Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജഡ്ജിയും നേതാവുമായി അടുത്ത ബന്ധം; ഖുറാൻ വാഹനമെത്തി സിആപ്റ്റിലും ബന്ധുവിന്റെ സാന്നിധ്യം; എൻഐഎ നിരീക്ഷണത്തിലൂള്ളത് സ്വപ്നയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത ഏക നേതാവ്; സർക്കാരിൽ ഉന്നത സ്വാധീനമുള്ള നേതാവിനെ ചോദ്യം ചെയ്യുന്നത് എല്ലാ തെളിവുകളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രം; സ്വപ്‌നയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയാൽ ഉടൻ നേതാവിന് നോട്ടീസ് നൽകും; സ്വർണ്ണ കടത്തിൽ വിഐപി മൂന്നാമാനിലേക്ക് അന്വേഷണം

ജഡ്ജിയും നേതാവുമായി അടുത്ത ബന്ധം; ഖുറാൻ വാഹനമെത്തി സിആപ്റ്റിലും ബന്ധുവിന്റെ സാന്നിധ്യം; എൻഐഎ നിരീക്ഷണത്തിലൂള്ളത് സ്വപ്നയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത ഏക നേതാവ്; സർക്കാരിൽ ഉന്നത സ്വാധീനമുള്ള നേതാവിനെ ചോദ്യം ചെയ്യുന്നത് എല്ലാ തെളിവുകളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രം; സ്വപ്‌നയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയാൽ ഉടൻ നേതാവിന് നോട്ടീസ് നൽകും; സ്വർണ്ണ കടത്തിൽ വിഐപി മൂന്നാമാനിലേക്ക് അന്വേഷണം

എം മനോജ് കുമാർ

തിരുവനന്തപുരം: കേരള ഭരണം കൈപ്പിടിയിൽ ഒതുക്കി ഭദ്രമായി മുന്നോട്ടു പോയ പിണറായി സർക്കാർ നാലാം വർഷത്തിൽ ആടിയുലയുന്നു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട സ്വപ്ന വിവാദം രംഗം കീഴടക്കിയതോടെ സർക്കാരിനു തുടർഭരണം നഷ്ടമാകുമെന്ന അവസ്ഥയാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറും ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനും പുറമേ ഒരു സിപിഎം ഉന്നതൻ കൂടി എൻഐഎ ലിസ്റ്റിൽ വന്നതോടെയാണ് സർക്കാരിൽ തുടങ്ങിയ സ്വർണ്ണക്കടത്ത് പ്രതിസന്ധി പാർട്ടിയിലേക്കും നീങ്ങുന്നത്.

മുഖ്യമന്ത്രിയുടെ ഒരതിവിശ്വസ്തനെ സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ ചോദ്യം ചെയ്യാനൊരുങ്ങുന്നത് പാർട്ടിയിലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഉറ്റ ബന്ധമുള്ള സിപിഎം നേതാവിനെയാണ് സ്വർണ്ണക്കടത്തിന്റെ പേരിൽ എൻഐഎ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. സ്വപ്നയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത ഏക നേതാവാണ് ചോദ്യം ചെയ്യലിന് വിധേയമാക്കാൻ പോകുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

സ്വപ്നയുടെ മൊഴിയാണ് നേതാവിനെതിരെ എൻഐഎ ഗൗരവപൂർവ്വം എടുത്തത്. ഉന്നത സിപിഎം നേതാവ് സ്വർണ്ണക്കടത്ത് കേസിൽ ചോദ്യം ചെയ്യപ്പെട്ടാൽ അത് സിപിഎമ്മിനും സർക്കാരിനും ഉണ്ടാക്കുന്ന ക്ഷീണം ചെറുതല്ല. ഡീൽമേക്കറുടെ റോൾ ആണ് സ്വപ്നയുമായുള്ള ബന്ധത്തിൽ ഈ നേതാവ് സ്വീകരിച്ചത്. ഈ വിശദാംശങ്ങൾ ആണ് സ്വപ്ന ചോദ്യം ചെയ്യലിൽ എൻഐഎയ്ക്ക് നൽകിയത് എന്നാണ് അറിയുന്നത്. ഇതാണ് നേതാവിനെ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിനു പിന്നിൽ. എന്നാൽ സ്വപ്‌നയുടെ മൊഴി മാത്രം അടിസ്ഥാനമാക്കി ആരേയും എൻഐഎ പ്രതിപട്ടികയിൽ ഉൾപ്പെടുത്തില്ല,. തെളിവുകൾ കൂടി പരിഗണിക്കും,

സ്വർണ്ണക്കടത്ത് കേസിൽ മധ്യകേരളത്തിലെ ഒരു ജഡ്ജിയെ എൻഐഎ സംശയിക്കുന്നുണ്ട്. ഈ ജഡ്ജിയും ഈ സിപിഎം ഉന്നതനും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നുള്ള മൊഴി സ്വപ്നയിൽ നിന്നും എൻഐഎയ്ക്ക് ലഭിച്ചതായാണ് സൂചന. യുഎഇ കോൺസുലേറ്റ് വഴി വന്ന സാധനങ്ങൾ രഹസ്യമായി സിആപ്റ്റ് വാഹനങ്ങൾ ഉപയോഗിച്ച് മന്ത്രി ജലീൽ സ്വന്തം മണ്ഡലത്തിൽ എത്തിച്ചിട്ടുണ്ട്. എന്ത് സാധനങ്ങൾ ആണ് കടത്തിയത് എന്ന ചോദ്യം വന്നപ്പോൾ ഖുറാൻ എന്ന മറുപടിയാണ് മന്ത്രി നൽകിയത്. യുഎഇ കോൺസുലേറ്റ് വഴി എന്തിനു രഹസ്യമായി ഖുറാൻ കടത്തണമെന്ന ചോദ്യം നിലനിൽക്കുമ്പോൾ തന്നെയാണ് സിആപ്റ്റിലെ ഒരു പ്രധാന തസ്തികയിൽ ഈ സിപിഎം നേതാവിന്റെ ബന്ധുവുണ്ട് എന്ന വസ്തുതയും ഒരുമിച്ച് വരുന്നത്. ഇതും എൻഐഎ പരിഗണിച്ചതായാണ് സൂചന.

ഒരുന്നത നേതാവിൽ നിന്ന് ലഭിക്കുമായിരുന്നതിൽ എത്രയോ കൂടുതൽ സഹായങ്ങൾ ഈ നേതാവ് സ്വപ്നയ്ക്ക് ലഭ്യമാക്കിയതോടെയാണ് ഈ ഉന്നതനും എൻഐഎയുടെ ചോദ്യം ചെയ്യൽ ലിസ്റ്റിൽ വന്നിരിക്കുന്നത്. സ്വപ്നയുമായുള്ള ഉറ്റബന്ധവും സ്വർണക്കടത്ത് കേസിൽ ഉന്നതന്റെ കയ്യിൽ നിന്നും ലഭിച്ച സഹായങ്ങളും സ്വപ്ന എൻഐഎയ്ക്ക് മുന്നിൽ വ്യക്തമാക്കിയെന്നാണ് സൂചന. സ്വപ്ന സഹായം സ്വീകരിച്ചതും സ്വപ്നയിൽ നിന്നും സഹായം കൈപ്പറ്റിയവരുടെയും നീണ്ട ലിസ്റ്റ് ആണ് എൻഐഎയുടെ കയ്യിലുള്ളത്.

ഈ ലിസ്റ്റിലാണ് ഉന്നതൻ കുടുങ്ങിയത്. ഭരണത്തിന്റെ തണലിൽ സ്വർണ്ണക്കടത്തിനു സഹായം നൽകിയതാണ് എൻഐഎയുടെ ചോദ്യം ചെയ്യലിന് പ്രേരകമാകുന്നത്. ഉന്നതനെ എൻഐഎ ചോദ്യം ചെയ്യും എന്നു വന്നതോടെ സിപിഎമ്മിലും ചർച്ചകൾക്ക് തുടക്കമായിട്ടുണ്ട്. ഭരണം കൈവിട്ടു പോകുംവിധം സ്വർണ്ണക്കടത്ത് കേസ് വന്നിരിക്കുന്നു എന്നാണ് പാർട്ടി തലത്തിൽ ഉയർന്നുവന്നിരിക്കുന്ന അഭിപ്രായങ്ങളിൽ മുഖ്യം. അവസാന വർഷകാലം സോളാർ, ബാർ കോഴ കേസുകൾ വന്നതോടെയാണ് ഉമ്മൻ ചാണ്ടി സർക്കാരിനു ഭരണം നഷ്ടമായതെന്ന് സിപിഎം കേന്ദ്രങ്ങൾ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.

സോളാർ കേസു രീതിയിൽ അല്ല സ്വർണ്ണക്കടത്ത്. അന്താരാഷ്ട്ര മാനങ്ങളുള്ള തീവ്രവാദ ബന്ധമുള്ള കേസ് ആണിത്. അതുകൊണ്ട് തന്നെ ഗൗരവകരമായ രാഷ്ട്രീയമാനം സ്വർണ്ണക്കടത്ത് കേസിലുണ്ട്. എൻഐഎ പോലുള്ള തീവ്രവാദ ബന്ധം അന്വേഷിക്കുന്ന ഏജൻസിയാണ് കേസ് അന്വേഷിക്കുന്നതും. ഈ കേസിലാണ് ഒന്നൊന്നായി സർക്കാർ-പാർട്ടി ബന്ധം മറനീക്കുപ്പെടുന്നത്. സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറി സ്വർണ്ണക്കടത്ത് കേസിൽ തുടർച്ചയായുള്ള എൻഐഎ ചോദ്യം ചെയ്യലിന് വിധേയമായതോടെ മുഖ്യമന്ത്രി തന്നെ പ്രതിസന്ധിയിലായി.

ഇതിനു ശേഷം സ്പീക്കർ ശ്രീരാമകൃഷ്ണൻ സ്വപ്നയുമായി ബന്ധമുള്ള വാർത്ത വന്നത് മറ്റൊരു തലവേദനയായി. നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ ഒളിവിൽ പോയ സന്ദീപ് നായരുടെ വർക്ക് ഷോപ്പ് ഉദ്ഘാടനം ചെയ്ത വാർത്ത പുറത്ത് വന്നതാണ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വെട്ടിലായതിനു പിന്നിൽ. സ്വർണക്കടത്തു കേസിലെ വിവാദനായിക സ്വപ്ന സുരേഷുമൊത്തുള്ള ശ്രീരാമകൃഷ്ണന്റെ ചിത്രം പുറത്തുവന്നത് സിപിഎമ്മിന് തന്നെ തിരിച്ചടിയായി. ഇതിനു പിറകെയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ തന്നെ സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനാകുന്നത്.

യുഎഇ കോൺസുലേറ്റ് വഴി വന്ന സാധനങ്ങൾ അതിരഹസ്യമായി സിആപ്റ്റ് വാഹനങ്ങൾ വഴി മന്ത്രി ജലീൽ സ്വന്തം മണ്ഡലത്തിൽ വിതരണം ചെയ്തതാണ് വിവാദമായത്. ഖുറാൻ ആണെന്ന് മന്ത്രി പറഞ്ഞെങ്കിലും ഖുറാൻ ആണെന്ന് എന്ത് ഉറപ്പാണ് എന്നാണ് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപണം ഉന്നയിച്ചത്. കോൺസുലെറ്റിൽ നിന്നും കിറ്റ് വാങ്ങി സ്വന്തം മണ്ഡലത്തിൽ മന്ത്രി വിതരണം ചെയ്തതിലൂടെയും ദുബായ് കോൺസുലേറ്റ് സന്ദർശിച്ചതും ഒക്കെ പ്രോട്ടോക്കോൾ ലംഘനമാണെന്ന ആരോപണവും നിലവിൽ ശക്തമായി നിൽക്കുന്നു.

ഇതിനു തൊട്ടു പിന്നാലെയാണ് മുഖ്യമന്ത്രി പിണറായിയുമായി അടുപ്പമുള്ള ഉന്നത സിപിഎം നേതാവിനെ കൂടി ചോദ്യം ചെയ്യാൻ എൻഐഎ ഒരുങ്ങുന്നു എന്ന വാർത്ത പുറത്ത് വരുന്നത്. ജലീലിനെ പോലെ ഗൗരവകരമായ ആരോപണങ്ങളാണ് സിപിഎം ഉന്നതനു എതിരെയും ഉയരുന്നത്. ഇതുകൊണ്ടൊക്കെ തന്നെയാണ് സ്വർണ്ണക്കടത്ത് കേസ് കഴിഞ്ഞ സിപിഎം കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയായത്.

സ്വർണക്കടത്ത് പൂർണമായും കേന്ദ്ര അധികാരപരിധിയിലാണ്. കസ്റ്റംസ് സ്വർണം പിടികൂടിയതിൽ സംസ്ഥാനസർക്കാരിന് ഒന്നും ചെയ്യാനില്ല. നയതന്ത്ര ബാഗ് സംവിധാനംവഴി സ്വർണം കടത്തിയതിനെക്കുറിച്ച് വിശദ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്. അത് പ്രകാരം എൻഐഎ അന്വേഷണവും വന്നു. പാർലമെന്റ് പാസാക്കിയ നിയമപ്രകാരം പ്രവർത്തിക്കുന്ന എൻഐഎ അന്വേഷണം നടത്തുന്നു. കുറ്റക്കാരെ എൻഐഎ കണ്ടെത്തി ശിക്ഷിക്കട്ടെ. ഇപ്പോൾ നിഗമനങ്ങളിൽ എത്തേണ്ടതില്ല.

ഏതെങ്കിലും രീതിയിൽ അന്വേഷണം തടയാൻ സംസ്ഥാന സർക്കാർ ശ്രമിച്ചിട്ടില്ല. അന്വേഷണം ഒഴിവാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ മറ്റ് ചോദ്യങ്ങൾ ഉയർത്തുന്നതിൽ കാര്യമുണ്ടായിരുന്നു. എന്നൊക്കെയാണ് കേന്ദ്ര തീരുമാനം വിശദീകരിച്ചു കൊണ്ട് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP