Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്ലസ് വൺ അഡ്‌മിഷനിൽ മുന്നാക്ക സംവരണം നടപ്പാക്കരുത്: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

സ്വന്തം ലേഖകൻ

മലപ്പുറം: പത്ത് ശതമാനം മുന്നാക്ക സംവരണം ഹയർ സെക്കന്ററി മേഖലയിൽ നടപ്പാക്കാനുള്ള ശ്രമം മലപ്പുറം ജില്ല അഭിമുഖീകരിക്കുന്ന പ്ലസ് വൺ സീറ്റുകളുടെ പരിമിതി രൂക്ഷമാക്കും. അതിനാൽ പിന്നാക്കസമുദായ സംവരണമെന്ന ആശയത്തെത്തന്നെ അട്ടിമറിക്കുന്ന മുന്നാക്ക സംവരണത്തെ കേരള സർക്കാർ തള്ളികളയണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

മെറിറ്റ് സീറ്റ് 50 ശതമാനത്തിലും കുറവ് വരുന്ന നിയമപരമായും തെറ്റായ ഈ നടപടി നടപ്പാക്കാൻ ശ്രമിച്ചാൽ സമരപരിപാടികൾക്ക് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതൃത്വം നൽകും.

ജില്ല പ്രസിഡന്റ് ബഷീർ തൃപ്പനച്ചി അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറിമാരായ സനൽ കുമാർ, ഫയാസ് ഹബീബ്, വൈസ് പ്രസിഡന്റുമാരായ ഡോ. എ.കെ സഫീർ, ഹബീബ റസാഖ്, സൽമാൻ താനൂർ, ഷഹീദ മണമ്മൽ, ജസീം സുൽത്താൻ, അജ്മൽ കെ.എൻ തുടങ്ങിയവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP