ് നീക്കമെങ്കിൽ ജനങ്ങളുടെ സുരക്ഷ അപകടത്തിലാവുമെന്ന് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ് ) സംസ്ഥാന സെക്രട്ടറി ഡോ.വി. വേണുഗോപാൽ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP