Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുഎൻഎ സാമ്പത്തിക തട്ടിപ്പ് കേസിൽ ഒന്നാം പ്രതി ജാസ്മിൻ ഷാ അടക്കം നാലു പേർ അറസ്റ്റിൽ; ക്രൈംബ്രാഞ്ച് പിടികൂടിയവരിൽ യുഎൻഎ സംസ്ഥാന പ്രസിഡന്റായ സോബി ജോസഫും ജാസ്മിൻ ഷായുടെ ഡ്രൈവറായ നിധിൻ മോഹനും ഓഫീസ് സെക്രട്ടറി ജിത്തുവും; നടപടി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ഫണ്ടിൽ നിന്ന് മൂന്നര കോടി രൂപ തട്ടിയെടുത്തു എന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയതോടെ

യുഎൻഎ സാമ്പത്തിക തട്ടിപ്പ് കേസിൽ ഒന്നാം പ്രതി ജാസ്മിൻ ഷാ അടക്കം നാലു പേർ അറസ്റ്റിൽ; ക്രൈംബ്രാഞ്ച് പിടികൂടിയവരിൽ യുഎൻഎ സംസ്ഥാന പ്രസിഡന്റായ സോബി ജോസഫും ജാസ്മിൻ ഷായുടെ ഡ്രൈവറായ നിധിൻ മോഹനും ഓഫീസ് സെക്രട്ടറി ജിത്തുവും; നടപടി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ഫണ്ടിൽ നിന്ന് മൂന്നര കോടി രൂപ തട്ടിയെടുത്തു എന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയതോടെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: യുഎൻഎ സമ്പത്തിക തട്ടിപ്പ് കേസിൽ ഒന്നാം പ്രതിയായ ജാസ്മിൻ ഷാ അടക്കം നാല് പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. യുഎൻഎ സംസ്ഥാന പ്രസിഡൻറായ സോബി ജോസഫ്, ജാസ്മിൻ ഷായുടെ ഡ്രൈവറായ നിധിൻ മോഹൻ, ഓഫീസ് സെക്രട്ടറി ജിത്തു എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ. തൃശൂർ ക്രൈംബ്രാഞ്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ ഫണ്ടിൽ നിന്ന് 2017 മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ 3.5 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ജാസ്മിൻ ഷാ ഉൾപ്പെടെ 7 പേരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ മുൻ ഭാരവാഹികളിൽ ഒരാളാണ് കേസിലെ പരാതിക്കാരൻ. കേസിൽ ഒന്നാം പ്രതിയായ ജാസ്മിൻ ഷായുടെ ഭാര്യയും ഇപ്പോഴും വിദേശത്ത് ഒളിവിൽ കഴിയുകയാണ്. നേരത്തെ ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും തൃശ്ശൂർ ജില്ലാ സെഷൻസ് കോടതിയും തള്ളിയിരുന്നു. ഗുരുതരമായ ആരോപണങ്ങൾ എഫ്ഐആറിലുള്ളതിനാൽ ജാമ്യം നൽകാനാവില്ലെന്നാണ് അന്ന് കോടതി ചൂണ്ടിക്കാട്ടിയത്.

കൃത്രിമ രേഖയുണ്ടാക്കി 2017 ഏപ്രിൽ മുതൽ 2019 ജനുവരി വരെ മൂന്നര കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.ആഴ്ചകൾക്ക് മുൻപ് യുഎൻഎ ഫണ്ട് തിരിമറിക്കേസിൽ ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അതേസമയം, 5 മുതൽ 7 വരെ പ്രതികളും സംസ്ഥാന ഭാരവാഹികളുമായ സുജനപാൽ അച്യുതൻ, ബിബിൻ പൗലോസ്, എം വി സുധീർ എന്നിവർക്ക് ജസ്റ്റിസ് സുനിൽ തോമസ് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

സാമ്പത്തിക തട്ടിപ്പിന്റെ ഗുരുതര ആരോപണങ്ങളാണ് കേസ് ഡയറിയിലൂടെ വ്യക്തമാകുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാസ്മിൻ ഷാ ഉൾപ്പെടെയുള്ളവരുടെ മൂൻകൂർ ജാമ്യാപേക്ഷ തള്ളിയത്. വാഹനങ്ങളും ഫ്‌ളാറ്റും ആശുപത്രിയും വാങ്ങാനുള്ള ഇടപാടുകളിൽ സംശയകരമായ പണമിടപാടുകൾ നടന്നതായി അന്വേഷണ ഏജൻസി കോടതിയെ ബോധിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP