Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാമക്ഷേത്രത്തിന്റെ ഭൂമിപൂജക്ക് ആശംകൾ അറിയിച്ച് ഡൽഹി മുഖ്യമന്ത്രി; ഭഗവാന്റെ അനുഗ്രഹം രാജ്യത്തെ ദാരിദ്ര്യവും പട്ടിണിയും ഇല്ലതാക്കി ലോകത്തെ ഏറ്റവും ശക്തമായ രാജ്യമാക്കി ഇന്ത്യയെ മാറ്റുമെന്ന് അരവിന്ദ് കെജ്‍രിവാൾ

രാമക്ഷേത്രത്തിന്റെ ഭൂമിപൂജക്ക് ആശംകൾ അറിയിച്ച് ഡൽഹി മുഖ്യമന്ത്രി; ഭഗവാന്റെ അനുഗ്രഹം രാജ്യത്തെ ദാരിദ്ര്യവും പട്ടിണിയും ഇല്ലതാക്കി ലോകത്തെ ഏറ്റവും ശക്തമായ രാജ്യമാക്കി ഇന്ത്യയെ മാറ്റുമെന്ന് അരവിന്ദ് കെജ്‍രിവാൾ

മറുനാടൻ ഡെസ്‌ക്‌

രാമക്ഷേത്രത്തിന്റെ ഭൂമിപൂജക്ക് ആശംസകളുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. "ഭൂമി പൂജ വേളയിൽ മുഴുവൻ രാജ്യത്തെയും അഭിനന്ദിക്കുന്നു. ഭഗവാൻ രാമന്റെ അനുഗ്രഹം തുടർന്നുമുണ്ടാവട്ടെ. ഭഗവാന്റെ അനുഗ്രഹം രാജ്യത്തെ ദാരിദ്ര്യവും പട്ടിണിയും ഇല്ലതാക്കി ലോകത്തെ ഏറ്റവും ശക്തമായ രാജ്യമാക്കി ഇന്ത്യയെ മാറ്റും. ഭാവിയിൽ ഇന്ത്യ ലോകത്തിന് വഴികാട്ടട്ടെ. ജയ് ശ്രീറാം. ജയ് ബജ്രംഗ്ബാലി, കെജ്‍രിവാൾ ട്വിറ്ററിൽ കുറിച്ചു. 40 കിലോ ഗ്രാം തൂക്കമുള്ള വെള്ളിശിലയാണ് ശിലാസ്ഥാപനത്തിന് ഉപയോഗിക്കുന്നത്. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷൻ മഹന്ദ് നൃത്യ ഗോപാൽ ദാസ് സംഭാവന ചെയ്ത ഈ വെള്ളിശില ചടങ്ങിനുശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കറിലേക്കു മാറ്റും.

പ്രധാനമന്ത്രിയെക്കൂടാതെ 174 പേരാണ് ചടങ്ങുകൾക്ക് നേർസാക്ഷ്യം വഹിക്കുക. ആർഎസ്എസ്. തലവൻ മോഹൻ ഭാഗവത്, രാമജന്മഭൂമി തീർത്ഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷൻ നൃത്യ ഗോപാൽദാസ് മഹാരാജ്, യു.പി. ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കേ മോദിക്കൊപ്പം വേദിയിൽ ഇരിപ്പിടമുണ്ടാകൂ. കോവിഡ് കണക്കിലെടുത്ത് ആറടി അകലത്തിലാണ് എല്ലാവർക്കും ഇരിപ്പിടമൊരുക്കിയിരിക്കുന്നത്. ക്ഷണിതാക്കളിൽ 135 പേർ മതനേതാക്കളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP